മുട്ടം: വയോദികനെയും മകനെയും മര്‍ദ്ദിച്ച കേസില്‍ സിപിഎം അയ്യമ്പാറ ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി തെക്കുംഭാഗം മഠത്തിന്‍ചിറ സാബു മൈക്കി (39)ള്‍, ജേഷ്ടന്റെ മക്കള്‍ ഉണ്ണി, വാവ എന്നിവര്‍ക്കെതിരെയുമാണ് മുട്ടം പോലീസ് കേസ് എടുത്തിട്ടുള്ളത്. 22നാണ് കേസിനാസ്പദമായ സംഭവം.
തെക്കുംഭാഗം സ്വദേശി അയ്യമ്പാറ ആബേല്‍ ചാക്കോ മകന്‍ ബെന്നി എന്നിവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു എന്നതാണ് കേസ്. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ ആബേല്‍ ചാക്കോ മകന്‍ ബെന്നി എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ഇരുവരെയും റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയ ശേഷമാണ് പരാതി നല്‍കിയത്.
















