Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുരാണങ്ങള്‍ പതിനെട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2017, 02:30 am IST
inSamskriti

ഭാരതീയ സംസ്‌കാര പാരമ്പര്യത്തിന്റെ ബൃഹത്തായ സ്രോതസ്സെന്ന നിലയില്‍ പഠനാര്‍ഹങ്ങളും ശ്രദ്ധേയവുമാണ് പുരാണങ്ങളും ഉപപുരാണങ്ങളും. പുരാണങ്ങളെ ലക്ഷണംവച്ചുകൊണ്ട് മഹാപുരാണങ്ങളെന്നും ഉപപുരാണങ്ങളെന്നും രണ്ടായി തരംതിരിക്കാറുണ്ട്.

രജോഗുണ പ്രധാനമായ ബ്രഹ്മാവിനെ സംബന്ധിക്കുന്ന ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡ പുരാണം, ബ്രഹ്മവൈവര്‍ത്തപുരാണം, മാര്‍ക്കണ്‌ഡേയ പുരാണം, ഭവിഷ്യപുരാണം, വാമനപുരാണം എന്നീ ആറെണ്ണമാകുന്നു.

സത്വഗുണപ്രധാനമായ വിഷ്ണുവിന് പ്രധാനം നല്‍കുന്ന വിഷ്ണുപുരാണം, ഭാഗവതപുരാണം, നാരദീയപുരാണം, ഗരുഡപുരാണം, പത്മപുരാണം, വരാഹപുരാണം എന്നിവ ആറെണ്ണമാണ്. തമോഗുണപ്രധാനമായ ശിവനു പ്രാധാന്യം നല്‍കുന്ന വായുപുരാണം, ലിംഗപുരാണം, സ്‌കന്ദപുരാണം, അഗ്നിപുരാണം, മത്‌സ്യപുരാണം, കൂര്‍മ്മപുരാണം എന്നിവയാണ് ആറെണ്ണം. പതിനെട്ട് പുരാണങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു ശ്ലോകംതന്നെയുണ്ട്.

”മ”ദ്വയം ”ഭ”ദ്വയം ചൈവ, ”ബ” ത്രയം, ”വ” ചതുഷ്ടയം,

”അ” ”നാ” ”പ” ”ലിം” ”ഗ” ”കൂ” ”സ്‌കാന്ദനി” പുരാണാനി പൃഥക്പൃഥക്

”മ”ദ്വയം = മത്‌സര്യപുരാണം = 14000, മാര്‍ക്കണ്ഡേയം = 9000

”ഭ”ദ്വയം = ഭവിഷ്യപുരാണം = 14500, ഭാഗവതം= 18000

”ബ” ത്രയം = ബ്രഹ്മ പുരാണം = 10000, ബ്രഹ്മാണ്ഡ പുരാണം = 12000, ബ്രഹ്മവൈവര്‍ത്ത പുരാണം = 18000.

”വ” ചതുഷ്ടയം = വാമന പുരാണം = 10000, വായുപുരാണം = 24000, വിഷ്ണുപുരാണം -23000, വരാഹപുരാണം = 24000.

”അ” അഗ്‌നി പുരാണം = 15400, നാരദീയ പുരാണം = 25000, പത്മപുരാണം = 55000, ലിംഗപുരാണം = 11000, ഗരുഡപുരാണം = 19000, കൂര്‍മ്മ പുരാണം = 17000, സ്‌കന്ദപുരാണം = 81100.

ഉപപുരാണ സംഖ്യകളും പതിനെട്ട് തന്നെയാണ്. സനല്‍കുമാരം, നരസിംഹം, സ്‌കാന്ദം, ശിവധര്‍മ്മം, ദുര്‍വാസസം, നാരദീയം, കാപിലം, മാഹേശ്വരം, ഔശനസം, ബ്രഹ്മാണ്ഡം, വാരുണം, കാളികം, വാമനം, സാംബം, സൗരം, പരാശരം, മാരീചം, ഭാര്‍ഗ്ഗവം എന്നിവയാണ്. പുരാണങ്ങള്‍ക്ക് പത്ത് ലക്ഷണങ്ങള്‍ സര്‍ഗ്ഗം, വിസര്‍ഗ്ഗം, സ്ഥാനം, പോഷണം, ഊതികള്‍, മന്വന്തരം, ഈശാനുകഥ, നിരോധം, മുക്തി, ആശ്രയം എന്നിവയാണ്. പത്ത് ലക്ഷണങ്ങളുള്ളവയെ മഹാപുരാണം എന്നും അഞ്ച് ലക്ഷണങ്ങള്‍ ഉള്ളവയെ ഉപപുരാണം എന്നും പറഞ്ഞുവരുന്നു.

വേദജ്ഞാനമില്ലാത്തവര്‍ക്ക് വൈദികാശയങ്ങള്‍ വിശദീകരിച്ച് കൊടുക്കുന്നതാണ് പുരാണങ്ങള്‍. പുരാണങ്ങളെക്കുറിച്ച് നിഷ്‌കൃഷ്ടമായ പഠനം ഭാരതത്തിന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ പരിവര്‍ത്തന കഥ വ്യക്തമാക്കുന്ന ഒരു ഉരുക്കുകണ്ണിയാണ്. ഓരോ മന്വന്തരത്തിലും വരുന്ന ദ്വാപുരയുഗത്തില്‍ വ്യാസന്‍ ആവിര്‍ഭവിച്ച് പുരാണങ്ങള്‍ ചമയ്‌ക്കുന്നു. ഇത് ഏഴാമത്തെ വൈവസ്വത മന്വന്തരമാണ്. ഇതില്‍ ഇരുപത്തിയെട്ടാമത്തെ ചതുര്‍യുഗമാണ്. ഈ ചതുര്‍യുഗത്തിലെ ദ്വാപരത്തില്‍ സത്യവതീസൂനുവായ വ്യാസനാണ് പുരാണ കര്‍ത്താവ്. കഴിഞ്ഞ ഇരുപത്തിയേഴ് ദ്വാപര യുഗങ്ങളിലും വ്യാസന്മാര്‍ പുരാണ രചന നടത്തിയിട്ടുണ്ട്.

നൈമിശാരണ്യത്തില്‍വച്ച് സൂതനും ഋഷിമാരും സംവാദ രൂപത്തിലാണ് പുരാണങ്ങള്‍ നടത്തുന്നത്. വേദതത്വം വ്യാസമുഖത്തുനിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞ ആളാണ് സൂതന്‍. പുരാണ സംഹിതകള്‍ ക്രോഡീകരിച്ച് വ്യാസന്‍ സ്വശിഷ്യന്മാരെ പഠിപ്പിച്ചു. ആദ്യം ശിഷ്യനായ ലോമഹര്‍ഷനെ പഠിപ്പിച്ചു. അതിനുശേഷം ആറ് ബ്രഹ്മജ്ഞാനികളെ പഠിപ്പിച്ചുവെന്നും വിഷ്ണുപുരാണത്തില്‍ പറയുന്നു. പുരാണങ്ങള്‍ വേദതുല്യം വേദാര്‍ത്ഥങ്ങളെ വിശദീകരിക്കുന്നുണ്ട്. പുരാണങ്ങള്‍ പഞ്ചമ വേദംകൂടിയാണ്. പുരാണങ്ങളുടെ അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കുന്നത് ധര്‍മ്മം തന്നെയാണ്.

ലോകത്തിന്റെ നിലനില്‍പ്പ് അടിസ്ഥാനവും ധര്‍മ്മം തന്നെയാണ്. വ്യക്തികള്‍ക്ക് സ്വധര്‍മ്മം നിര്‍വ്വഹിക്കാനുള്ള ജ്ഞാനവും അന്യരോടുള്ള കടമയും പഠിപ്പിക്കുന്ന ഒരു പഠന കളരിയാണ് പുരാണങ്ങള്‍. ഈ വ്യവസ്ഥകള്‍ക്ക് വിധേയമായ ജീവിതം നയിക്കുന്ന ഭക്തജനങ്ങള്‍ക്ക് ഭഗവാന്‍ ഭക്തിയും മുക്തിയും നല്‍കുന്നു. ജീവിതം സ്വാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ പുരാണങ്ങള്‍ നാല് ഉപാധികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സാമൂഹിക സമായോഗം, ഉപാസന, ശാസ്ത്രാവബോധം, സ്വകര്‍മ്മാനുഷ്ഠാനം ഇവയാണ് നാല് ഉപാധികള്‍. ഈ നാലും യഥായോഗ്യം അനുഷ്ഠിക്കാന്‍ കഴിയുന്നവര്‍ക്ക് അപ്രാപ്യമായി ഒന്നുമില്ല.

പുരാണങ്ങള്‍ ഭക്തിയും മുക്തിയും ഒരുപോലെ തരുന്നു. ഈശ്വരഭക്തി ഇഹലോകസുഖങ്ങള്‍ നല്‍കിക്കൊണ്ട് മുക്തിയിലെത്തിക്കുന്നു. അതിനാല്‍ ഭൗതിക ജീവിതത്തെ പൂര്‍ണമായും നിരാകരിച്ചുകൊണ്ടുള്ള ആത്മീയ വീക്ഷണമല്ല പുരാണങ്ങള്‍ നല്‍കുന്നത്. ഈ കലിയുഗത്തിലും സദാചാര നിഷ്ടയോടുകൂടി നമ്മുടെ കര്‍മ്മങ്ങളെ ധര്‍മ്മമാക്കി മാറ്റി ലോകനന്മയ്‌ക്ക് ഹിതമായിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ പുരാണങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

India

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Kerala

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.