Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെറുപുഴയോരത്ത് അലക്കുകേന്ദ്രം നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 10:15 pm IST
in Kozhikode

കൊടുവള്ളി: കുടിവെള്ള പദ്ധതികള്‍ക്ക് ഭീഷണിയാകുന്ന വിധത്തില്‍ ചെറുപുഴയോരത്ത് അലക്കു കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. അലക്കുകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കൊടുവള്ളി നഗരസഭയിലെ കരുവന്‍പൊയിലിനടുത്ത ചെറുപുഴയില്‍ മാതോലത്ത് കടവില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് വ്യാവസായികാടിസ്ഥാനത്തില്‍ അലക്കുകേന്ദ്രം നിര്‍മ്മിക്കാനുള്ള ശ്രമം നടക്കുന്നത്. ചെറുപുഴയേയും ഇവിടെയുള്ള കുടിവെള്ള പദ്ധതികളെയും മലിനമാക്കുന്ന വിധത്തില്‍ നിര്‍മ്മിക്കുന്ന അലക്കു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് മാതോലത്ത് കടവ് പരിസരവാസികളും വെണ്ണക്കോട് കുടിവെള്ള പദ്ധതി ഗുണഭോക്താക്കളും ചേര്‍ന്ന് കൊടുവള്ളി നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി.

കൊടുവള്ളി നഗരസഭയിലെ തന്നെ പുല്‍പ്പറമ്പ് മുക്കില്‍ നേരത്തെ പ്രവര്‍ത്തനമാരംഭിച്ചിരുന്ന ഈ അലക്കുകേന്ദ്രത്തില്‍ നിന്നും വന്‍തോതില്‍ പുറന്തള്ളിയ രാസപദാര്‍ത്ഥങ്ങളടങ്ങിയ മലിനജലം പരിസരവാസികളുടെ കുടിവെള്ളം മുട്ടിച്ചിരുന്നു. അലക്കുകേന്ദ്രത്തിന്റെ പരിസരങ്ങളിലെ കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പ്രക്ഷോഭത്തിനിറങ്ങുകയായിരുന്നു. ഇതോടെ അലക്കുകേന്ദ്രം അടച്ചു പൂട്ടുകയായിരുന്നു. ഇത് ചെറുപുഴയോരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയാല്‍ ചെറുപുഴയിലെ വെള്ളം, പരിസരങ്ങളിലെ വീടുകളിലെ കിണറുകള്‍, ജല അതോറിറ്റി കുടിവെള്ള പദ്ധതികളുടെ കിണറുകള്‍, നിരവധി ജലനിധി പദ്ധതികളുടെ കിണറുകള്‍, മുക്കം നഗരസഭയുടെ കീഴില്‍ ഗുണഭോക്തൃസമിതി നടത്തുന്ന വെണ്ണക്കോട് കുടിവെള്ള പദ്ധതിയുടെ കിണര്‍ എന്നിവയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ കുടിവെള്ള പദ്ധതികളാണ് നിലക്കുക.

കൂടാതെ എന്‍ഐടിയിലേക്കും, കരുവന്‍ പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുമുള്ള കുടിവെള്ള പദ്ധതികളുടെ കിണറുകളും സ്ഥിതി ചെയ്യുന്നതും ചെറുപുഴയിലാണ്. ഇതിനും അലക്കു കേന്ദ്രം ഭീഷണിയാകും. വേനല്‍ക്കാലത്ത് ഓമശ്ശേരി, ചാത്തമംഗലം പഞ്ചായത്തുകളിലേയും മുക്കം നഗരസഭയിലേയും മുന്നൂറിലധികം കുടുംബങ്ങള്‍ ആശ്രയിക്കുന്നതും ചെറുപുഴയെയാണ്.

കൊടുവള്ളി നഗരസഭയുടെ അനുമതി ലഭിക്കാതെയാണ് സ്ഥാപനം തുടങ്ങുന്നതെന്ന് പരാതിയുണ്ട്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ വിവരാവകാശത്തിന് വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല. അലക്കുകേന്ദ്രം നിര്‍മിക്കുന്നതിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി വിവരാവകാശത്തിനുള്ള മറുപടിയില്‍ പറയുന്നുണ്ട്. മാതോലത്ത്കടവില്‍ അലക്കുകേന്ദ്രം നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ.പി.മജീദ് പറയുന്നത്. അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചാല്‍ പൊളിച്ചുമാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

പുതിയ വാര്‍ത്തകള്‍

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.