ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നത് ഭക്തരുടെ ആഗ്രഹമാണെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്, രാഷ്‌ട്രീയമായകാര്യമല്ലെന്നും അദേഹം പറഞ്ഞു.
ശ്രീരാമന്റെ വിഗ്രഹം തകര്‍ന്നെങ്കിലും അതേ രൂപത്തിലാണ് ഭഗവാനെ ആരാധിക്കുന്നത്. പക്ഷേ ഭഗവാനെ പൂജിക്കുന്നത് താല്‍ക്കാലികമായി ഉണ്ടാക്കിയ കൂടാരത്തിലാണ്. ഇത്തരത്തിലുള്ള കൂടാരത്തില്‍ പ്രതിഷ്ഠിക്കാനല്ല എല്ലാ ഭക്തന്മാരും ആഗ്രഹിക്കുന്നത്. അതിനാല്‍ രാമക്ഷേത്രം നിര്‍മ്മിക്കേണ്ടത് ആവശ്യമാണെന്നും മൗര്യ പറഞ്ഞു.
















