Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരീക്ഷണം നായയിലും പൂച്ചയിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2017, 02:30 am IST
in Vicharam

മോക്ഷമില്ലാതെ… ചെറിയനാട് കടയിക്കാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും 12 വര്‍ഷമായി അടഞ്ഞുകിടക്കുന്ന വാതകശ്മശാനം

വഴിയരികില്‍ ചത്തുകിടക്കുന്ന നായയ്‌ക്കും പൂച്ചയ്‌ക്കും അന്ത്യകര്‍മത്തിന് അവസരമുണ്ട് ആലപ്പുഴയില്‍. അതുപക്ഷേ, മൃഗസ്‌നേഹം കൊണ്ടൊന്നുമല്ല. കോടികള്‍ മുടക്കി നിര്‍മിച്ച ആധുനിക ശ്മശാനം പ്രവര്‍ത്തിക്കുന്നുവോയെന്നറിയാന്‍.

മാവേലിക്കര നഗരസഭയുടെ കീഴിലുള്ള പൊതുശ്മശാനത്തിലാണ് ഈ അസാധാരണ പരീക്ഷണം. പത്ത് വര്‍ഷം മുമ്പ് നിര്‍മിച്ച, ഗ്യാസ് ഉപയോഗിക്കുന്ന ശ്മശാനത്തില്‍ ഇതുവരെ അഞ്ച് മൃതദേഹങ്ങള്‍ മാത്രമേ സംസ്‌ക്കരിച്ചിട്ടുള്ളൂ. ഇതുതന്നെ പിടിപ്പുകേടിന്റെ പ്രധാന ഉദാഹരണം. ഈ അഞ്ചില്‍ രണ്ടെണ്ണം പാതിവഴിയില്‍ പുറത്തിറക്കി വീണ്ടും സംസ്‌കരിക്കേണ്ടിവന്നു. നിലവാരം കുറഞ്ഞ കോയിലും ബര്‍ണറുമാണ് ഇവിടെ വില്ലനായത്.

നഗരസഭയിലെ 28 വാര്‍ഡുകള്‍ക്കുവേണ്ടി നിര്‍മിച്ച ശ്മശാനം അധികൃതര്‍ക്ക് നല്ലൊരു കറവപ്പശുവായിരുന്നു. വര്‍ഷംതോറും അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ പൊടിച്ചു.

ചെങ്ങന്നൂര്‍ നഗരസഭയില്‍ തൊഴുത്തും പെരുവഴിയും അന്ത്യകര്‍മങ്ങള്‍ക്കു വേദിയായി. സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു നല്‍കിയ സംഭവങ്ങളുമുണ്ട്.

കീഴ്‌ച്ചേരിമേല്‍ കുറവന്‍പറമ്പില്‍ ശശിയുടെ മൃതദേഹമാണ് മുനിസിപ്പല്‍ റോഡില്‍ സംസ്‌ക്കരിച്ചത്. കീഴ്‌ച്ചേരിമേല്‍ മോഹന്റെയും, മൂലപ്പടവില്‍ ഒരു യുവാവിന്റെയും മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്ക് സ്ഥലമില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന് സമീപം നെടുംപുറത്ത് പൊന്നമ്മാളിന്റെ മൃതദേഹമാണ് വീട്ടുമുറ്റത്തെ തൊഴുത്തില്‍ സംസ്‌ക്കരിച്ചത്. 20 വര്‍ഷമായി നഗരസഭാ ബജറ്റില്‍ തുക വകയിരുത്തുന്നതിലൊതുങ്ങുന്നു ശ്മശാന നിര്‍മാണം.

വിവിധ സമുദായങ്ങള്‍ തമ്മില്‍ ശവസംസ്‌ക്കാര ചടങ്ങുകളുടെ പേരില്‍ തര്‍ക്കങ്ങള്‍ നിത്യസംഭവമാകുമ്പോള്‍ അപ്പുറത്ത് നോക്കുകുത്തിയായി മറ്റൊരു ശ്മശാനം. താലൂക്കിലെ ചെറിയനാട് കടയിക്കാട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം അടഞ്ഞിട്ട് 12 വര്‍ഷമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിനംതന്നെ ബര്‍ണര്‍ കത്തി നശിച്ചു. പ്രതിഷേധം ശക്തമായതോടെ അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചു. ലോക ബാങ്ക് സഹായത്തോടെ കോസ്റ്റ് ഫോര്‍ഡിന് 20.35 ലക്ഷം രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്.

ചേര്‍ത്തലയ്‌ക്ക് പറയാനുള്ളതും തുരുമ്പെടുത്ത അവഗണനയുടെ കഥ. 18 ലക്ഷം രൂപ ചെലവഴിച്ച് കെവിഎം ആശുപത്രിക്കടുത്ത് അനാഥര്‍വെളിക്ക് സമീപമാണ് നഗരസഭയുടെ ഭൂമിയില്‍ ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പണിതു. 2000ല്‍ ഇതു പൂര്‍ത്തിയായി. എന്നാല്‍, നടത്തിപ്പില്‍ അനിശ്ചിതത്വം. ഇതോടെ, പ്രമുഖ സമുദായ സംഘടന ചുമതല ഏറ്റെടുക്കാന്‍ തയാറായെങ്കിലും നടപടികള്‍ തടസ്സപ്പെട്ടു. ഇപ്പോള്‍ ഇവിടെ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സൗകര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ മൃതദേഹം മണ്ണില്‍ കുഴിച്ചിടുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധവും ശക്തം.

ആലപ്പുഴ മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ സ്ഥിതിയാകട്ടെ അതിദയനീയം. മെഡിക്കല്‍ കോളേജില്‍ മരിക്കുന്ന അജ്ഞാത വ്യക്തികളുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുകയെന്നത് ആശുപത്രി, പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിനും തലവേദന. ഇതിന് ആലപ്പുഴ നഗരസഭാ ശ്മശാനത്തിലേക്ക് കൊണ്ടുപോകണം. അതിനുള്ള കടമ്പകള്‍ കഠിനം. വളഞ്ഞവഴി, കൊപ്പാറക്കടവ് ഭാഗത്തെ പട്ടികജാതി കോളനികളില്‍ രണ്ട് സെന്റിലും, മൂന്നു സെന്റിലും കഴിയുന്ന നൂറുകണക്കിനു കുടുംബങ്ങളില്‍ പലരും ഉറ്റവരുടെ മൃതദേഹങ്ങള്‍ ബന്ധുവീടുകളിലോ വീടിനകത്തുതന്നെയോ സംസ്‌ക്കരിക്കേണ്ട അവസ്ഥയിലാണ്.

തീരദേശവാസികളും ദുരിതത്തിലാണ്. ആദ്യകാലത്ത് കടല്‍ത്തീരത്തുതന്നെ അന്ത്യകര്‍മങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, കടല്‍ക്ഷോഭവും മറ്റും മൂലം കര നഷ്ടപ്പെട്ടതോടെ ഇവരും പ്രതിസന്ധിയില്‍. വെള്ളക്കെട്ടുകള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെയും അവസ്ഥ ഇതുതന്നെ. പുറക്കാട് പഞ്ചായത്തില്‍ മണ്ണുംപുറം കോളനിയില്‍ ഒന്നര ഏക്കര്‍ ഉണ്ടായിരുന്ന പൊതുശ്മശാനം ഇന്ന് 40 സെന്റിലേക്ക് ചുരുങ്ങി. അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളില്‍ സ്ഥിതിചെയ്യുന്ന ശ്മശാനങ്ങള്‍ അത്യാധുനിക രീതിയില്‍ സംരക്ഷിക്കാന്‍ തയാറാകാത്തത് ഭൂമി കൈയേറ്റത്തിനും കാരണമായി.

കുട്ടനാട്ടിലാകട്ടെ സമുദായ ശ്മശാനങ്ങളാണ് ആശ്രയം. ആധുനിക സജ്ജീകരണങ്ങളില്ലാത്തത് മഴക്കാലത്തെ സംസ്‌ക്കാരച്ചടങ്ങുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇപ്പോള്‍ ഇരുമ്പുപെട്ടികള്‍ ഉപയോഗിക്കുന്നതാണ് ആശ്വാസം. ജില്ലയിലെ മറ്റു പല പഞ്ചായത്തുകളിലും ശ്മശാനങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങുന്നു. മാന്നാറില്‍ പലതും കാടുകയറിയ നിലയില്‍.

പാവുക്കരയില്‍ പൊതുശ്മശാനം നവീകരിക്കുന്നതിനു ബജറ്റില്‍ തുക അനുവദിച്ചെങ്കിലും ഇതുവരെ നടപടിയില്ല. ശ്മശാനത്തിനായി മതിയായ ഭൂമിപോലുമില്ല. കടപ്ര പഞ്ചായത്ത് പരിധിയിലുള്ള പരുമലയിലെ പൊതുശ്മശാനം വൈദ്യുതീകരിക്കണമെന്ന ആവശ്യവും ശക്തം. ഭരണിക്കാവ് ബ്ലോക്കില്‍ ആറു പഞ്ചായത്തുകളുണ്ടെങ്കിലും ഒരിടത്തും പൊതുശ്മശാനമില്ല. ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ പൊതുശ്മശാനത്തിന് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.

ആലപ്പുഴ നഗരത്തില്‍ നഗരത്തില്‍ രണ്ടു പൊതുശ്മശാനങ്ങളും, സമുദായ ശ്മശാനങ്ങളും ഉണ്ട്. പൊതുശ്മശാനങ്ങളിലാകട്ടെ അടിസ്ഥാനസൗകര്യങ്ങള്‍ കുറവ്.

(നാളെ: കോട്ടയത്തിന് പരിമിതിയുടെ കഥകള്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

പുതിയ വാര്‍ത്തകള്‍

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.