തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്ത് പുന്നൈക്കായല്‍ ഗ്രാമത്തില്‍ 30 പുള്ളിഡോള്‍ഫിനുകള്‍ കരയ്‌ക്കടിഞ്ഞു. അവയില്‍ നാലെണ്ണം ചത്തു. കാരണം അറിവായിട്ടില്ല. ബാക്കിയുള്ളവയെ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും.
കഴിഞ്ഞ വര്‍ഷം ഇവിടെ 83 തിമിംഗലങ്ങള്‍ കരയ്‌ക്കടിഞ്ഞിരുന്നു. അവ പിന്നീട് സമുദ്രത്ത്രിലേക്ക് മടങ്ങിയെങ്കിലും ചിലവ അടുത്ത ദിവസങ്ങളില്‍ ചത്തു പൊങ്ങി. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ശരീരത്തില്‍ നേരിയ കറുത്ത പുള്ളികളും വരകളുമുള്ള ഡോള്‍ഫിനുകള്‍ കരക്കെത്തിയത്.
വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവയെ കടലിലേക്ക് മടക്കാന്‍ ശ്രമമാരംഭിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന തരം ഡോള്‍ഫിനുകളാണ് ഇവ.
















