Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതാണ് യഥാര്‍ത്ഥ അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 08:46 am IST
inVicharam

മനുഷ്യന്റെ അന്വേഷണങ്ങളും ചിന്തകളുമാണ് അവനെ അറിവിന്റെ പുതിയ ലോകങ്ങളിലെത്തിക്കുന്നത്. അറിവ് നേടാനുളള മനുഷ്യന്റെ ആകാംക്ഷകളെ എതിര്‍ത്തുനിന്നവരുടെയെല്ലാം സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരുന്നു. അധികാരമുപയോഗിച്ച് അറിവിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കറുതി വന്നില്ലെന്നതിന്റെ തെളിവാണ് സംസ്ഥാന സര്‍ക്കാര്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുന്നത്. ഏറ്റവും അവസാനം, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിവാദ പ്രസ്താവന ഇത്തരം അല്‍പ്പത്തത്തിനുള്ള ഉദാഹരണമാണ്.

ദാര്‍ശനികനും തത്വചിന്തകനുമായിരുന്ന പണ്ഡിറ്റ് ദീനദയാലിന്റെ പ്രസക്തി കാലം തെളിയിച്ചിട്ടുണ്ട്. രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത നേതൃത്വങ്ങളും ഭരണാധികാരികളും ദീനദയാല്‍ജിയുടെ ദര്‍ശനത്തിന്റെ മഹത്വം മനസ്സിലാക്കി. ദീനദയാല്‍ജി ഭാരതീയ ജനസംഘത്തിന്റെ അദ്ധ്യക്ഷനായിരുന്നുവെന്നത് അദ്ദേഹത്തിന്റെ ദാര്‍ശനിക ചിന്തയുടെ പ്രഭ കുറക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.

എന്നാല്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെ തള്ളിപ്പറഞ്ഞുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ യഥാര്‍ത്ഥ മുഖം പുറത്തുകാട്ടുകയാണ്. തകര്‍ന്നടിഞ്ഞ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശവക്കല്ലറയ്‌ക്ക് കാവലിരിക്കുന്നവര്‍ക്ക് ഏകാത്മ മാനവദര്‍ശനത്തിന്റെ മഹിമയെ അംഗീകരിക്കാനാവില്ല. കാലഹരണപ്പെട്ട കമ്യൂണിസത്തെക്കുറിച്ച് ഇന്നും സര്‍വകലാശാലകളിലടക്കം പഠിപ്പിക്കുന്നുണ്ട്. നടപ്പില്‍ വന്ന നാടുകളിലെല്ലാം കമ്യൂണിസം ഗ്രന്ഥാലയങ്ങളിലെ അലമാരകളില്‍ പൊടിപിടിച്ച പുസ്തകക്കെട്ടുകളായി മാറിയിരിക്കുന്നു. എന്നാലും അതിന്റെ ചരിത്രവും വികാസവും പതനവും അക്കാദമിക പഠനത്തിന് വിധേയമാക്കുന്നതിനെ വിവരമുള്ളവര്‍ എതിര്‍ക്കില്ല.

കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകള്‍ അന്നാട്ടുകാര്‍തന്നെ തകര്‍ത്തെറിയുന്നതിന് മുമ്പ് ‘ഇസ’ത്തെ ജനങ്ങള്‍ ഉപേക്ഷിച്ചിരുന്നു. പ്രതിസന്ധിയുടെ ഈ നാല്‍ക്കവലയില്‍ നിന്ന് ഏകാത്മ മാനവദര്‍ശനത്തിന്റെ സാര്‍വ്വകാലികവും സാര്‍വ്വത്രികവുമായ സ്വീകാര്യതയെ കമ്മ്യൂണിസ്റ്റുകള്‍ക്ക് കണ്ടുനില്‍ക്കാനാവുന്നില്ല. ഏകാത്മ മാനവദര്‍ശനത്തിന്റെ പേരില്‍ അഭിമാനം കൊള്ളുന്നവര്‍ രാഷ്‌ട്രപതിഭവനിലും പാര്‍ലമെന്റിലും നേതൃത്വ സ്ഥാനത്തിരിക്കുന്നത് സഹിക്കാത്ത രാഷ്‌ട്രീയ അസഹിഷ്ണുത പേറുന്നവരാണ് മൂക്കുമുറിച്ച് ശകുനം മുടക്കികളാകാന്‍ ശ്രമിക്കുന്നത്.

ദീനദയാല്‍ജി ആരെന്നും ഏകാത്മ മാനവദര്‍ശനമെന്തെന്നും മനസ്സിലാക്കാനുള്ള പാകതയാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ഇടതുഭരണാധികാരികളില്‍നിന്നും പ്രതീക്ഷിക്കുന്നത്. പഴയകാല കമ്യൂണിസ്റ്റും, സാമ്പത്തിക ശാസ്ത്രജ്ഞനും, ‘ഹിന്ദു എക്കണോമിക്‌സ്’ എന്ന പ്രൗഢ ഗ്രന്ഥത്തിന്റെ രചയിതാവുമായ മധുകര്‍ ഗോവിന്ദ് ബൊക്കാറെയുടെ പഠനങ്ങളെങ്കിലും ഒരാവര്‍ത്തി വായിച്ചാല്‍ തീരാവുന്നതാണ് ഇപ്പോഴത്തെ മതിഭ്രമം.

ഭാരതീയ സനാതനധര്‍മ്മത്തിന്റെ അടിത്തറയില്‍ നിന്നാണ് ദീനദയാല്‍ജി ഭാവിയുടെ ദര്‍ശനമായ ഏകാത്മ മാനവദര്‍ശനം മുന്നോട്ടുവച്ചത്. സംസ്ഥാനത്തിന്റെ അധികാരമുണ്ടെന്ന അഹന്തയില്‍ ഈ അംഗീകാരത്തിന്റെ ശോഭ കെടുത്താമെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. കമ്യൂണിസത്തിന്റെ പതനവും കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ചയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവചിച്ച ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപക നേതാവും ദാര്‍ശനികനുമായ ദത്തോപാന്ത് ഠേംഗ്ഡ് ചോദിച്ചതാണ് ഇവിടെ കുറിക്കുന്നത്. ” നിങ്ങള്‍ എങ്ങോട്ടാണ് പോവുന്നത്”?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.