Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

മറയ്‌ക്കപ്പെട്ട പിതൃദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2017, 02:45 am IST
inVicharam

മതതീവ്രവാദശക്തികളുടെ കൈകളില്‍പ്പെട്ട് ഇസ്ലാമിലേക്ക് പരാവര്‍ത്തനം ചെയ്ത യുവതി വര്‍ത്തമാനകാല കേരളത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാണെന്ന് ചിലര്‍ വരുത്തിത്തീര്‍ത്തിരിക്കുന്നു. പൗരാവകാശങ്ങളെയും മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും മറയാക്കി, പരാവര്‍ത്തനം ചെയ്യപ്പെട്ട വൈക്കം സ്വദേശി അഖിലയ്‌ക്കു വേണ്ടി വാദിക്കുന്നവര്‍ ഒരുകാര്യം മറന്നുപോയി.

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ടപ്പോള്‍ മുതല്‍ മതം മാറ്റപ്പെടുന്ന 24 വയസ്സുവരെ അവളെ കാക്കയ്‌ക്കും കഴുകനും കൊടുക്കാതെ കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ച് വേണ്ടതെല്ലാം നല്‍കി വളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാരുടെ ത്യാഗവും സ്‌നേഹവും. ഇത്രയുംകാലം ആരാധിച്ചിട്ടും വൈക്കത്തപ്പനും നിങ്ങളുടെ ദൈവങ്ങളും എന്തുനല്‍കിയെന്ന് അഖിലയെക്കൊണ്ട് ചോദിപ്പിച്ച മതപരിവര്‍ത്തകരുടെ തന്ത്രം താത്കാലികമായെങ്കിലും വിജയിച്ചു. പക്ഷേ, ആ അച്ഛനമ്മമാര്‍ മകളെ ജനിപ്പിച്ച് വളര്‍ത്തിയതിലൂടെ അനുഭവിച്ച സന്തോഷവും സുഖവും ദുഃഖവും മകളെ പ്രതിയുള്ള പ്രതീക്ഷയും ഒന്നും ഇക്കൂട്ടരെ അല്‍പ്പം പോലും സ്വാധീനിച്ചില്ല.

മതംമാറ്റി ആളെക്കൂട്ടി ബഹുസ്വരസമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്‌ഫോടനാത്മക അന്തരീക്ഷത്തെ തന്‍കാര്യത്തിന് ഉപയോഗിക്കുന്ന കുടിലബുദ്ധിക്കാര്‍ക്ക് സ്‌നേഹം, സാഹോദര്യം, ശാന്തി, സമാധാനം എന്നീ വാക്കുകളുടെ അര്‍ഥം അറിയില്ലെന്ന് വ്യക്തം. മതം വളര്‍ത്താന്‍ എന്തു കൊള്ളരുതായ്‌മയ്‌ക്കും കൂട്ടുനില്‍ക്കുന്ന ഇവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്നും അഖില സംഭവം തെളിയിക്കുന്നു. മതത്തെ വൈകാരികമായി ഉപയോഗിച്ച് സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഖിലയെപ്പോലുള്ളവരുടെ മതപരിവര്‍ത്തനമെന്ന് ഇന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.

സ്വസ്ഥവും ശാന്തവുമായിരുന്ന കേരളത്തെ ഭീകരവാദത്തിന്റെ സര്‍വകലാശാലയാക്കി, രാഷ്‌ട്രത്തെ ശിഥിലീകരിക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ക്ക് അഖില ചൂണ്ടയില്‍ കൊരുത്ത ഇരയാണ്. എന്നാല്‍ ഇത്തരം വിധ്വംസകശക്തികളുടെ കളിപ്പാവയായി സര്‍ക്കാരും ഒരുകൂട്ടം മാധ്യമങ്ങളും മാറിയിരിക്കുന്നത് സമൂഹത്തെ ഭീതിപ്പെടുത്തുന്നു. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് കഴിഞ്ഞദിവസം അഖില കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴുണ്ടായത്. അച്ഛനമ്മമാരുടെ ദുഃഖം കാണാന്‍ കൂട്ടാക്കാത്തവര്‍ അഖിലയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം അമിതപ്രാധാന്യം നല്‍കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നിസ്സംശയം പറയാം.

വിഷയത്തെ നിഷ്പക്ഷമായി സമീപിക്കുന്നതിന് പകരം അശാന്തി വിതയ്‌ക്കുന്ന ഛിദ്രശക്തികളുടെ ചട്ടുകമായി ചില മാധ്യമങ്ങളും ഭരണവര്‍ഗവും അധഃപതിച്ചിരിക്കുന്നു. സുശക്തമായ സമൂഹത്തിന്റെ അടിത്തറ ഈടുറ്റ കുടുംബബന്ധങ്ങളുടെ നിലനില്‍പ്പിലാണെന്ന സത്യം വാര്‍ത്തകളുടെ റേറ്റിങ്ങിന് പിന്നാലെ പോകുന്നവരും ഭരണകൂടങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ ? ആപത്ത് അടുത്തെത്തിയിട്ടും ആര്‍ക്കുവേണ്ടിയാണ് ഈ ഉറക്കം നടിക്കലെന്നുകൂടി ഭരണാധികാരികള്‍ വെളിപ്പെടുത്തണം.

ചെറുപ്പത്തിന്റെ വികാരത്തള്ളിച്ചയില്‍ നീതി വേണമെന്ന് വിലപിക്കുന്ന അഖിലയ്‌ക്കു മാത്രമല്ല മകളുടെ സുരക്ഷിതഭാവി സ്വപ്‌നം കാണുന്ന അച്ഛനമ്മമാര്‍ക്കും പൗര, വ്യക്തിസ്വാതന്ത്ര്യങ്ങളുണ്ട്. മകളുടെ സന്തോഷകരമായ ഭാവിജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുമുണ്ട്. ജന്മം നല്‍കല്‍ മാത്രമല്ല, സന്തതികളെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുണ്ടാക്കല്‍ അച്ഛനമ്മമാരുടെ കടമയായി മൃഗങ്ങള്‍ പോലും നിര്‍വഹിക്കുന്നതായി ചുറ്റുപാടുകളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. പരമോന്നത കോടതി, നിയമത്തിനുപരിയായി അഖിലയുടെ അച്ഛന്‍ അശോകന്റെയും അമ്മ പൊന്നമ്മ അമ്മയുടെയും തീവ്രദുഃഖം പരിഗണിക്കുമെന്ന് പ്രത്യാശിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.