ചെന്നൈ: വിദ്യാഭ്യാസം, സാഹിത്യം, പ്രസാധനം, വായനാ സംസ്‌കാരം, യുവജന വികസനം എന്നിവയില്‍ നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ച് ഡോ. മഞ്ജു അദിനിരുവിന് സൗത്ത് ഇന്ത്യ വിമന്‍ അച്ചീവേഴ്‌സ് അവാര്‍ഡ്‌സിന്റെ ‘മികച്ച വനിതാ സംരംഭക’ പുരസ്‌കാരം ലഭിച്ചു.
അദിനിരു പ്രൈ. ലിമിറ്റഡിന്റെ സ്ഥാപകയും ഡയറക്ടറുമായ മഞ്ജു, വണ്‍സ് അപ്പോണ്‍ എ ടൈം ബുക്ക്ഷോപ്പ്, ലൈബ്രറി, പബ്ലിഷിങ് ഹൗസ് എന്നിവയുടെയും അദിനിരു ഇംഗ്ലീഷ് അക്കാദമിയുടെയും സ്ഥാപകയാണ്.
എഞ്ചിനീയറിങ്ങും ഇംഗ്ലീഷ് ഭാഷാപഠനവും ഉള്‍പ്പെടെ 100-ലധികം അക്കാദമിക് പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. മഞ്ജു അദിനിരു, പഠനരീതികളെ ലളിതമാക്കി വിദ്യാര്‍ത്ഥികളുടെ അക്കാദമിക വളര്‍ച്ചക്ക് സഹായകരമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.











