Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

2026 ലോകകപ്പ് റിക്കാര്‍ഡുകള്‍; പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2026, 05:13 am IST
in Football
ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

ലോകകിരീടമുയര്‍ത്തുന്ന സ്പാനിഷ് ടീം

ടൂര്‍ണമെന്റിന്റെ ഒരു പതിപ്പില്‍ ലോകകപ്പ് ജേതാക്കളായ ഒരു ടീം വഴങ്ങിയ ഏറ്റവും കുറവ് ഗോളെന്ന റിക്കര്‍ഡ് സ്‌പെയിന്‍ സ്വന്തമാക്കി. മുഴുവന്‍ ടൂര്‍ണമെന്റിലും അവര്‍ വഴങ്ങിയത് വെറും ഒരു ഗോള്‍ മാത്രം.

സ്‌പെയിന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍, ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റ് (7) സ്വന്തമാക്കിയ ഗോള്‍കീപ്പറെന്ന പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു.

സ്‌പെയിന്റെ ലമിന്‍ യമാല്‍, പൗ കുബാര്‍സി എന്നിവര്‍ (ഇരുവര്‍ക്കും 19 വയസ്) ലോകകപ്പ് ഫൈനലില്‍ കളിച്ച നാലാമത്തെയും അഞ്ചാമത്തെയും പ്രായം കുറഞ്ഞ താരങ്ങളായി. ഇതിന് മുമ്പ് പെലെ (17 വയസ്, 1958), ജ്യൂസെപ്പെ ബെര്‍ഗോമി (18 വയസ്, 1982), കിലിയന്‍ എംബാപ്പെ (19 വയസ്, 2018) എന്നിവരാണ് കൗമാരപ്രായത്തില്‍ ലോകകപ്പ് ഫൈനലില്‍ കളിച്ച് കിരീടം നേടിയ താരങ്ങള്‍. ഇവരെപ്പോലെ യമാലും കുബാര്‍സിയും വിജയികളായി ഫൈനല്‍ അവസാനിപ്പിച്ചു.

65 വയസും 28 ദിവസവും പ്രായമുള്ള ലൂയിസ് ഡി ലാ ഫുവെന്റെ, ലോകകപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകനെന്ന റിക്കാര്‍ഡ് സ്വന്തമാക്കി. സ്‌പെയിന്റെ ആദ്യ ലോകകപ്പ് കിരീടം നേടിയപ്പോള്‍ വിസെന്റെ ഡെല്‍ ബോസ്‌കെയ്‌ക്ക് 59 വയസും 220 ദിവസവും ആയിരുന്നു. ആ റിക്കാര്‍ഡാണ് ഡി ലാ ഫുവെന്റെ മറികടന്നത്.

2023 ഫിഫ വനിതാ ലോകകപ്പും 2026 പുരുഷ ലോകകപ്പും നേടിയതോടെ, ഒരേസമയം പുരുഷ-വനിതാ ലോകകപ്പ് ചാമ്പ്യന്‍മാരായ ആദ്യ രാജ്യമായി സ്‌പെയിന്‍ മാറി.

39 വയസും 25 ദിവസവും പ്രായമുള്ള ലയണല്‍ മെസി, ലോകകപ്പ് ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി. 1958-ല്‍ ബ്രസീലിനെതിരെ ഫൈനലില്‍ കളിക്കുമ്പോള്‍ 37 വയസും 241 ദിവസവും പ്രായമുണ്ടായിരുന്ന സ്വീഡന്റെ ഗുന്നാര്‍ ഗ്രെന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് മെസ്സി മറികടന്നത്.

പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഒട്ടമെന്‍ഡി (38 വയസും 157 ദിവസവും) ഗ്രെന്റെ റെക്കോര്‍ഡും മറികടന്ന് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

2014, 2022, 2026 ലോകകപ്പ് ഫൈനലുകളില്‍ കളിച്ചതോടെ, മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ കളിക്കുന്ന രണ്ടാമത്തെ താരമായി മെസി മാറി. ഇതിന് മുമ്പ് ബ്രസീലിന്റെ കഫു മാത്രമാണ് മൂന്നു ലോകകപ്പ് ഫൈനലുകള്‍ കളിച്ചിട്ടുള്ളത്. 1994, 1998, 2002 വര്‍ഷങ്ങളില്‍.

ലാ റോഹ (സ്‌പെയിന്‍) കഴിഞ്ഞ 38 മത്സരങ്ങളായി നിശ്ചിത സമയത്ത് തോല്‍വിയറിയാതെ മുന്നേറുകയാണ് (29 ജയം, 9 സമനില). 2024 മാര്‍ച്ച് 22-ന് ലണ്ടനില്‍ നടന്ന സൗഹൃദ മത്സരത്തില്‍ കൊളംബിയയോട് 1-0ന് തോറ്റതിന് ശേഷം സ്‌പെയിന്‍ ഒരു മത്സരവും നിശ്ചിത സമയത്ത് പരാജയപ്പെട്ടിട്ടില്ല. സ്‌പെയിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അപരാജിത കുതിപ്പാണിത്. 2018 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെ ഇറ്റലി യൂറോപ്യന്‍ രാജ്യമെന്ന നിലയില്‍ സ്ഥാപിച്ച 37 മത്സരങ്ങളുടെ അപരാജിത റിക്കാര്‍ഡാണ് സ്‌പെയിന്‍ മറികടന്നത്. 2021 ഒക്ടോബര്‍ 6-ന് നടന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ ഇറ്റലിയുടെ ആ അപരാജിത കുതിപ്പിന് 2-1ന്റെ വിജയത്തോടെ വിരാമമിട്ടതും സ്‌പെയിന്‍ തന്നെയായിരുന്നു.

ലയണല്‍ മെസി ആറ് ലോകകപ്പുകളില്‍ നിന്നായി (2006, 2010, 2014, 2018, 2022 മിറ 2026) 34 മത്സരങ്ങളിലെ 3054 മിനിറ്റ് കളിച്ചു. 21 ഗോളുകള്‍, 12 അസിസ്റ്റുകള്‍.

Tags: SpainFIFA World Cup 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

Football

ഫിഫ ലോകകപ്പ് 2026: ചൂവപ്പന്‍ വീരഗാഥ

Football

എങ്ങനെ ഇവര്‍ ഇങ്ങനെയായി? ഡി ലാ ഫുവന്റെ എന്ന വിജയശില്പി

Football

പരേദേസിന്റെ ഗുണ്ടായിസം! സ്പാനിഷ് താരത്തെ ഇടിച്ച് നിലത്തിട്ടു

Football

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.