തിരുവനന്തപുരം: ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചു പണി.തൊഴില്‍ നൈപുണ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല കൂടി നല്‍കും.റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടി നല്‍കും.പട്ടികജാതി,വര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന്വനം വന്യജീവി വകുപ്പിന്റെ ചുമതല.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിക്ക് പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതല. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കി. പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി റ്റി.ഒ. സൂരജിന് കായിക യുവജനകാര്യ വകുപ്പിന്റെ ചുമതല നല്‍കും. കായിക യുവജനകാര്യ സെക്രട്ടറി ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) സെക്രട്ടറിയാക്കും.. തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയുടെ ചുമതല കൂടി നല്കി. സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാലിന് വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതല.
തദ്ദേശ സ്വയംഭരണ സെക്രട്ടറി എ.ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി .കേന്ദ്ര ഡെപ്യുട്ടേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ എ. അജിത് കുമാറിനെ ് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയാക്കി. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലിക്കിന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ.-യുടെ ചുമതല. സംസ്ഥാന സര്‍വീസില്‍ നിന്ന് ഐ.എ.എസ്സിലേക്ക് പ്രൊമോഷന് ലഭിച്ച 9 പേര്‍ക്കും നിയമനം നല്‍കാനും മന്ത്രി സഭ തീരുമാനിച്ചു. ഷാനവാസ് എസ്( ലോട്ടറി ഡയറക്ടര്‍), അബ്ദുള്‍ നാസര്‍ ബി-(എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണര്‍), ഡോ. ഡി. സജിത് ബാബു(അസാപ് സി.ഇ.ഒ.) ,സുഭാഷ് ടി.വി(വിവര പൊതുജന സമ്പര്‍ക്ക ഡയറക്ടര്‍),അഞ്ജന എം(ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്),ഡോ. പി.കെ. ജയശ്രീ(വിദ്യാഭ്യാസ മിഷന് സി.ഇ.ഒ),ഷീബ ജോര്‍ജ്ജ് (വനിത-ശിശു വികസന വകുപ്പ് ഡയറക്ടര്‍) എച്ച്. ദിനേശ്(തുറമുഖ വകുപ്പ് ഡയറക്ടര്‍),പി.കെ. സുധീര്‍ ബാബു(ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: