Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അര്‍ഹിക്കുന്ന അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
inVicharam

അന്താരാഷ്‌ട്ര ഏജന്‍സിയായ ‘മൂഡീസ്’ നല്‍കിയ നിക്ഷേപ നിലവാരത്തിലെ ഉയര്‍ന്ന അംഗീകാരം സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നു. പതിനാല് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയുടെ നിക്ഷേപ നിലവാരം ഒരുപടി ഉയര്‍ത്തിയ ‘മൂഡീസി’ന്റെ തീരുമാനം ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനുള്ള അംഗീകാരമാണെന്ന കാര്യത്തില്‍ സംശയമില്ല.

ഏറെക്കാലം കുരുങ്ങിക്കിടന്ന ചരക്കുസേവന നികുതിയുടെ നടപ്പാക്കല്‍, ബാങ്കുകളുടെ പെരുകിവരുന്ന കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കാന്‍ സ്വീകരിച്ച നിയമനടപടികള്‍ തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ സൗഹൃദപരമാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തെ ത്വരിതപ്പെടുത്തും; ഒപ്പം ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും, ആഭ്യന്തര-വിദേശ നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തി സുസ്ഥിര വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.

വളരെ മെച്ചപ്പെട്ടുനില്‍ക്കുന്ന വിദേശ നാണ്യശേഖരം, ഏത് തിരിച്ചടിയേയും നേരിടാനുള്ള കരുത്ത് പകരുന്നു. ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഉയര്‍ത്തിയ അനുകൂല തരംഗങ്ങള്‍, രാജ്യത്തേയും വിദേശത്തേയും നിക്ഷേപകര്‍ ‘മൂഡീസി’ന്റെ നടപടിയെ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അവര്‍ പ്രകടിപ്പിക്കുന്ന വിശ്വാസത്തിന്റെ അംഗീകാരമാണിത്. വളര്‍ച്ചാനിരക്ക് കുറഞ്ഞുനില്‍ക്കുന്ന അവസരത്തിലാണ് ഇതെന്നും പ്രത്യേകം ഓര്‍ക്കണം.

ദേശീയ വരുമാനവും പൊതുകടവും തമ്മിലുള്ള അനുപാതം, മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസരത്തിലാണ്, മൂഡീസ് നിക്ഷേപ നിലവാരത്തില്‍ ഇന്ത്യയെ ‘സ്ഥിരത’യുടെ പടവിലേക്ക് ഉയര്‍ത്തിയിട്ടുള്ളത്. നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 68 ശതമാനം വരും സര്‍ക്കാരിന്റെ കടം. ഇന്ത്യയുടെ ശ്രേണിയിലെ മറ്റ് രാജ്യങ്ങളില്‍ ഇത് 44 ശതമാനം മാത്രമാണ്. ഈ വര്‍ഷം പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള വിടവ് ഒരു ശതമാനംകൂടി വര്‍ധിച്ച് 69 ശതമാനത്തില്‍ എത്തുമെന്നും ‘മൂഡീസ്’ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്വകാര്യനിക്ഷേപം സര്‍ക്കാരിനു തുണയാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനൗപചാരിക മേഖലയില്‍നിന്ന് ഔപചാരിക മേഖലയിലേക്കുള്ള സമ്പദ്‌വ്യവസ്ഥയുടെ ചുവടുമാറ്റവും, ക്ഷേമപദ്ധതികള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ സ്വീകരിക്കുന്ന നടപടികളും, വരുംകാലങ്ങളില്‍ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നുറപ്പാണ്.

എന്നാല്‍ പൊതു സാമ്പത്തിക സാഹചര്യങ്ങള്‍ രൂപപ്പെടുന്നതിനു വേണ്ടിവരുന്ന സമയം പ്രധാന ഘടകമാണ്. കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുന്നതിലൂടെ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, ജിഎസ്ടി നടപ്പാക്കുന്നതിലെ കല്ലുകടികള്‍ എല്ലാം കേന്ദ്രത്തിന്റെ ധനക്കമ്മി ലക്ഷ്യങ്ങളെ തകിടംമറിക്കാം. ഇവിടെയാണ് സര്‍ക്കാരിന്റെയഥാര്‍ത്ഥ വെല്ലുവിളി. മൂഡീസിന്റെ അംഗീകാരത്തെ നേട്ടമാക്കി മാറ്റണമെങ്കില്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി രാഷ്‌ട്രീയ നേതൃത്വം മുന്നോട്ടുപോകണം. തെരഞ്ഞെടുപ്പ് പ്രലോഭനങ്ങള്‍ക്കു മുന്നില്‍ വഴുതിപ്പോകരുത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.