Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എസ്‌ഐയെ സംരക്ഷിക്കാന്‍ നീക്കമെന്ന് : സംയുക്ത സമരസമിതി പ്രക്ഷോഭത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 02:09 am IST
inKannur

മയ്യഴി: മാഹി പൂഴിത്തല അയ്യിട്ടവളപ്പില്‍ പൂഴിയില്‍ നകുലന്‍ എന്ന അനിലിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ തീരദേശ എസ്‌ഐ ജയരാജനെ സംരക്ഷിക്കുന്ന നടപടിയാണ് മാഹി പോലീസിന്റേതെന്ന് മാഹി തീരദേശ വികസന സംയുക്തസമരസമിതി ആരോപിച്ചു. മാഹി പോലീസിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തീരദേശ പോലീസ് സ്‌റ്റേഷന്‍ പരിസരങ്ങളിലായി നിര്‍ത്തിയിട്ട ബസ്സുകള്‍ നീക്കണമെന്ന തീരദേശ പോലീസിന്റെ നിര്‍ദേശവുമായി ബന്ധപ്പെട്ടാണ് നകുലനെ എസ്‌ഐ ജയരാജന്‍ മര്‍ദ്ദിച്ചത്. ഇക്കഴിഞ്ഞ 30നായിരുന്നു സംഭവം. നകുലനെ ഭീകരമായി മര്‍ദ്ദിച്ചതായാണ് സമരസമിതിയുടെ പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ നകുലനെ ആസ്പത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ല. മത്സ്യത്തൊഴിലാളികളാണ് ഇയാളെ മാഹി ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനത്തില്‍ ചെവിക്ക് മാരകമായി പരിക്കേറ്റ നകുലനെ പിന്നിട് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശക്തമായ ആഘാതത്തെ തുടര്‍ന്ന് കര്‍ണ്ണപുടത്തിന് തകരാറ് സംഭവിച്ചതിനാല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കോഴിക്കോട്ടെ ആശുപത്രിയില്‍ രാത്രിയില്‍ മരുന്നു കഴിച്ചശേഷം ഉറങ്ങുകയായിരുന്ന നകുലനെ 3 ന് രാവിലെ രണ്ടിനാണ് മാഹി പോലീസ് സംഘം ചോദ്യം ചെയ്തത്. ക്ഷീണിതനും പാതിമയക്കത്തിലുമായിരുന്ന നകുലനെ ഭീഷണിപ്പെടുത്തി പ്രസ്താവന ഒപ്പിട്ട് വാങ്ങിയതായി ഭാരവാഹികള്‍ ആരോപിച്ചു. മാഹി ആശുപത്രിയില്‍ നിന്നും നല്‍കിയതിന് വിരുദ്ധമായ പ്രസ്താവനയിലാണ് പോലീസ് ഒപ്പിടുവിച്ചതെന്നും ആരോപിച്ചു. മാഹി ആശുപത്രിയില്‍ നിന്നും എടുത്ത മൊഴിയും പരാതിയും ഒഴിവാക്കി ലളിതമായ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാഹി എസ്‌ഐ വിപല്‍ കുമാറാണ് ആശുപത്രികളിലെത്തി മൊഴിയെടുത്തതും ഭീഷണിപ്പെടുത്തിയതും. പോലീസിലെ ക്രിമിനലും നിരവധി കേസുകളിലെ പ്രതിയുമാണ് എസ്‌ഐ ജയരാജനെന്നും സമരസമിതി ആരോപിച്ചു.

സംഭവത്തെക്കുറിച്ചും മാഹി പോലീസിന്റ നടപടികളെക്കുറിച്ചും സമഗ്രമായ ഉന്നതതല അന്വേഷണം നടത്തി എസ്‌ഐയെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടു. മാഹി പോലീസ് സൂപ്രണ്ടും എസ്‌ഐ ജയരാജനും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണം. മാഹി പോലീസ് സേനയെ ശുദ്ധീകരിക്കാനുള്ള നടപടികള്‍ വേണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി 9ന് തീരദേശ പോലീസ് സ്‌റ്റേഷന് മുന്നില്‍ ധര്‍ണ്ണ, 10 ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മാഹി പോലീസിനെതിരെ പ്രചരണവും ഒപ്പ് ശേഖരണവും, 11 ന് വൈകുന്നേരം നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം, 12 ന് വൈകുന്നേരം ആറിന് ബഹുജന കണ്‍വെന്‍ഷന്‍ എന്നിവ നടക്കും.

വാര്‍ത്താ സമ്മേളനത്തില്‍ പി.വി.ചന്ദ്രദാസ്, പി.ഗിരീശന്‍, എ.സുനില്‍, വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളായ കെ.പി.മനോജ്, പി.മോഹനന്‍, എ.വി.യൂസഫ്, ഐ.അരവിന്ദന്‍, ടി.പി.റഷീദ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.