Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുഞ്ഞിക്ക-ചിരസ്മരണകളുടെ ലോകത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:27 pm IST
in Vicharam

 

സാഹിത്യത്തിലെ ആധുനികതയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. ഉത്തരകേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ചൂടും ചൂരും ആവാഹിച്ചെഴുതിയ ‘സ്മാരകശിലകള്‍’, പുതിയ പ്രതീക്ഷകളും പേറി ജീവിതത്തിന്റെ യാതനാപഥങ്ങള്‍ താണ്ടുന്ന കഥാപാത്രങ്ങളെ ചിത്രീകരിച്ച ‘അലിഗഡിലെ തടവുകാരന്‍’, പ്രവാസജീവിതത്തിന്റെ വൈരുദ്ധ്യാത്മകമായ മാനസികാവസ്ഥ വരച്ചുകാട്ടിയ ‘കന്യാവനങ്ങള്‍’, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ അകത്തളങ്ങളില്‍ ഉരുവംകൊള്ളുന്ന പൊരുത്തവും പൊരുത്തക്കേടും ചിത്രണം ചെയ്ത ‘മരുന്ന്’, ആത്മകഥാസ്പര്‍ശിയായ അനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘പരലോകം’- പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാക്കിയ നോവലുകളാണിവ.

ഫാന്റസിയുടെയും വാസ്തവികതയുടെയും വിചിത്രസംഗമങ്ങളായിരുന്നു പുനത്തിലിന്റെ കഥാപ്രപഞ്ചം. വ്യര്‍ത്ഥതാബോധത്തിന്റെയും അസ്തിത്വചിന്തയുടെയും വേരുകളിലേക്ക് നീങ്ങുന്ന ആഖ്യാനശില്‍പങ്ങളായിരുന്നു പുനത്തിലിന്റെ മാസ്റ്റര്‍പീസുകള്‍. ചടുലവും ഋജുവുമായിരുന്നു എഴുത്തുരീതി. സമൂഹത്തില്‍ നടമാടുന്ന കാപട്യങ്ങള്‍ക്കെതിരെയുള്ള തുറന്നെഴുത്തുകളായിരുന്നു പുനത്തിലിനെ പൊടുന്നനെ ശ്രദ്ധേയനാക്കി തീര്‍ത്തത്. ലൈംഗികാനുഭവങ്ങളുടെ സുതാര്യവും സുന്ദരവുമായ ആവിഷ്‌കാരത്തിലൂടെ പുനത്തില്‍ കുഞ്ഞബ്ദുള്ള കപടസദാചാരവാദികളെ മുറിവേല്‍പിച്ചു. നവഗ്രഹങ്ങളുടെ തടവറ, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, അഗ്നിക്കിനാവുകള്‍, കണ്ണാടിവീടുകള്‍ തുടങ്ങിയ കൃതികള്‍ മലയാളികളുടെ ആസ്വാദനസംസ്‌കാരത്തെതന്നെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

പ്രമേയസ്വീകരണത്തിലും പ്രതിപാദനത്തിലും മൗലികത പുലര്‍ത്തിയ എഴുത്തുകാരനായിരുന്നു അദ്ദേഹം. സതി, ആകാശത്തിന്റെ മറുപുറം, മുയലുകളുടെ നിലവിളി, നക്ഷത്രവിളക്കുകള്‍, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ, ക്ഷേത്രവിളക്കുകള്‍, മലമുകളിലെ കുഞ്ഞബ്ദുള്ള എന്നീ കൃതികള്‍ മലയാളചെറുകഥാസാഹിത്യത്തിന് നവചൈതന്യം സമ്മാനിച്ചു.

പുനത്തിലിന്റെ യാത്രകള്‍, വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്നീ കൃതികള്‍ യാത്രാവിവരണസാഹിത്യത്തിന്റെ ശക്തിസൗന്ദര്യങ്ങള്‍ പ്രതിഫലിക്കുന്ന കൃതികളാണ്. റഷ്യയും സിങ്കപ്പൂരും മ്യാന്‍മറും ലക്ഷദ്വീപും അമേരിക്കയും കല്‍ക്കട്ടയും അലിഗഡുമൊക്കെ വിടര്‍ന്ന കണ്ണുകളോടെ നോക്കിക്കാണുകയും, തനതായ പുനത്തില്‍ ശൈലിയില്‍ രേഖപ്പെടുത്തുകയും ചെയ്തു ഈ മഹാസഞ്ചാരി.

പുനത്തില്‍ പാചകവിദഗ്‌ദ്ധന്‍ കൂടിയായിരുന്നു. ആസ്വദിച്ചു ഭക്ഷണം പാകം ചെയ്യുകയും, ആവോളം വിളമ്പിക്കൊടുക്കുകയും, രുചിയറിഞ്ഞു ഭുജിക്കുകയും ചെയ്ത ഈ എഴുത്തുകാരന്റെ പാചകക്കുറിപ്പുകള്‍ പുസ്തകരൂപം പ്രാപിച്ചപ്പോള്‍ വായനക്കാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ലോകത്തെങ്ങുമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുവാന്‍ അവസരം ലഭിച്ചയാളാണ് അദ്ദേഹം. എന്നിരുന്നാലും മലബാറിലെ എരിവും പുളിയും ചേര്‍ന്ന രുചിക്കൂട്ടിനോടായിരുന്നു അദ്ദേഹത്തിന് പെരുത്ത കമ്പം. മദ്യപാനസദസ്സുകളില്‍ നിറഞ്ഞാടുമായിരുന്നു പുനത്തില്‍. വിപുലമായ സൗഹൃദവലയത്തിനുള്ളില്‍ സ്വന്തം ജീവിതത്തെ ആഘോഷിക്കുവാനായിരുന്നു എന്നും ഉത്സാഹം.

ബിജെപി സ്ഥാനാര്‍ത്ഥിയായി പുനത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ അവഹേളിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തവര്‍ അനേകമാണ്. ദേശീയതയുടെയും സനാതനധര്‍മത്തിന്റെയും ഭാഗമാണ് താനെന്ന് പ്രഖ്യാപിച്ച് ഇലക്ഷന്‍കാലത്ത് പുനത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ വോട്ടര്‍മാരെ രസിപ്പിച്ചതും ചിന്തിച്ചതും ആസന്നഭൂതകാല ചരിത്രം. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൃത്യനിഷ്ഠതയും അച്ചടക്കവും തന്നെ അത്ഭുതപ്പെടുത്തിയതായി പുനത്തില്‍ പലവട്ടം എഴുതിയിട്ടുണ്ട്, പ്രസംഗിച്ചിട്ടുമുണ്ട്.

മലയാളികളെ പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത മഹാനായ കഥാകാരനാണ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്. മലയാളഭാഷ ഉള്ളകാലം വരെ ആയുസ്സുള്ള ഒട്ടനേകം കഥാപാത്രങ്ങളെ സൃഷ്ടിച്ച ശേഷമാണ് ഈ പ്രതിഭാശാലി വിടപറഞ്ഞത്. തന്റെ ശരീരം അഗ്നിനാളങ്ങളേറ്റുവാങ്ങണമെന്ന് ആഗ്രഹിച്ച പുനത്തിലിന്റെ ഭാവികാലമെങ്കിലും ശരിയായി വിലയിരുത്തപ്പെടട്ടെ. മാതൃകകളെ ചോദ്യംചെയ്ത ധിക്കാരത്തിന്റെ ഉള്‍പ്പൊരുളുകള്‍ അതുവഴി തെളിഞ്ഞുവരട്ടെ. പ്രിയകഥാകാരന് സ്‌നേഹത്തില്‍ കുതിര്‍ന്ന അന്ത്യപ്രണാമം.

(സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് മലയാളവിഭാഗം അധ്യാപകനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

പുതിയ വാര്‍ത്തകള്‍

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.