Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഇന്ത്യക്ക് ആഗോള ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2017, 02:55 am IST
inIndia

ന്യൂദല്‍ഹി: യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ വന്‍ ശക്തികള്‍ ഒന്നിച്ച് എതിര്‍ചേരിയില്‍ അണിനിരന്നിട്ടും അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ ജഡ്ജി നിയമനത്തില്‍ ഇന്ത്യക്ക് വന്‍ വിജയം. ആഗോള തലത്തില്‍ അധികാരത്തിന്റെ പുനര്‍നിര്‍ണയം എന്ന് അന്താരാഷ്‌ട്ര നിരീക്ഷകര്‍ വിലയിരുത്തുന്ന വിജയത്തിലൂടെ ഇന്ത്യയുടെ പ്രതിനിധി ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയെ പതിനൊന്നംഗ അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായി വീണ്ടും തെരഞ്ഞെടുത്തു.

ഐക്യരാഷ്‌ട്രസഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്തു കുറച്ചു ദിവസങ്ങളായി തുടര്‍ന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ പതിനൊന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡിനെതിരെ ഉജ്വലവിജയമാണ് സുപ്രീംകോടതി മുന്‍ ജഡ്ജി, എഴുപതു വയസുകാരനായ ജസ്റ്റിസ് ഭണ്ഡാരി നേടിയത്. 1945നു ശേഷം ഇതാദ്യമാണ് ബ്രിട്ടിഷ് ജഡ്ജി അംഗമല്ലാത്ത അന്താരാഷ്‌ട്ര നീതിന്യായ കോടതി വരുന്നത്. 2018 ഫെബ്രുവരി മുതല്‍ ഒന്‍പതു വര്‍ഷമാണ് ഭണ്ഡാരിയുടെ കാലാവധി.

പതിനൊന്നു റൗണ്ടുകളുടെ അവസാനം പൊതുസഭയിലെ 193ല്‍ 183 വോട്ടുകളും ഇന്ത്യ നേടി. സുരക്ഷാ സമിതിയില്‍ ഒരു ഘട്ടത്തില്‍ അഞ്ചിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് ഗ്രീന്‍വുഡ് മുന്നിലായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളില്‍ പതിനഞ്ചു വോട്ടുകളും ഭണ്ഡാരിക്കു കിട്ടിയ ഘട്ടം വന്നു. അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ് എന്നീ രക്ഷാസമിതികളിലെ നാലു സ്ഥിരാംഗങ്ങളും ബ്രിട്ടനു പിന്നില്‍ പിന്തുണയുമായി അണിനിരന്നിരുന്നു.

ഇന്ത്യയുടെ മുന്നേറ്റത്തില്‍ പതറിയ ബ്രിട്ടന്‍ കുറുക്കുവഴികള്‍ തേടി. പൊതുസഭയിലേയും രക്ഷാസമിതിയിലേയും മൂന്ന് അംഗങ്ങള്‍ വീതമുള്ള പ്രത്യേക സമിതി രൂപീകരിച്ച് ജഡ്ജിയെ തെരഞ്ഞെടുക്കാം എന്ന നിര്‍ദേശം ബ്രിട്ടന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ ഇത് വൃത്തികെട്ട നീക്കമാണെന്ന് ജര്‍മനിയും ഫ്രാന്‍സും ബ്രിട്ടനെ ഉപദേശിച്ചു. പന്ത്രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിന് ഇന്നലെ പ്രാദേശിക സമയം ഉച്ചയ്‌ക്ക് മൂന്നു മണിക്ക് പൊതുസഭയും രക്ഷാസമിതിയും ചേരാനിരിക്കെയാണ് നാടകീയമായി ബ്രിട്ടന്‍ പിന്മാറിയത്.

പൊതുസഭയിലെ ബ്രിട്ടന്റെ സ്ഥിരം പ്രതിനിധി മാത്യു റിക്രോഫ്റ്റ് പൊതുസഭയ്‌ക്കും രക്ഷസമിതിക്കും നല്‍കിയ കത്തിലാണ് പിന്മാറ്റം അറിയിച്ചത്. പതിനൊന്നു റൗണ്ടുകള്‍ പൂര്‍ത്തിയപ്പോള്‍ ഭണ്ഡാരി മൂന്നില്‍ രണ്ട് വോട്ടുകള്‍ നേടിയതോടെ പരാജയം ഉറപ്പിച്ചാണ് ബ്രിട്ടന്‍ പിന്മാറിയത്. വോട്ടെടുപ്പിലൂടെ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. ബ്രിട്ടന്റെ എക്കാലത്തെയും മികച്ച സുഹൃത്തായ ഇന്ത്യയുടെ വിജയത്തില്‍ സന്തോഷം തുടങ്ങി മുഖം രക്ഷിക്കാനുള്ള വാചകങ്ങള്‍ റിക്രോഫ്റ്റ് നല്‍കിയ കത്തിലുണ്ടായിരുന്നു.

ഇന്ത്യയിലെ നൂറുകോടി ജനങ്ങളുടെ പ്രതിനിധി ജസ്റ്റിസ് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നാണ് യുഎന്നിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധി സെയ്യദ് അക്ബറുദ്ദീന്‍ ട്വീറ്റ് ചെയ്തത്.

വന്‍ശക്തികള്‍ എന്ന് കരുതപ്പെടുന്നവര്‍ക്ക് ഇഷ്ടപ്പെടാത്ത വിജയം എന്നാണ് ഇന്ത്യയുടെ ഈ വിജയത്തെ വിദേശമാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

അഭിമാന നിമിഷം, സുഷമയുടെ വിജയം

ജസ്റ്റിസ് ഭണ്ഡാരിക്ക് അഭിനന്ദനം. അദ്ദേഹത്തിന്റെ വിജയം നമ്മുടെ അഭിമാന നിമിഷമാണ്. വിജയത്തിനായി പ്രയത്‌നിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും അഭിനന്ദനങ്ങള്‍. അവരുടെ അശ്രാന്തമായ പരിശ്രമമവും നയതന്ത്രദൗത്യങ്ങളുമാണ് വിജയത്തിനുപിന്നില്‍. ഇന്ത്യയില്‍ വിശ്വാസമര്‍പ്പിച്ച യുഎന്‍ പൊതുസഭയിലേയും രക്ഷാസമിതിയിലേയും മുഴുവന്‍ അംഗങ്ങള്‍ക്കും നന്ദി.

വന്ദേമാതരം

വന്ദേമാതരം…അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യ വിജയിച്ചിരിക്കുന്നു. ജയ് ഹിന്ദ്…

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

Kerala

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി

Kerala

അഭിമന്യു കേസിൽ വിചാരണ തുടങ്ങി: 16 പ്രതികളുമെത്തിയത് വെള്ളവസ്ത്രവും തൊപ്പിയും മുഖംമൂടിയും ധരിച്ച്, ശാസിച്ച് കോടതി

Kerala

കനത്ത മഴയും ഇടിമിന്നലും കാറ്റും: ഏഴ് ജില്ലകളിൽ ഓറഞ്ചും ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് മുന്നറിയിപ്പും

Samskriti

നവരാത്രി ആറാം ദിനം: ദുർ​ഗാ ദേവിയുടെ ആറാമത്തെ രൂപമായ കാത്യായനിക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും.

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.