Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനരക്ഷായാത്രയും രണ്ട് പ്രഹസനങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:48 pm IST
inVicharam

കേരളത്തില്‍ സമാനതകളില്ലാത്ത ചരിത്രസംഭവമായി ജനരക്ഷാ യാത്ര മാറുകയുണ്ടായി. തുടക്കം മുതല്‍ പ്രതിയോഗികള്‍ നടത്തിയ ഇടപെടലുകള്‍ ജാഥയുടെ രാഷ്‌ട്രീയ പ്രാധാന്യം എടുത്തുകാട്ടി. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതു മുതല്‍ കേരളത്തില്‍ ഇടതു വലത് മുന്നണികള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന വിഹ്വലതകളും ഉത്കണ്ഠകളുമാണ് കേരളത്തിന്റെ ഇന്നത്തെ രാഷ്‌ട്രീയ മുഖമുദ്ര. യാത്ര ഉന്നയിച്ച ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നത് കേരളത്തിന്റെ സാമൂഹ്യ – രാഷ്‌ട്രീയ – സാമ്പത്തിക ഘടനയുടെ പരിച്ഛേദമാണ്.

ജിഹാദ് – ചുവപ്പു ഭീകരതയാണ് വര്‍ത്തമാന കേരളത്തിന്റെ ദുരന്തം. ഇവ സാധാരണ ജനങ്ങളുടെ സമാധാന ജീവിതത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു. രാഷ്‌ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്തും, എതിര്‍ ശബ്ദങ്ങളുടെ വായടപ്പിച്ചും ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചും നടത്തുന്ന ഈ ഫാസിസ്റ്റ് തേര്‍വാഴ്‌ച്ചയ്‌ക്ക് കേരളീയ സമൂഹത്തിന്റെ മറുപടി ആയിരുന്നു ജനരക്ഷായാത്രയിലെ ജനപങ്കാളിത്തം. ജനരക്ഷായാത്രയ്‌ക്ക് ലഭിച്ച ജനകീയ പിന്തുണ ഇരുമുന്നണികളേയും അങ്കലാപ്പിലാക്കി. തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അവര്‍ തിരിച്ചറിഞ്ഞു. ഈ പ്രതിസന്ധി മറികടക്കാനാണ് എല്‍ഡിഎഫ് ‘ജനജാഗ്രതായാത്ര’യും യുഡിഎഫ് ‘പടയൊരുക്കം’ യാത്രയും നടത്തുന്നത്. യുഡിഎഫിന്റെ ‘പടയൊരുക്കം’ അഴിമതിയും ലൈംഗികാപവാദവുംകൊണ്ട് മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനുള്ളിലെ ആഭ്യന്തര കലാപത്തിന്റെ ‘ഡ്രസ് റിഹേഴ്‌സല്‍’ ആകും.

ഇടതു-ജിഹാദി ഭീകരതക്കെതിരെ എന്ന ജനരക്ഷായാത്രയുടെ മുദ്രാവാക്യം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്‌ക്കപ്പെടുകയാണ്. കേരത്തില്‍നിന്നുള്ള ഐഎസ് ഭീരര്‍ പിടിയിലായതും, കള്ളക്കടത്ത് കേസിലെ പ്രതിക്ക് കോടിയേരിയുമായുള്ള അവിശുദ്ധ ബന്ധം ജനജാഗ്രതാ യാത്രയില്‍ത്തന്നെ വെളിപ്പെട്ടതും ഇതിന് തെളിവാണ്. ജനരക്ഷായാത്രാ വേളയില്‍ ബിജെപിക്കെതിരെ കുപ്രചാരണം നടത്തിയ സിപിഎം ജനങ്ങളോട് മാപ്പുപറയണം.

യാത്രയുടെ തുടക്കംമുതല്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് ഡസന്‍ കണക്കിന് ലേഖനങ്ങളും പ്രസ്താവനകളുമായാണ് സിപിഎം നേതാക്കള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.

ജാഥയ്‌ക്ക് ജനപങ്കാളിത്തമില്ലെന്നും, ജനശിക്ഷായാത്രയാണെന്നും, കേരളത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണെന്നും, മാനവികതയുടെ നിരാകരണമാണെന്നും, സംസ്ഥാനത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമൊക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സംസ്ഥാനത്ത് വ്യാപകമായി ജനരക്ഷായാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചും, ബിജെപി പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തും, അവര്‍ സഞ്ചരിച്ച വാഹനങ്ങളുടെ നേരെ കല്ലെറിഞ്ഞും യോഗസ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചും, നിര്‍ബന്ധിച്ച് കടകമ്പോളങ്ങള്‍ അടപ്പിച്ചും, ജനങ്ങളെ ഭയപ്പെടുത്തിയും ജാഥയുടെ ജനപങ്കാളിത്തം കുറയ്‌ക്കുന്നതിന് സിപിഎം തീവ്രശ്രമം നടത്തുകയുണ്ടായെങ്കിലും ബലിദാനികളുടെ കുടുംബാംഗങ്ങളും കേരളീയ സമൂഹം ഒന്നാകെയും യാത്രയെ ഹൃദയത്തില്‍ ആവാഹിക്കുന്ന കാഴ്ചയാണ് കണ്ടത്.

കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ മുന്നേറ്റം മുന്‍കൂട്ടിക്കണ്ടാണ് 1969 ല്‍ വാടിക്കല്‍ രാമകൃഷ്ണനെ വധിച്ച് സിപിഎം സ്റ്റാലിനിസ്റ്റ് ഭീകരതയ്‌ക്ക് തുടക്കമിട്ടത്. പില്‍ക്കാലത്ത് മുന്നൂറോളം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സംസ്ഥാനത്തുടനീളം സിപിഎം മൃഗീയമായി കൊലചെയ്തത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 14 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. സിപിഎം-ബിജെപി സമാധാന ചര്‍ച്ചകള്‍ തുടങ്ങിയ ശേഷവും ബിജെപിയുടെ ഏഴ് പ്രവര്‍ത്തകരെ നിഷ്‌കരുണം വകവരുത്തി.

ജനരക്ഷായാത്ര കേരളീയരെ അപമാനിക്കലാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം.

സംസ്ഥാനത്ത് ജനങ്ങളുടെ സമാധാന ജീവിതം തകര്‍ക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെ വിമര്‍ശിക്കുന്നതെങ്ങനെയാണ് കേരളീയരെ അപമാനിക്കലാവുന്നത്? കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ കോടതി പോലും ഉത്കണ്ഠ രേഖപ്പെടുത്തിയിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടന്ന ഏഴ് കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി ഉന്നയിച്ച ചോദ്യം ‘കണ്ണൂര്‍ ജില്ലയില്‍ മാത്രം എന്തുകൊണ്ട് ഇത്രയും കൊലപാതകങ്ങള്‍?’ എന്നാണ്. ഇത് അടിവരയിടുന്നത് കേരളത്തില്‍ നടക്കുന്ന ജിഹാദി – ചുവപ്പ് ഭീകരതയുടെ ആഴമാണ്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഉദ്ഘാടനം ചെയ്ത ജനരക്ഷായാത്രയില്‍ 17 കേന്ദ്രമന്ത്രിമാരും, നാല് മുഖ്യമന്ത്രിമാരും, ഒരു ഉപമുഖ്യമന്ത്രിയും, മൂന്ന് സംസ്ഥാന മന്ത്രിമാരും നിരവധി എംപിമാരും എംഎല്‍എമാരും പങ്കെടുക്കുകയുണ്ടായി. യാത്രക്ക് പിന്തുണ നല്‍കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം ആസ്ഥാനങ്ങളിലേക്ക് ജനമുന്നേറ്റ യാത്രകള്‍ നടന്നു. ഇത് അസാധാരണമായ ദേശീയോദ്ഗ്രഥനമാണ്. ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത’ എന്ന മുദ്രാവാക്യം ദേശീയ തലത്തില്‍ വീണ്ടും പ്രതിധ്വനിച്ചു. കേരളത്തിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും, ഫെഡറല്‍ ഘടന നിലനില്‍ക്കുന്ന രാജ്യത്ത് മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണെന്നുമുള്ള സന്ദേശമാണ് ഇത് നല്‍കിയത്. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ച ദേശീയ മാധ്യമങ്ങളിലും സജീവ ചര്‍ച്ചയായി.

ആദ്യദിവസം യാത്രയ്‌ക്കുശേഷം ദില്ലിയിലേക്ക് തിരിച്ചുപോയ ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, പിണറായിയുടെ മണ്ഡലത്തിലൂടെ നടക്കാന്‍ ഭയംകൊണ്ടാണ് തിരികെപോയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. അമിത് ഷാ രണ്ടാം ദിനം ജാഥയില്‍ പങ്കെടുക്കാതെ ദല്‍ഹിയിലേക്ക് തിരിച്ചു പോയതിന്റെ അടിയന്തര സാഹചര്യം ബിജെപി ദേശീയ നേതൃത്വം തന്നെ വിശദീകരിച്ചതാണ്. എന്നാല്‍ ജനാധിപത്യ കേരളത്തില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ അഖിലേന്ത്യ അദ്ധ്യക്ഷന്‍ ഒരു ജാഥയില്‍ പങ്കെടുക്കാന്‍ ഭയപ്പെടേണ്ട വിധം എന്ത് ഭീകരാവസ്ഥയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവണം.

ചെഗുവേര എന്ന കലാപകാരിയെ തങ്ങളുടെ മിശിഹായായി വാഴ്‌ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി രാജ്യത്തെ മുഴുവന്‍ ബിജെപിക്കാര്‍ ശ്രമിച്ചാലും സിപിഎമ്മുകാരന്റെ ഒരു രോമംപോലും പറിക്കില്ലെന്ന സംസ്‌ക്കാരശൂന്യമായ പ്രസ്താവനയിലൂടെ അണികള്‍ക്ക് കലാപത്തിനുള്ള ആഹ്വാനമല്ലെ നല്‍കിയത്? ഇത് ചെഗുവേരയുടെ ബൊളീവിയ അല്ല, അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും, മന്നത്ത് പത്മനാഭനും സൃഷ്ടിച്ച ജനാധിപത്യ കേരളമാണെന്ന്, സിപിഎം നേതാവിന്റെ പ്രസ്താവന പരമപുച്ഛത്തോടെ തള്ളിക്കൊണ്ട് അനുയായികള്‍ തന്നെ തെളിയിച്ചു.

കേരളാ മോഡല്‍ വികസനം പ്രതിസന്ധിയിലാണെന്ന് എല്‍ഡിഎഫും യുഡിഎഫും പലവട്ടം തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പിന്തുണയില്ലാതെ കേരളത്തിന്റെ വികസനം മുന്നോട്ട് പോകില്ലെന്ന സിപിഎം തിരിച്ചറിവാണ് വികസന ചര്‍ച്ചകള്‍ക്കുള്ള ക്ഷണിക്കല്‍.

എന്നാല്‍ വികസനത്തിനും വികസനസംവാദങ്ങള്‍ക്കും അക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷം അനുയോജ്യമല്ല. സംസ്ഥാനത്ത് സമാധാനപൂര്‍ണ്ണമായ അന്തരീക്ഷവും ആരോഗ്യകരമായ ആശയവിനിമയവുമാണ് വികസന ചര്‍ച്ച സാധ്യമാക്കുന്നത്. എല്ലാവര്‍ക്കും ജീവിക്കാന്‍ അവസരം സൃഷ്ടിക്കുന്ന പുത്തന്‍ വികസന പരിപ്രേഷ്യമാണ് ബിജെപി മുന്നോട്ട് വയ്‌ക്കുന്നത്. ഈ ലക്ഷ്യസാക്ഷാത്കാരത്തിനുള്ള അംഗീകാരമാണ് ബിജെപി നയിച്ച ജനരക്ഷാ യാത്രയ്‌ക്ക് ജനങ്ങള്‍ നല്‍കിയ കലവറയില്ലാത്ത പിന്തുണ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.