വികസനം കാണാന്‍ മൈക്രോസ്‌കോപ്പ് കൊണ്ടുവരേണ്ടിവരും. റബ്ബര്‍ വികസിച്ച് വികസിച്ച് മരങ്ങള്‍ മുറിച്ചുമാറ്റി പ്ലാവ് വച്ചുപിടിപ്പിച്ചു തുടങ്ങി. ചക്കയാണല്ലോ താരം ഇപ്പോള്‍. ജയിലില്‍ കിടന്നാലും ദിലീപുതന്നെ സൂപ്പര്‍സ്റ്റാര്‍. ചക്കപ്പഴം തന്നെ വിദേശത്തും സ്റ്റാര്‍. അറിയാന്‍ വൈകി എന്ന കുഴപ്പമേയുള്ളൂ. വെളിച്ചെണ്ണയെ പണ്ട് പാംഓയില്‍ വന്ന് അട്ടിമറിച്ചപോലെ ചക്കപ്പഴവും അധോഗതിയിലായിരുന്നു. ഇപ്പോള്‍ ശുക്രദശ തെളിഞ്ഞുവരുന്നു.
കശുവണ്ടി രാജ്യമായ കൊല്ലത്ത് ഇന്ന് കശുമാവ് കാണാനില്ല. ഗുണവും പണവും ഉണ്ടായിട്ടും നോക്കുകൂലി രാഷ്‌ട്രീയക്കാര്‍ കശുവണ്ടിയുടെ കഴുത്തറുത്തു. എത്രയോ കുടുംബങ്ങളുടെ പട്ടിണി മാറ്റാനും, പെണ്ണുങ്ങള്‍ക്ക് പത്തുകാശെടുത്ത് ഭര്‍ത്താക്കന്മാര്‍ക്ക് കുടിച്ചു രസിക്കാന്‍ കൊടുക്കാനും പറ്റിയിരുന്ന കഥകള്‍ ഇന്ന് ഓര്‍ത്ത് അയവിറക്കാം. എല്ലാത്തിന്റെയും കഴുത്തറുപ്പാണല്ലോ നമ്മുടെ അജണ്ട.
കെ.കെ. രാമകൃഷ്ണന്‍,
തിരുമിറ്റക്കോട്, പാലക്കാട്
















