തളിപ്പറമ്പ്: ജില്ലാ സഹകരണ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന സ്വര്‍ണ്ണത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതിയായ ബാങ്ക് മാനേജര്‍ രമക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിലെ മറ്റൊരു പ്രതി അപ്രൈസര്‍ ഷഡാനന്ദന് ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യ ആസൂത്രക രമയാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് ഇവര്‍ക്ക് ജാമ്യം നിഷേധിച്ചത്.
ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ചും പണയം വെച്ച സ്വര്‍ണം മാറ്റി പകരം മുക്കുപണ്ടം വെച്ചും അരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. രമയും ഷഡാനന്ദനും അറസ്റ്റിലായി റിമാന്റില്‍ കഴിയുകയാണ്.
















