തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ വില്‍പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ 8,72,540 ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യദിനത്തില്‍ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ആദ്യ ദിനത്തില്‍ തന്നെ 5,54,690 ടിക്കറ്റുകളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനക്കായി ലഭ്യമാക്കിയിട്ടുള്ളത്.
















