Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

എഴുത്തിന്റെ സ്മാരകശിലകള്‍ തീര്‍ത്ത ആശയങ്ങളുടെ കന്യാവനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 09:51 am IST
inLiterature

ആധുനിക മലയാള സാഹിത്യത്തില്‍ എഴുത്തിന്റെ സ്മാരക ശിലകള്‍ പണിത പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മരണം വായനക്കാര്‍ക്ക് തീരാ നഷ്ടമാകുന്നത് ആ ആശയപ്രപഞ്ചം അനുഭവിച്ചതിന്റെ വ്യത്യസ്തതയിലാണ്. മലയാള കഥയിലും നോവലിലും പ്രമേയ പരിസരങ്ങളുടെ കാര്യത്തില്‍ പാരമ്പര്യ ജഡതയും പുതുമയുടെ വരവില്ലായ്‌മയും അനുഭവിച്ച് ദരിദ്രാവസ്ഥ നേരിടുന്ന വേളയില്‍ മറ്റ് ആധുനിക എഴുത്തുകാരോടൊപ്പം തലയുയര്‍ത്തി നില്‍ക്കുകയായിരുന്നു പുനത്തില്‍.

ഒ.വി വിജയന്‍, കാക്കനാടന്‍, സക്കറിയ, ആനന്ദ്, പട്ടത്തുവിള, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ രചനകളോട് കിടപിടിക്കും വിധം എഴുത്തിന്റെ തെളിമയില്‍ കുഞ്ഞബ്ദുള്ള മലയാളികള്‍ക്ക് പരിചിതനായി. ജീവിതത്തിന്റെ സകലതല സ്പര്‍ശിയായ യാഥാര്‍ത്ഥ്യങ്ങളും ഭാവനയിലെ യാഥാര്‍ത്ഥ്യങ്ങളും എഴുതിക്കൊണ്ട് അനുഭവിക്കുകയായിരുന്നു പുനത്തില്‍.

മലയാള നോവല്‍ സാഹിത്യത്തിലെ എക്കാലത്തേയും ക്ലാസിക്കാണ് പുനത്തിലിന്റെ സ്മാരക ശിലകള്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാട്ടിയ സ്മാരകശില ഇന്നും വായനക്കാരില്‍ പുതുമയോടെ നിലനില്‍ക്കുകയാണ്. ഇത് നിലനില്‍ക്കുന്നത് സെമിത്തേരിയിലല്ല. പുതുമയുടെ ആരാമത്തിലാണ്. മുസ്ലീം സമുദായത്തിന്റെ കുടുംബപരവും സാമൂഹിക, സാംസ്‌കാരികപരവും ആചാരാനുഷ്ഠാന പരവുമായ ശീലങ്ങള്‍ പുനത്തില്‍ തന്റേതായ ഭാഷയുടെ കല കൊണ്ടും പദലാവണ്യം കൊണ്ടും സ്മാരക ശിലകളിലൂടെ കെട്ടുപ്പൊക്കുകയായിരുന്നു.

ഒറ്റ വായനയില്‍ തന്നെ ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ നെഞ്ചില്‍ ആണി അടിച്ചപോലെ എഴുന്നു നില്‍ക്കും. കാവ്യാത്മകമായ ഭാഷയെന്ന് നമ്മള്‍ പറഞ്ഞ് ശീലിച്ച പാരമ്പര്യാലങ്കാരങ്ങള്‍ക്ക് അപ്പുറം പോകുന്നതാണ് സ്മാരക ശിലകളിലെ ഭാഷ.

കഥയിലും നോവലിലും പരസ്പരം മത്സരിക്കുന്ന ഒരു എഴുത്തുകാരനെയാണ് പുനത്തിലൂടെ കാണാന്‍ കഴിയുന്നത്. രണ്ടിലും കൈകുറ്റപ്പാടുകളില്ലാത്ത നാലിലൊരു ആശാരിയെ കണ്ടെത്താനാവും. മരുന്ന്, കന്യാവനങ്ങള്‍, മലമുകളിലെ അബ്ദുള്ള തുടങ്ങിയ രചനകള്‍ സ്മാരകശിലകള്‍ക്കൊപ്പം തന്നെ മലയാളത്തില്‍ വലിയ തിടമ്പേറ്റി നില്‍ക്കുന്നുണ്ട്.

ഒരു ഭിഷഗ്വരന്റെ നിരീക്ഷണം ശരീരത്തില്‍ മാത്രമല്ല മനസിലും നടത്തുന്നുണ്ട് എഴുത്തുകാരനായ പുനത്തില്‍. ഒരു പക്ഷേ ഇതര എഴുത്തുകാരില്‍ നിന്നും മനഃശാസ്ത്രപരമായി അബ്ദുള്ളയെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിലെ ചികിത്സകന്റെ മിടുക്കാണ്. മറ്റ് എഴുത്തുകാര്‍ അവരുടേതായ രീതികളില്‍ കഥാപാത്രങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ പുനത്തില്‍ ഒരു ഡോക്ടറുടെ കൂടി കണ്ണുകളിലൂടെയാണ് വീക്ഷിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ കൃതികളില്‍ പറഞ്ഞ് പതിയാത്ത ഒരു നവോന്മേഷം പ്രകടമാകുന്നത്.

ജീവിതത്തില്‍ മരണം വരെ അപാര സ്വാതന്ത്ര്യം അനുഭവിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. എല്ലാത്തരത്തിലുമുള്ള കെട്ടുപാടുകളെയും തകര്‍ത്തെറിഞ്ഞ് സര്‍ഗാത്മകമായ സ്വാതന്ത്ര്യം വ്യക്തി ജീവിതത്തിലും അനുഭവിക്കുകയായിരുന്നു പുനത്തില്‍. ആത്മഹത്യ ഒഴികെ ജീവിതത്തിലെല്ലാം അനുഭവിച്ചറിയണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രമാണം. അതുകൊണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക് ആരും വേട്ടയ്‌ക്കിറങ്ങാത്ത കന്യാവനങ്ങളുടെ സംശുദ്ധിയുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.