Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സരസ്വതീ ഉപാസനയുടെ രഹസ്യചിഹ്നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Samskriti

അറിവിന്റെ ദേവതയായാണ് നാം സരസ്വതിയെ കണക്കാക്കുന്നത്. ശബ്ദവും അര്‍ഥവും തമ്മിലുള്ള ബന്ധവും അവയെ എങ്ങനെ പ്രയോഗിക്കണമെന്ന അറിവും നമുക്ക് പ്രദാനം ചെയ്യുന്ന വാണീദേവിയാണ് സരസ്വതിയെന്ന് വൈയാകരണന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാക്കിന്റെ പര്യായമാണ് സരസ്വതീ എന്ന് യാസ്‌കാചാര്യന്‍ തന്റെ നിഘണ്ടുവിലും (1.11ല്‍) പറഞ്ഞിട്ടുണ്ട്. ഇത് ഈശ്വരീയ ശക്തിയാണ്. ഇള, സരസ്വതി, ഭാരതി എന്നിങ്ങനെ മൂന്ന് ദേവതകള്‍ വേദങ്ങളില്‍ കടന്നുവരുന്നുണ്ട്. ഇള ദിവ്യജ്ഞാനമാണ്, ദിവ്യവാണിയാണ് സരസ്വതി, ദിവ്യസംസ്‌കാരമാണ് ഭാരതി. നമ്മള്‍ ഓരോരുത്തരിലും നിറഞ്ഞു കവിഞ്ഞിരിക്കുന്ന ഈ ശക്തികളെ തിരിച്ചറിയുന്നതിനുള്ള സാധനയാണ് നാം നവരാത്രിദിനങ്ങളില്‍ അനുഷ്ഠിക്കാറുള്ളത്.

സരസ്വതീദേവതയെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് വേദങ്ങളിലാണ്. ഋഗ്വേദത്തില്‍ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസ്സായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഉത്തമവും ശാന്തിദായകവുമായ സത്യവാണിയുടെ പ്രേരകയും നല്ല ചിന്തകളുടെ ജനയത്രിയുമാണ് സരസ്വതീദേവി എന്നവിടെ കാണാം.1 ഋഗ്വേദത്തിലെ സാരസ്വതസൂക്തത്തില്‍ കടന്നുവരുന്ന ‘യജ്ഞം’ എന്ന വാക്ക് ശ്രേഷ്ഠമായ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.2 കര്‍മനിഷ്ഠരെ ശ്രേഷ്ഠതമമായ കര്‍മത്തിനായി പ്രേരിപ്പിക്കുന്നതിലൂടെയാണ് സരസ്വതി ഉപാസകരെ പവിത്രരാക്കുന്നതെന്നും ഋഗ്വേദമോതുന്നു.3 അത്തരം ശ്രേഷ്ഠകര്‍മങ്ങളിലൂടെ ഈ ലോകത്തില്‍ വന്‍നേട്ടങ്ങള്‍ കൈവരിക്കാന്‍ ഉപാസകന് സാധിക്കുന്നു. അങ്ങനെ അറിവ് പുരോഗതിയുടെ മാര്‍ഗത്തെ സുഗമമാക്കണമെന്ന് വേദം നമ്മെ ഉപദേശിക്കുന്നു.

നമ്മുടെ പൂര്‍വികര്‍ സരസ്വതീദേവതയ്‌ക്ക് നല്‍കിയ രൂപത്തില്‍ അനേകം ഉപാസനാരഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സരസ്വതിയുടെ കൈയിലെ വീണയും, സ്ഫടികമാലയും, വാഹനമായ ഹംസവുമെല്ലാം ഇത്തരത്തില്‍ അനേകം ഗൂഢാര്‍ഥങ്ങളെ പ്രതീകവല്‍കരിക്കുന്നതാണ്. അവയെന്തെന്ന് നമുക്കൊന്നു നോക്കാം.

വീണ: ഉപാസനയുടെ ദിവ്യലോകങ്ങളെ പ്രതീകവല്‍കരിക്കുന്നതാണ് സരസ്വതിയുടെ കൈയിലെ വീണ. ഋഗ്വേദത്തിന്റെ ശാംഖായന ആരണ്യകത്തിലുള്ള പ്രസ്താവന ഇങ്ങനെയാണ്.

”അഥേയം ദൈവീവീണാ ഭവതി, തദനുകൃതിരസൗ മാനുഷീവീണാ ഭവതി”

മനുഷ്യശരീരത്തിന്റെ തലയ്‌ക്ക് സമാനമാണ് വീണയുടെ ശിരോഭാഗം. അതിനൊരു പിന്‍വശമുണ്ട്. മനുഷ്യന് നട്ടെല്ലും. വീണയ്‌ക്ക് ഉദരമുണ്ട് മനുഷ്യനുള്ളതുപോലെ. മുഖവും മൂക്കും കണ്ണും ഉള്ളതുപോലെ വീണയ്‌ക്ക് സുഷിരങ്ങളുണ്ട്. കമ്പികള്‍ക്ക് സമാനമായി നട്ടെല്ലിനുള്ളിലുള്ള ഇഡ, സുഷുമ്‌ന, പിംഗളനാഡികളും. ശരീരത്തിലെ ഏഴു നാഡീകേന്ദ്രങ്ങള്‍ യഥാക്രമം, സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളാണ്. അതായത് ഉപാസക ശരീരത്തെയും ഉപാസനയുടെ തലങ്ങളെയുമാണ് സരസ്വതീ വീണ പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരനായാല്‍പോലും ഈ രീതിയില്‍ സരസ്വതിയെ ഉപാസിക്കുമ്പോള്‍ അയാളില്‍ ദൈവീവീണ പ്രവര്‍ത്തനമാരംഭിക്കുന്നു. അവന്റെ വാക്കുകള്‍ ദൈവീവാക് ആയി പരിണമിക്കുന്നു. വാക്കും പ്രവൃത്തിയുമെല്ലാം സാരസ്വത സംഗീതമായി മാറുന്നു.

സ്ഫടികമാല: മന്ത്രസാധന ചെയ്യുമ്പോള്‍ പ്രപഞ്ചമൊന്നാകെ വ്യാപിച്ചിരിക്കുന്ന മന്ത്രത്തെയാണ് ഉപാസകന്‍ കാണാന്‍ പരിശ്രമിക്കുന്നത്. ഋഗ്വേദത്തിലും (1.164.39) യജുര്‍വേദത്തിലും (23.62) നമുക്ക് ഈ അക്ഷരങ്ങളുടെയും മന്ത്രങ്ങളുടേയും വ്യാപനശീലത്തെക്കുറിച്ച് പഠിക്കാം. മന്ത്രസാധനയിലൂടെ ഈ പ്രപഞ്ചമാതാവായ ആദിശക്തിയെ അഥവാ പരാശക്തിയെ അനുഭവിക്കുകയാണ് സാധകന്‍ ചെയ്യുന്നത്. ഈ അനുഭവത്തിനായി പ്രപഞ്ചത്തില്‍ പരിലസിക്കുന്ന നാദത്തെ വിനിയോഗിക്കാം. നാദാടിസ്ഥാനമായ സ്വരങ്ങളെ ഉപാസിക്കാം. എന്നാല്‍ അക്ഷരങ്ങളാല്‍ അടുക്കിയ മന്ത്രങ്ങളെയും ഉപാസിക്കാമെന്നാണ് സരസ്വതിയുടെ കൈയ്യിലുള്ള സ്ഫടികമാല നല്‍കുന്ന സന്ദേശം.

ഈ പ്രപഞ്ചത്തിലൊന്നാകെയുള്ള ധ്വനി തന്റെ ഉള്ളില്‍ത്തന്നെ തിരിച്ചറിയാനുള്ള ശ്രമമാണ് ഉപാസന. പ്രപഞ്ചമൊന്നാകെ ഒരു ഛന്ദസ്സാണെന്ന് വേദം പറയുന്നു. ‘ഛന്ദോമയം ജഗത്’. അതില്‍ അക്ഷരങ്ങളാല്‍ അടുക്കിയ ഒരു ഛന്ദസ്സ് ഭൂമിയാണെങ്കില്‍ അതേപോലുള്ള ഛന്ദസ്സുകളാണ് സൂര്യനും നക്ഷത്രങ്ങളുമെല്ലാം. അത്തരത്തിലുള്ള ഒരു ചെറിയ ഛന്ദസ്സാണ് നമ്മുടെ ശരീരം. ആ ശരീരം സ്വയം ഒരു മന്ത്രവുമാണ്. ആ മന്ത്രത്തെ താളാത്മകമാക്കി മാറ്റിയാല്‍ രഹസ്യമായ ഈ പ്രപഞ്ചത്തിലുള്ള പലതും നമ്മുടെ ഉള്ളത്തില്‍ തെളിഞ്ഞുകാണും.

ഹംസം: പല ദേവികള്‍ക്കും കൂടെ ഹംസങ്ങളുടെ ചിത്രം കാണാറുണ്ട്. സരസ്വതിയുടെ വാഹനം ഹംസമാണെന്ന് പല ഗ്രന്ഥങ്ങളിലും എഴുതിക്കാണാം. പക്ഷേ എന്താണ് ഹംസം? ഹംസം പ്രത്യേക ജീവിയാണോ? ഹംസശബ്ദം വേദങ്ങളിലും ബ്രാഹ്മണങ്ങളിലും ധാരാളമായി കണ്ടുവരുന്നുണ്ട്. ക്ഷേമരാജന്‍ ശിവസൂത്രങ്ങള്‍ക്ക് ഭാഷ്യമെഴുതിയപ്പോള്‍ ഇതിനെക്കുറിച്ച് സുവ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

സകാരേണ ബഹിര്‍യാതി ഹകാരേണ വിശേത്പുനഃ

ഹംസഹംസേത്യമും മന്ത്രം ജീവോ ജപതി നിത്യശഃ.

ഷട്-ശതാനി ദിവാ രാത്രൗ സഹസ്രാണ്യേകവിംശതിഃ. (ശിവസൂത്രഭാഷ്യം 3.27)

അര്‍ഥം: ശ്വാസം പുറത്തേക്ക് തള്ളുമ്പോള്‍ ‘സ’ എന്ന ശബ്ദവും അകത്തേക്ക് വലിക്കുമ്പോള്‍ ‘ഹ’ എന്ന ശബ്ദവും ഉണ്ടാകുന്നു. അതുകൊണ്ട് പ്രായോഗികമായി സാധാരണക്കാരന്‍ ഹംസമന്ത്രം ജപിച്ചുകൊണ്ടേയിരിക്കുന്നു. ഇരവും പകലും ഒരു മനുഷ്യന്‍ 21,600 പ്രാവശ്യം ഇങ്ങനെ ജപിക്കുന്നുണ്ട്.

എല്ലാ ജീവജാലങ്ങളും ഹംസജപം ചെയ്തുകൊണ്ടേയിരിക്കുന്നു. ശരീരത്തിന്റെ പ്രത്യേക പ്രയത്‌നമൊന്നും ആവശ്യമില്ലാതെതന്നെ ചെയ്യുന്നതായത് കൊണ്ട് ഈ ജപത്തെ ‘അജപാജപം’ എന്നു വിളിക്കുന്നു. ഹംസം ശ്വാസ-പ്രശ്വാസങ്ങളാകുന്ന പ്രാണാപാനന്മാരാണ്. യജുര്‍വേദത്തില്‍ 20-ാം അധ്യായത്തില്‍ ‘അശ്വിസരസ്വതീന്ദ്രഃ’ ദേവതയായുള്ള നിരവധി മന്ത്രങ്ങളുണ്ട്. ഇവിടെ അശ്വിനാ എന്നാല്‍ പ്രാണാപാനന്മാര്‍ എന്നര്‍ഥം. ജ്ഞാനാധിദേവതയായ സരസ്വതിയെ ഉപാസിക്കുന്നവര്‍ പ്രാണാപാനന്മാരെ നിയന്ത്രിച്ചു നിറുത്തണമെന്ന് ഈ മന്ത്രങ്ങളിലൊക്കെ പറയുന്നതു കാണാം. ഇങ്ങനെ പ്രാണാപാനന്മാരെ സ്വായത്തമാക്കിയാല്‍ സൂക്ഷ്മ ബുദ്ധിയും നിഗൂഢജ്ഞാനങ്ങളും സ്വാഭാവികമായും ഉണ്ടാകുമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് സരസ്വതീദേവി.

മന്ത്രസാധനയ്‌ക്ക് ആവശ്യമായ ഹംസം, സ്ഫടികമാല, വീണ എന്നിവ യഥാക്രമം പ്രാണാപാന നിയന്ത്രണം, മന്ത്രങ്ങളുടെ ആവര്‍ത്തിച്ചുള്ള ജപം, ഇഡ-പിംഗള- സുഷുമ്‌ന നാഡികളിലൂടെയുള്ള പ്രാണഗതി എന്നിവയെ കുറിക്കുന്നതാണെന്നു ചുരുക്കം.

……………………………………………………………………….

1. ‘ചോദയിത്രീ സൂനൃതാനാം ചേതന്തീ സുമതീനാം’ (ഋഗ്വേദം 1.3.11)

2. ‘യജ്ഞോ വൈ ശ്രേഷ്ഠതമം കര്‍മ’ (ശതപഥബ്രാഹ്മണം)

3. ‘പാവകാ നഃ സരസ്വതീ….യജ്ഞം വഷ്ടു ധിയാവസുഃ’ (ഋഗ്വേദം 1.3.10)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.