Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രണവമന്ത്രം ബ്രഹ്മത്തിന്റെ പ്രതീകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
inSamskriti

പരമമായ അറിവിനെ പറഞ്ഞുകൊടുക്കുവാന്‍ യമന്‍ തുടങ്ങുന്നു-സര്‍വ്വേ വേദാ യത്പദമാമനന്തിതപാംസി സര്‍വ്വാണി ച യദ്‌വദന്തിയദിച്ഛന്തോ ബ്രഹ്മചര്യം ചരന്തിതന്നോപദം സംഗ്രഹേണ ബ്രഹ്മി-ഓം ഇത്യേത്ത്എല്ലാ വേദങ്ങളും യാതൊരു സ്ഥാനത്തെ പ്രതിപാദിക്കുന്നുവോ എല്ലാ തപസ്സുകളും യാതൊന്നിനെ ലക്ഷ്യമാക്കി പറയുന്നുവോ യാതൊന്നിനെ ആഗ്രഹിച്ച് ബ്രഹ്മചര്യത്തെ അനുഷ്ഠിക്കുന്ന ആ പദത്തെ നിനക്ക് ചുരുക്കത്തില്‍ പറഞ്ഞുതരാം. ഇത് ‘ഓം’ എന്നതാണ്.ഈ മന്ത്രം മുതലാണ് നചികേതസ്സിന് ആത്‌മോപദേശം നല്‍കുന്നത്. വേദങ്ങള്‍ എന്നതുകൊണ്ട് ഉപനിഷത്തുക്കളേയും കര്‍മ്മകാണ്ഡത്തേയും എന്ന് കരുതണം.

ഉപനിഷത്തുക്കളെല്ലാം ഒരേ സ്വരത്തില്‍ പ്രതിപാദിക്കുന്ന പദം അതുതന്നെയാണ്. കര്‍മ്മകാണ്ഡത്തിലൂടെ ചിത്തശുദ്ധി കൈവന്ന് നേടേണ്ടത്. തപസ്സ് അനുഷ്ഠിക്കുന്നത് ഈ പദത്തിലെത്താനാണ്. ലക്ഷ്യപ്രാപ്തിക്ക് ഉത്കൃഷ്ട സാധനം തപസ്സാണെന്ന് ആചാര്യസ്വാമികള്‍ പറയുന്നു. ഈ പരമപദത്തെ ആഗ്രഹിച്ചിട്ടാണ് ഗുരുകുലവാസം മുതലായവ ബ്രഹ്മചര്യത്തെ അനുഷ്ഠിക്കുന്നത്. അതിനെ ചുരുക്കി പറഞ്ഞുതരികയാണെങ്കില്‍ ‘ഓം’ എന്നതാണ്. ്രപണവം എന്ന പേരുള്ള ‘ഓം’ ബ്രഹ്മപ്രതീകമാണ്. ബ്രഹ്മം തന്നെയാണ്. ഓംകാര ഉപാസനകൊണ്ട് ആത്മസാക്ഷാല്‍ക്കാരമുണ്ടാകും. അതുകൊണ്ട് പരബ്രഹ്മവാചകമായ ഓംകാരത്തെ ലക്ഷ്യസ്ഥാനം എന്നു പറയുന്നു. ഉപനിഷത്തുക്കളാകെ ഓങ്കാരത്തിന്റെ മഹത്വത്തെ വര്‍ണിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മാണ്ഡൂക ഉപനിഷത്തില്‍.ഭഗവദ്ഗീതയിലെ എട്ടാം അധ്യായം 11-ാം ശ്ലോകത്തില്‍ കഠോപനിഷത്തിലെ ഈ മന്ത്രം എടുത്തുപയോഗിച്ചിട്ടുണ്ട്.

‘യദക്ഷത വേദ വിഭോവദന്തി…സംഗ്രഹേണ പ്രവക്ഷ്യേ’ എന്നിങ്ങനെ.ഏതദ്ധ്യോവാക്ഷരം ബ്രഹ്മഏതദ്ധ്യോവാക്ഷരം പരംഏതദ്ധ്യോവാക്ഷരം ജ്ഞാത്വായോയദിച്ഛതി തസ്യതത്ഓം എന്ന ഈ അക്ഷരംതന്നെയാണ് അപരബ്രഹ്മം. ഈ അക്ഷരംതന്നെയാണ് പരമമായ ബ്രഹ്മം. ഈ അക്ഷരത്തെ തന്നെ അറിഞ്ഞ് ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ എന്താഗ്രഹിക്കുന്നുവോ അത് കിട്ടും. ഓങ്കാര ഉപാസനയിലൂടെ എന്തും സാധിക്കും. സഗുണവും നിര്‍ഗുണവുമായ ബ്രഹ്മത്തിന്റെ പ്രതീകമാണ് പ്രണവമന്ത്രമായ ഓം. പ്രകര്‍ഷേണ നവമായത് പ്രണവം. ഏറ്റവും ആദ്യം ഏറ്റവും നന്നായി ഉണ്ടായത് പ്രണവം. അതാണ് ഓങ്കാരം. സഗുണബ്രഹ്മമായി ഉപാസിക്കുന്നവര്‍ക്ക് ഈശ്വരപ്രാപ്തിയും നിര്‍ഗുണബ്രഹ്മമായി ഉപാസിക്കുന്നവര്‍ക്ക് ബ്രഹ്മജ്ഞാനവും കിട്ടും.ഓംകാരത്തെ ആധാരമാക്കി അപരബ്രഹ്മത്തെ (സഗുണം) ഉപാസിക്കുകയാണെങ്കില്‍ അത് പ്രാപിക്കപ്പെടേണ്ടതും പരമമായിട്ടാണെങ്കില്‍ പരബ്രഹ്മത്തെ അറിയലുമാണ്. രണ്ടിനും ഓംകാരം തന്നെ അടിസ്ഥാനം.ഏതദാലംബനം ശ്രേഷ്ഠംഏതദാലംബനം പരംഏതദാലംബനം ജ്ഞാത്വാബ്രഹ്മലോക മഹീയതേഓംകാരം ശ്രേഷ്ഠമായ ആലംബനമാണ്; പരമമായ ആലംബനമാണ്. ഈ ആലംബനത്തെ അറിഞ്ഞ് ഉപാസിച്ച് ബ്രഹ്മലോകത്തില്‍ പൂജിക്കപ്പെടുന്നു.

ഓം എന്ന അക്ഷരം ബ്രഹ്മപ്രാപ്തിക്കുള്ള ആലംബനങ്ങളായ ഗായത്രി മുതലായവയുടെ കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്ഠംതന്നെ. ഇത് പരമബ്രഹ്മവിഷയമായതിനാല്‍ പരവും അപരബ്രഹ്മവിഷയമായതിനാല്‍ അപരവുമായ ആലംബനമാണ്. ആലംബനമെന്നാല്‍ ആശ്രയം, ആധാരം എന്നൊക്കെ അര്‍ത്ഥം. ആരാണോ ആലംബനമായി  ഈ ഓങ്കാരത്തെ അറിഞ്ഞുപാസിക്കുന്നത് ബ്രഹ്മലോകത്തില്‍ പൂജിതനാകും. പരമബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ ബ്രഹ്മമായും അപരബ്രഹ്മത്തെ ഉപാസിക്കുന്നവര്‍ ബ്രഹ്മത്തെപ്പോലെ മറ്റുള്ളവര്‍ക്ക് ഉപാസ്യനായി തീരും.  മന്ദ മദ്ധ്യമ അധികാരികള്‍ക്കായാണ് ഓങ്കാര ഉപാസനയെ നിര്‍ദ്ദേശിച്ചത്. മറ്റേത് അനുഷ്ഠാനത്തേക്കാളും എളുപ്പമാണ് ഓങ്കാര ഉപാസന.

പരമപദത്തില്‍ എത്തിച്ചേരണമെന്നാഗ്രഹിക്കുന്ന സാധാരണക്കാരനായ ഏതൊരു സാധകനും ഒാംകാര ഉപാസന നന്നായി ചെയ്യാന്‍ കഴിയും. വേണ്ടപോലെ ഗുരുവിന്റെ ഉപദേശവും താന്‍ ഉപാസിക്കുന്നത് ബ്രഹ്മപ്രതീകമായ അഥവാ ബ്രഹ്മംതന്നെയായ ഓംകാരത്തെയാണ് എന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാധകന് ആലംബനത്തെയറിഞ്ഞ് ബ്രഹ്മാനുഭൂതിയില്‍ വിരാജിക്കാം. (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Kerala

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

Thiruvananthapuram

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Astrology

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

Astrology

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.