ആലുവ: മലയാള ഭാഷാവാരാചരണത്തോടനുബന്ധിച്ച് ആലുവ സംഗീതസഭ (ടാസ്) മലയാള കവിതാ പാരായണ മത്സരവും പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കുന്നു. നവംബര്‍ 5 നാണ് മത്സരം. കവിതാ പാരായണത്തിന് പ്ലസ്ടു വരെയുളള വിദ്യാര്‍ഥികള്‍ക്കും ചിത്രരചനാമത്‌സരം 10 വയസില്‍ താഴെയുളളവര്‍ക്കുവേണ്ടിയാണ്. വിവരങ്ങള്‍ക്ക് 9249735321. നവംബര്‍ 1ന് ആലുവ ടാസില്‍ വൈകിട്ട് 6.30ന് തിരുവനന്തപുരം സോപാനത്തിന്റെ ‘സഹയാത്രികന്റെ ഡയറികുറിപ്പ്’ എന്ന നാടകം അവതരിപ്പിക്കും. 30 രൂപയാണ് പ്രവേശനഫീസ്.
















