Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശന പുനരാവിഷ്‌കരിച്ച് രഥയാത്ര ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 12:21 pm IST
inThiruvananthapuram

തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്‍ അനന്തപുരിയില്‍ ഒമ്പതുദിവസം ചെലവഴിച്ചതിന്റെ 125-ാംവാര്‍ഷികം വിവേകാനന്ദവിജയം ഉണരുന്നഭാരതം ശ്രേഷ്ഠഭാരതം എന്ന പേരില്‍ അരവിന്ദോ കള്‍ച്ചറല്‍ സൊസൈറ്റിയും ഭാരതീയ വിചാരകേന്ദ്രവും വിവേകാനന്ദ പഠനസമിതിയും സംയുക്തമായി പുനരാവിഷ്‌കരിക്കുന്നു. സ്വാമിയുടെ സന്ദര്‍ശനത്തിന്റെ സ്മൃതിയുണര്‍ത്തി രഥയാത്ര അടക്കമുള്ള പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്നു വൈകിട്ട് 4ന് വളത്തില്‍ വള്ളക്കടവില്‍ എത്തിച്ചേര്‍ന്ന് സ്വാമിവിവേകാനന്ദന്റെ വേഷധാരിയായ യുവാവിനെ ബോട്ട് ജെട്ടിയില്‍ തലസ്ഥാനനഗരിയിലെ മുതിര്‍ന്ന പൗരന്‍ അഡ്വ കെ. അയ്യപ്പന്‍പിള്ള സ്വീകരിച്ച് പ്രത്യേകം തയ്യാറാക്കിയ വിവേകാനന്ദരഥത്തിലേക്ക് താലപ്പൊലിയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ ആനയിക്കും. ആയിരക്കണക്കിന് യുവതീയുവാക്കള്‍ സാക്ഷ്യം വഹിക്കും. തുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച, മഹിളാമോര്‍ച്ച, എബിവിപി, ബാലഗോകുലം എന്നിവര്‍ നയിക്കുന്ന നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകടമ്പിയോടെ വിവേകാനന്ദരഥം ഈഞ്ചക്കല്‍ ജംഗ്ഷന്‍, കോട്ടയ്‌ക്കം, പടിഞ്ഞാറേ നട, വാഴപ്പള്ളി ജംഗ്ഷന്‍, തീര്‍ഥപാദമണ്ഡപം, നഗരസഭാകാര്യാലയം, വെള്ളയമ്പലം എന്നിവിടങ്ങളില്‍ നല്‍കുന്ന സ്വീകരണം ഏറ്റുവാങ്ങി കവടിയാര്‍ ടെന്നീസ് ക്ലബ്ബിന് മുന്നിലെത്തും.

അവിടെ ഒ. രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പരിവാര്‍ സംഘടനാപ്രതിനിധികളും ആധ്യാത്മികാചാര്യന്മാരും വിവേകാനന്ദരഥത്തെ സ്വീകരിക്കും. യുവതീയുവാക്കള്‍ വിവേകാനന്ദ ഉദ്യാനത്തിലെ സ്വാമിയുടെ പ്രതിഷ്ഠയില്‍ പുഷ്പാര്‍ച്ചന നടത്തും. പ്രത്യേകവേദിയില്‍ നടക്കുന്ന അനുസ്മരണസമ്മേളനത്തില്‍ ആധ്യാത്മികാചാര്യന്മാരും സാംസ്‌കാരികനായകരും സംബന്ധിക്കും. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി മോക്ഷവ്രതാനന്ദ, യോഗാചാര്യന്‍ എം, ഒ. രാജഗോപാല്‍ എംഎല്‍എ, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ജോയിന്റ് ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ഡോ വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍, ഡോ കെ. മധുസൂദനന്‍ പിള്ള എന്നിവര്‍ പ്രസംഗിക്കും.

1892 ഡിസംബര്‍ 13 ന് തിരുവനന്തപുരത്ത് വള്ളക്കടവിലുള്ള ബോട്ട് ജട്ടിയിലാണ് വള്ളത്തില്‍ സ്വാമി എത്തിച്ചേര്‍ന്നത്. ഇവിടെ നിന്നുമാണ് ഒമ്പതുദിവസത്തെ അനന്തപുരി സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്. ഈ സന്ദര്‍ശനമാണ് കേരളത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങള്‍ക്കും സാമൂഹ്യഅസമത്വങ്ങള്‍ക്കുമെതിരെ അതിശക്തമായി പ്രതികരിക്കുവാന്‍ സ്വാമിയെ പ്രേരിപ്പിച്ചത്. കന്യാകുമാരിയില്‍ പോയി ദേവിയുടെ പാദങ്ങള്‍ പതിഞ്ഞ പാറ സന്ദര്‍ശിക്കാന്‍ തീരുമാനമെടുത്തതും ഈ യാത്രയിലാണ്. മൂന്ന് ദിനരാത്രങ്ങള്‍ പാറയിലിരുന്ന് തപസനുഷ്ഠിച്ച സ്വാമി വിവേകാനന്ദന്‍ ഭാരതത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ചിന്തിച്ചു. വിദേശത്തുപോയി ലോക മതമഹാസമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ തീരുമാനിച്ചതും സ്വാമിയുടെ ചരിത്രപ്രസിദ്ധമായ അനന്തപുരി സന്ദര്‍ശനത്തിലായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.