ന്യൂദല്‍ഹി: അമ്മയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അയല്‍വാസിയായ സ്ത്രീ രണ്ടു വയസുള്ള മകനെ നിലത്തടിച്ചു കൊന്നു. ദല്‍ഹിയിലെ ഉത്തം നഗറില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുട്ടിയുടെ അമ്മയോട് അയല്‍വാസിയായ സ്ത്രീക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ദീപ്മാല എന്ന യുവതിയെ പോലീസ് അറസ്റ്റു ചെയ്തു.
രണ്ടു വയസുകാരനായ കുഞ്ഞ് പ്രതിയായ സ്ത്രീയുടെ കുട്ടിയോടൊപ്പമാണ് പതിവായി കളിക്കുന്നത്. കുട്ടിയുടെ തല നിലത്ത് ശക്തമായി ഇടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. മരിച്ച കുഞ്ഞിന്റെ മാതാവുമായി സ്ത്രീ ദിവസങ്ങള്‍ക്ക് മുമ്പ് തര്‍ക്കമുണ്ടായിരുന്നു. അതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് പിറകിലെന്നാണ് നിഗമനം.
കുഞ്ഞിനെ കളിക്കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. കുട്ടിയെ വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ പ്രതിയുടെ വീട്ടില്‍ നിന്ന് ഗുരുതര പരിക്കേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















