Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മന്ത്രിയുടേത് തെറ്റായ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 09:47 pm IST
inVicharam

സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തം. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്.

മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചത് തെറ്റായ കീഴ്‌വഴക്കമാണ്. സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതും ശരിയായ വഴിയല്ല.

എന്നാല്‍ ചാണ്ടിക്കുവേണ്ടി കോണ്‍ഗ്രസ് എംപിയായ അഭിഭാഷകന്‍ വിവേക് തന്‍ഖ ഹാജരായതില്‍ അപാകതയില്ല. അഭിഭാഷകന്‍ ആകുമ്പോള്‍, തന്നെ സമീപിക്കുന്ന കക്ഷികള്‍ക്ക് മികച്ച സേവനം നല്‍കുകയെന്നതാണ് ഒരാളുടെ കടമ. അവിടെ രാഷ്‌ട്രീയം നോക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസുകാര്‍ക്ക് കോണ്‍ഗ്രസ് വക്കീല്‍, മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് അവരുടെ വക്കീല്‍, ബിജെപിക്ക് വേറെ വക്കീല്‍ എന്ന സമീപനം ശരിയല്ല.

മുതിര്‍ന്ന അഭിഭാഷകനായ വിവേക് തന്‍ഖയെപ്പോലുള്ളവര്‍ വാദിച്ചാല്‍ കേസിന്റെ ഗതി മാറുമെന്ന് കരുതുന്നത് അസംബന്ധമാണ്, കേസ് കേള്‍ക്കുന്ന ജഡ്ജിമാരെ അവഹേളിക്കുന്നതിനു തുല്യവുമാണ്. കോടതിയിലേക്ക് എത്തിയ തന്‍ഖയ്‌ക്കതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് തികച്ചും അപലപനീയമാണ്.

കെ.എ.സോളമന്‍,

എസ്എല്‍ പുരം

ഇനിയെങ്കിലും സത്യം മനസ്സിലാക്കുക

യജ്ഞങ്ങളും യാഗങ്ങളും മനുഷ്യസംസ്‌കാരത്തിന് അമൂല്യവും ശാസ്ത്രീയവുമായ സംഭാവനകള്‍ നല്‍കിയ ഋഷിപരമ്പരകളുടേതാണ്. അതിന്റെ പാരിസ്ഥിതികവും മനശ്ശാസ്ത്രപരവുമായ പ്രസക്തികള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇവയെല്ലാം അശാസ്ത്രീയവും പ്രാകൃതവുമാണെന്ന് തള്ളിപ്പറയുന്നത് ശരിയാണോ? ചില പുരോഗമന പ്രസ്ഥാനങ്ങള്‍ വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചിരുട്ടാക്കി നമ്മുടെ സംസ്‌കാരത്തെ പാടെ തള്ളുന്നത് യുക്തിസഹമാണോ? എന്താണ് യാഗ/യജ്ഞങ്ങള്‍. തികച്ചും പ്രതീകാത്മകവും കാവ്യാത്മകവുമാണ്. യാഗ ഹവിസ്സുകളും അതിന്റെ പുകപടലങ്ങളും അന്തരീക്ഷത്തിലുണ്ടാക്കുന്ന ശുദ്ധീകരണത്തെക്കുറിച്ച് നാം മനസ്സിലാക്കണം.

യാഗ/യജ്ഞങ്ങളിലും മറ്റ് വൈദിക കര്‍മ്മങ്ങളിലും നാം നടത്തുന്ന പ്രക്രിയകള്‍ ശ്രദ്ധിക്കുക. ഉദാഹരണമായി മുന്‍കാലങ്ങളില്‍ ഇതെഴുതുന്നയാളെപ്പോലുള്ളവര്‍ ജീവിച്ച് വളര്‍ന്ന ഗ്രാമപ്രദേശങ്ങളില്‍ വേനല്‍ക്കാലത്തിന്റെ മൂര്‍ദ്ധന്യഘട്ടങ്ങളില്‍ വടക്കേംഭാഗം എന്നൊരു ദൈവസങ്കല്‍പ്പപ്രക്രിയയുണ്ടായിരുന്നു. ഇത് അവൈദികമാണെങ്കിലും അതിലെ ചേരുവകള്‍ വാഴത്തട, കോല്‍ത്തിരി, മഞ്ഞളും നൂറും കലക്കിയ ഗുരുസി എന്നിവയായിരുന്നു. ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെ കോമരത്താന്‍മാര്‍-വെളിച്ചപ്പാടുകള്‍ ചെയ്തിരുന്നൊരു കര്‍മ്മമായിരുന്നു അത്. വൈദ്യശാസ്ത്രരംഗം ഇന്നത്തെപ്പോലെ പുരോഗതി പ്രാപിച്ചിട്ടില്ലായിരുന്ന അക്കാലത്ത് വസൂരിപോലുള്ള വേനല്‍ക്കാലരോഗങ്ങളെ പ്രതിരോധിക്കാന്‍ ഇത്തരം പരിപാടികള്‍ ഉപയുക്തമായിത്തീര്‍ന്നതായി ഇതെഴുതുന്ന ആളെപ്പോലുള്ളവരുടെ ബാല്യകാലാനുഭവങ്ങളില്‍ ഉണ്ട്.

എന്താണിതിന്റെ ശാസ്ത്രീയത? അത് മനശ്ശാസ്ത്രപരവും പാരിസ്ഥിതികവുമാണ്. രോഗാണുക്കളെ അന്തരീക്ഷത്തില്‍ നിന്ന് മാറ്റാനുള്ള കഴിവ് കത്തിച്ചുവച്ച കോല്‍ത്തിരികള്‍ക്കുണ്ട്. മഞ്ഞള്‍പ്പൊടി തുടങ്ങിയവയൊക്കെ രോഗസംഹാരികളാണെന്ന് ശാസ്ത്രം തെളിയിച്ചുകഴിഞ്ഞതാണ്. ഇതൊരു ചെറിയ ഉദാഹരണം മാത്രം. ഇതിന്റെ വലിയൊരു രൂപം വൈദികകര്‍മ്മങ്ങളായ യജ്ഞങ്ങളിലും യാഗങ്ങളിലും ഉണ്ട് എന്നുള്ളത് ശാസ്ത്രസമ്മതമാണ്. അതില്‍ ഉപയോഗിക്കുന്ന മൂലകങ്ങള്‍ വന്ധ്യത, മറ്റ് രോഗങ്ങള്‍ തുടങ്ങിയവക്ക് പരിഹാരമേകിയിട്ടുണ്ട്. ഇന്നിപ്പോള്‍ വളരെ പ്രാധാന്യത്തോടെ വൈദ്യശാസ്ത്ര രംഗത്ത് നിറകതിര്‍ ചൊരിഞ്ഞുനില്‍ക്കുന്ന ആയുര്‍വേദം തുടങ്ങിയ ചികിത്സാരീതികള്‍ ഇവയുമായി ബന്ധപ്പെട്ടതാണ്.

ഒരു രാഷ്‌ട്രീയപ്രസ്ഥാനം അതിന്റെ പ്രചാരണോപാധിയായി ഇത്തരം രൂപങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന്റെ കുറ്റക്കാര്‍ ഇവിടത്തെ യുക്തിവാദികളും പുരോഗമനത്തിന്റെ പേരിലുള്ള മറ്റ് രാഷ്‌ട്രീയ സംഘടനകളുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം കണ്ട മഹാശാസ്ത്രജ്ഞന്‍മാരിലൊരാളായ ജോര്‍ജ്ജ് സുദര്‍ശനന്‍ ഇതെഴുതുന്ന ആളോട് പറഞ്ഞ ഒരു കാര്യം ഓര്‍മ്മവരികയാണ്. ഭാരതീയ വേദങ്ങളും ഇതിഹാസ/പുരാണാദികളും തികച്ചും ശാസ്ത്രപരമാണ്. അതുകൊണ്ട് നാം ഇക്കാര്യങ്ങളെ സംബന്ധിച്ച് പഠിക്കുക, പരിശോധിക്കുക, പരീക്ഷിക്കുക-എന്നിട്ടുമതി എടുത്തുചാട്ടങ്ങള്‍.

കെ.ടി.രാധാകൃഷ്ണന്‍, കൂടാളി,

കണ്ണൂര്‍

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.