Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

തൃക്കാക്കരയില്‍ ഒച്ചിഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 09:29 pm IST
inErnakulam

കാക്കനാട്: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പെരുമഴ. ഭരണത്തിലേറിയാല്‍ പദ്ധതി നിര്‍വഹണത്തില്‍ മെല്ലെപ്പോക്ക്. തൃക്കാക്കര നഗരസഭയില്‍ എല്‍ഡിഎഫ് ഭരണത്തിലേറി രണ്ടു വര്‍ഷമായിട്ടും പ്രഖ്യാപിച്ച പല പദ്ധതികളും ഒച്ചിഴയും വേഗത്തില്‍. നഗരത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികളും ഏറെ.മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും പലയിടത്തും നടപ്പായില്ല. കൂടാതെ പേപ്പര്‍, തുണി ക്യാരി ബാഗ് നിര്‍മാണം ഉള്‍പ്പെട്ട പദ്ധതികള്‍ സ്ത്രീ കൂട്ടായ്‌മയില്‍ രൂപപ്പെടുത്തുന്നതിനായി മൂന്ന് കോടി വകയിരുത്തിയെങ്കിലും ഒരു രൂപ പോലും ഇതിനായി ചെലവഴിച്ചില്ല. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കലും ഫയലില്‍ തന്നെ.നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ജലസ്രോതസ്സുകള്‍ നന്നാനായി അഞ്ച് കോടി രൂപ നീക്കിവെച്ചങ്കിലും ഫലമുണ്ടായില്ല. കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറി വാങ്ങി ജലം ശുദ്ധീകരിച്ചു വിതരണം ചെയ്യുമെന്ന പ്രഖ്യാപനവും പാളി. നഗരസഭയിലെ വിവിധ കിണറുകള്‍ നവീകരിക്കുന്നതിനും, തോടുകള്‍, കുളങ്ങള്‍ എന്നിവ നവീകരിച്ച് വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുമെന്ന പ്രഖ്യാപനങ്ങളും നടന്നില്ല. തെങ്ങോട് മനയ്‌ക്കക്കടവ് കുടിവെള്ള പദ്ധതിക്ക് സ്ഥലം പോലും ഇതുവരെ കണ്ടെത്തിയിട്ടില്ല. കിന്‍ഫ്രയുടെ സഹായത്തോടെ ഇന്‍ഫോപാര്‍ക്കിന് സമീപത്തെ കടമ്പ്രയാറിലെ വെള്ളം ശുദ്ധീകരിച്ച് വിതരണം നടത്താന്‍ 50 ലക്ഷത്തിന്റെ പദ്ധതി. ഇത് തുടങ്ങിയിടത്ത് തന്നെ. എഫ്എം സൗകര്യത്തോടുകൂടിയ ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ കടലാസില്‍ ഒതുങ്ങി. ബജറ്റില്‍ 25 ലക്ഷം രൂപയാണ് കാത്തിരിപ്പുകേന്ദ്രത്തിന് വകയിരുത്തിയിരുന്നത്. സിവില്‍ സ്റ്റേഷന്‍, ഇന്‍ഫോപാര്‍ക്ക്, വ്യവസായ മേഖല എന്നിവിടങ്ങളില്‍ നിരവധി പേര്‍ എത്തുന്നുണ്ട്. ഇവര്‍ക്കായി ഷോര്‍ട്ട് സ്റ്റേ ഹോം, റസ്റ്റ് ഹൗസ് എന്നിവ നിര്‍മിക്കാനുള്ള പദ്ധതിയിട്ടെങ്കിലും നടന്നില്ല.തൃക്കാക്കര നഗരസഭ ജനസൗഹൃദമായില്ല. നഗരസഭയിലെത്തുന്ന ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനായി സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടപ്പായില്ല. വിവരങ്ങള്‍ അറിയുന്നതിന് ടച്ച് സ്‌ക്രീന്‍, ഓട്ടോമാറ്റിക് ടോക്കണ്‍ സമ്പ്രദായം, വിശ്രമത്തിന് ആവശ്യമായ മേശ, കസേര, കുടിവെള്ള ലഭ്യത, ടി.വി. തുടങ്ങിയവ സജ്ജീകരിച്ച് ജനസൗഹൃദ ജനസേവനകേന്ദ്രമായി മാറ്റുമെന്ന് പ്രഖ്യാപിച്ചു. പക്ഷേ, അതും നടപ്പായില്ല. നഗരസഭയിലെ പ്രധാന റോഡുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലാക്കുക, ആറ് റോഡുകളില്‍ ഗാല്‍വനൈസ്ഡ് അയേണ്‍ പോള്‍ സ്ഥാപിച്ചു എല്‍ഇഡി ലൈറ്റ് സ്ഥാപിക്കുക, രണ്ട് മോഡല്‍ റോഡുകള്‍ സൗന്ദര്യ വത്കരിക്കുക തുടങ്ങിയവയ്‌ക്കായി പത്ത് കോടി രൂപ നഗരസഭ വകയിരുയിത്തി. എന്നാല്‍, എല്ലാം ഫയലില്‍ ഒതുങ്ങി. പടമുകള്‍ ‘ടിവി സെന്റര്‍ -ഇന്ദിര ജങ്ഷന്‍ റോഡ്, തോപ്പില്‍ ജങ്ഷന്‍-തൃക്കാക്കര അമ്പലം റോഡ്, ശ്മശാനം റോഡ്, ഭാരതമാതാ-കൊല്ലംകുടിമുകള്‍ റോഡ് എന്നിവയാണ് അന്താരാഷ്ട നിലവാരത്തില്‍ ടാര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചത്. ഇതിനായി നാല് കോടി രൂപ വകയിരുത്തി. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും ഒരു റോഡിന്റെ പണി പോലും നേരെ ചൊവ്വേ തുടങ്ങിയില്ല.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.