മറയൂര്‍: കുടിവെള്ള ടാങ്ക്മൂടിയിടാന്‍ വേണ്ട സജ്ജീകരണങ്ങളില്ലാതെകുടിവെള്ളം മലിനപ്പെടുന്നതായി വ്യാപക പരാതി.മറയൂര്‍ മേലാടി പ്രദേശ വാസികള്‍ കുടിവെള്ളമെത്തിക്കുന്നതിനായി പഞ്ചായത്ത് വക നിര്‍മ്മിച്ചിട്ടുള്ള ടാങ്ക് മൂടിയിടാനുള്ളസജ്ജീകരണങ്ങളിലാത്തതിനാല്‍ വെള്ളം മലിനീകരണപ്പെടുന്നു. മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലേക്കുംകുടിവെള്ളമെത്തിക്കുന്നത് കന്നിയാംകടവില്‍ നിന്നുമാണ്.
ഇത്തരത്തില്‍ മേലാടി പ്രദേശത്തിലേക്ക്വെള്ളമെത്തിക്കുന്നതിനായി കന്നിയാംകടവില്‍ സ്ഥാപിച്ചിട്ടുള്ളടാങ്കില്‍ കുരങ്ങുകള്‍ വീണ് ചാകുന്ന സ്ഥിതിയാണുള്ളത്. ടാങ്കിലേക്ക് വീഴുന്നചപ്പു ചവറുകളും മറ്റു മാലിന്യങ്ങളും, വെള്ളമെത്തിക്കുന്ന പൈപ്പുകളിലടഞ്ഞ് ഇടയ്‌ക്കിടെ ജല സേചനവും തടസപ്പെടുന്ന സാഹചര്യമുണ്ട്. മലിന ജലംഉപയോഗിക്കുന്നതുവഴി പല വിധ പകര്‍ച്ച വ്യാധികള്‍ പടരുന്നതിനും സാധ്യതയേറെയാണ്. ഒരുപ്രദേശത്തിന് മുഴുവന്‍ വെള്ളമെത്തിക്കുന്ന ടാങ്ക് വേണ്ട വിധത്തില്‍ സംരക്ഷിക്കാത്തതിനെതിരെ കടുത്ത പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
















