Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എഴുത്തില്‍ വ്യത്യസ്തന്‍, ജീവിതത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:11 pm IST
inVicharam

സാഹിത്യരചനയിലും ജീവിതത്തിലും വ്യത്യസ്തത പുലര്‍ത്തുകയും, വായനക്കാരെ എന്നും അദ്ഭുതപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. കഥ പറയാന്‍വേണ്ടി മാത്രം ജനിച്ചയാളായിരുന്നു അദ്ദേഹം. അനുഭവങ്ങളില്‍നിന്ന് സ്വാംശീകരിച്ച കരുത്തിലിരുന്നാണ് അദ്ദേഹം കഥകളും നോവലുകളുമെഴുതിയത്. മലയാളിക്ക് അതെല്ലാം ഏറെ പ്രിയപ്പെട്ടതായി. മലയാളത്തിലെ ആധുനിക കഥാസാഹിത്യത്തിന് അതുല്യ സംഭാവനകള്‍ പുനത്തില്‍ നല്‍കി. അലിഗഢ് കഥകളുമായി ആഖ്യാന സാഹിത്യത്തിലേക്ക് കടന്നുവന്ന അദ്ദേഹം അന്യാദൃശമായ ഭാഷാശൈലിയുമായാണ് വായനക്കാരനെ കീഴ്‌പ്പെടുത്തിയത്.

നിഷ്‌കളങ്കതയായിരുന്നു പുനത്തിലിന്റെ മുഖമുദ്ര. ആദ്യം കാണുന്ന ആളോടും ചിരപരിചിതനെപോലെ ഇടപെട്ടു. കൊച്ചുകുട്ടിയോടും വലിയവരോടും ഒരുപോലെ ചിരിച്ചു. വലിയസൗഹൃദങ്ങള്‍ക്കു നടുവില്‍ ജീവിച്ച് എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി. എഴുത്തുകൊണ്ടുമാത്രമായിരുന്നില്ല കുഞ്ഞബ്ദുള്ള ആരാധകരെ സൃഷ്ടിച്ചത്. അദ്ദേഹത്തിന്റെ പെരുമാറ്റവും നിലപാടുകളുമാണ് കൂടുതല്‍ സ്വീകരിക്കപ്പെട്ടത്. എല്ലാത്തിനെയും ലളിതവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് സുഹൃത്തുക്കള്‍ ഏറെ അനുഭവിച്ചു.

വലിയ സമ്മര്‍ദ്ദങ്ങള്‍ക്കു നടുവിലെത്തുമ്പോഴും ഉള്ളുതുറന്ന് ചിരിച്ച് എല്ലാത്തിനെയും നിസ്സാരവത്കരിക്കാനുള്ള പുനത്തിലിന്റെ ചാതുര്യം അപാരമായിരുന്നു. ഏതുവലിയ പ്രശ്‌നത്തെയും പുനത്തില്‍ സമീപിച്ചിരുന്നത് ശിശുസഹജമായ ചിരിയോടെയാണ്. പ്രതിസന്ധികളുണ്ടാകുന്നവര്‍ക്കെല്ലാം പെട്ടെന്ന് ഭേദമാകാനുള്ള മരുന്നായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന കുഞ്ഞിക്ക.

ആധുനികത കത്തിനിന്നകാലത്താണ് കുഞ്ഞബ്ദുള്ള എഴുത്തില്‍ സജീവസാന്നിധ്യമാകുന്നത്. എന്നാല്‍ ആധുനികതയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്നില്ല അദ്ദേഹം. സ്വന്തമായ ശൈലിയും ഇടവും കണ്ടെത്തി. തത്വചിന്തയുടെ ഭാരം എഴുത്തില്‍ ഒരിടത്തും പ്രതിഫലിച്ചില്ല. വായനക്കാരന് നേരിട്ടു മനസ്സിലാകുന്നതായിരുന്നു ഭാഷ. എഴുത്തുകാരനെന്ന നിലയില്‍ വിലപ്പെട്ട സംഭാവനകള്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള മലയാളത്തിനു നല്‍കി. നോവലുകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ആത്മകഥ എന്നിങ്ങനെ പല സാഹിത്യ വിഭാഗങ്ങളില്‍ 75 വയസിനിടെ 40 ലധികം പുസ്തകങ്ങള്‍ കുഞ്ഞബ്ദുള്ള എഴുതി. ഓരോന്നും ഓരോ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും വായനക്കാരെ സൃഷ്ടിക്കുകയുമുണ്ടായി.

ഏതുകാര്യത്തിലും വ്യക്തമായ നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതുപലപ്പോഴും വിമര്‍ശനവിധേയമായിട്ടുമുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെയൊന്നും കുഞ്ഞബ്ദുള്ള മുഖവിലക്കെടുത്തില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും, മാധവിക്കുട്ടി മുസ്ലിമായി മതംമാറിയപ്പോള്‍ താന്‍ ഹിന്ദുമതം സ്വീകരിക്കാന്‍ പോകുന്നു എന്നു പ്രഖ്യാപിച്ചതുമെല്ലാം ഈ നിലപാടുകളുടെ ഭാഗമായിരുന്നു. ടി.പദ്മനാഭനെതിരെ കേസുകൊടുത്തും, ഒ.എന്‍.വി കുറുപ്പിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും അദ്ദേഹം ഉറച്ചുനിന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള യാത്രയാകുമ്പോള്‍ മലയാളിക്ക് നഷ്ടപ്പെടുന്നത് സ്‌നേഹിക്കാനും പ്രതിഷേധിക്കാനുമറിയുന്ന മനുഷ്യസ്‌നേഹിയെയാണ്. ഹിന്ദുമതാചാരപ്രകാരം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു പുനത്തിലിന്റെ ആഗ്രഹം. അത് സാധ്യമാകാതെയാണ് അന്ത്യയാത്ര, മലയാളം സ്‌നേഹിച്ച എഴുത്തുകാരന് യാത്രാമൊഴി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.