Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എന്നും തുളുമ്പിയ സ്‌നേഹക്കുടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:16 pm IST
in Vicharam

കുഞ്ഞിക്കയെന്ന് എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ദേഹവിയോഗ വാര്‍ത്ത എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ദീര്‍ഘകാലത്തെ സൗഹൃദമുണ്ടായിരുന്നു ഞങ്ങള്‍ക്കിടയില്‍. കാണുമ്പോഴൊക്കെ തോളില്‍ കയ്യിട്ടുപിടിച്ച് മുട്ടന്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കുന്ന സ്‌നേഹത്തിന്റെ പേരായിരുന്നു എനിക്ക് പുനത്തില്‍ കുഞ്ഞബ്ദുള്ള. കറയും കലര്‍പ്പുമില്ലാത്ത സ്‌നേഹം അന്യമാകുന്ന ഇക്കാലത്ത് പുനത്തില്‍ അതു മനസ്സില്‍ എപ്പോഴും സൂക്ഷിക്കുകയും ഇഷ്ടക്കാര്‍ക്കെല്ലാം വാരിക്കോരി നല്‍കുകയും ചെയ്തു.

ഞാന്‍ അദ്ദേഹത്തിന്റെ ഒരു വായനക്കാരനായിരുന്നു എന്നാണ് തോന്നുന്നത്. പുനത്തിലിന്റെ ‘സ്മാരകശിലകളും’ ‘മരുന്നും’ മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളുടെ കൂട്ടത്തില്‍ ഓര്‍മ്മിക്കപ്പെടും. ആകാശത്തില്‍ ശിരസ്സുയര്‍ത്തി നില്‍ക്കുന്നു എന്നു തോന്നിപ്പോകുന്ന കഥാപാത്രങ്ങളെ അദ്ദേഹം കൃതികളില്‍ സൃഷ്ടിച്ചു. സ്മാരകശിലകളിലെയും മരുന്നിലെയും കഥാപാത്രങ്ങള്‍ കഥാകാരനൊപ്പമോ അതിലുമപ്പുറമോ തിളക്കമുള്ളതായി.

പുറമേ നോക്കുമ്പോള്‍ നല്ല ഒഴുക്കും അത്രതന്നെ പിരിമുറുക്കവുമുള്ള ശില്പഭദ്രമായ ഒരു കലാസൃഷ്ടിയാണ് ‘സ്മാരകശിലകള്‍’. കഥയ്‌ക്കുമപ്പുറം ജീവിതത്തെക്കുറിച്ചുള്ള ഗഹനമായ ചിന്തയാണ് അദ്ദേഹം അതില്‍ ഇടകലര്‍ത്തിയത്. ‘മരുന്ന്’ എന്ന നോവല്‍ ജീവിതത്തെയും മരണത്തെയും മനുഷ്യബന്ധങ്ങളെയും കുറിച്ചുള്ള ആഴമേറിയ ചിന്തകളായിരുന്നു. ലളിതവും പ്രസന്നവുമായ ആഖ്യാനശൈലിയായിരുന്നു കുഞ്ഞബ്ദുള്ളയ്‌ക്കുള്ള അനുഗ്രഹം. ആ ലാളിത്യത്തിനുള്ളില്‍ മറഞ്ഞിരിക്കുന്ന ജീവിതത്തെ സംബന്ധിച്ച ഗഹനത വായനക്കാരന്റെ മനസ്സിനെ ഉലയ്‌ക്കും. പ്രമേയ വൈവിധ്യംകൊണ്ടും പ്രസന്നമായ ആഖ്യാനകലകൊണ്ടും പുനത്തില്‍ കുഞ്ഞബ്ദുള്ള അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതയെ അര്‍ത്ഥപൂര്‍ണ്ണവും സമ്പുഷ്ടവുമാക്കി.

ആധുനികതയുടെ കാലത്ത് എഴുതിത്തെളിഞ്ഞ പ്രതിഭാശാലികളുടെ കൂട്ടത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വേറിട്ടുനിന്നു എന്നതാണ് പ്രത്യേകത. വ്യക്തിയുടെയും മനസ്സിന്റെയും സ്വാതന്ത്ര്യം ഇതുപോലെ ആഘോഷിച്ച എഴുത്തകാര്‍ ചുരുക്കമാണ്. ശിശുസഹജമായ നിഷ്‌കളങ്കതയോടെ അദ്ദേഹം ജീവിക്കുകയും എഴുതുകയും ചെയ്തു. മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ സ്വന്തം ഹൃദയം ചൂണ്ടിക്കാണിച്ച വഴിക്ക് സഞ്ചരിച്ചു. യാഥാസ്ഥിതിക സദാചാരമൂല്യങ്ങളെ നിഷേധിക്കുന്നതില്‍ കുഞ്ഞബ്ദുള്ള ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നു തോന്നിപ്പോകും, അദ്ദേഹത്തിന്റെ എഴുത്തും ജീവിതവും നിരീക്ഷിക്കുമ്പോള്‍.

തന്റെ മനസ്സിന്റെ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന് അദ്ദേഹം ചിലപ്പോള്‍ ചില കുസൃതിത്തരങ്ങള്‍ കാണിക്കും. കുസൃതിത്തരങ്ങളാണെങ്കിലും അതിനൊരു ചന്തമുണ്ടായിരുന്നു.

എഴുത്തിന്റെ പലവഴികളില്‍ സ്വച്ഛന്ദം വിഹരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള നിഷ്‌കളങ്കമായ ജീവിതംകൊണ്ട് ഒരു രാജകുമാരനെപ്പോലെ ജീവിച്ചു, എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിട്ട്. മറ്റുള്ളവരോടുള്ള സ്‌നേഹം ഒരു നിറകുടംപോലെ ഉള്ളില്‍ സൂക്ഷിച്ച്…..അതെന്നും തുളിമ്പിക്കൊണ്ടിരുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

India

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

Kerala

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

പുതിയ വാര്‍ത്തകള്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.