Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

നവഭാരതം ലക്ഷ്യമിട്ട് ഭാരത് മാല പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:25 pm IST
inVicharam

ഭാരതത്തിലങ്ങോളാമിങ്ങോളം റോഡ് ഗതാഗതത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പശ്ചാത്തല സൗകര്യത്തിലുള്ള വിടവുകള്‍ അടയ്‌ക്കുന്നതിനുള്ള സമഗ്ര ദേശീയപാത വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ 550 ജില്ലകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയാണിത്.

വാജ്‌പേയി സര്‍ക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച സുവര്‍ണ്ണ ചതുഷ്‌കോണ പാത പദ്ധതിക്കുശേഷം രാജ്യം കാണുന്ന ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയാണിത്. എട്ടുലക്ഷം കോടി രൂപയുടെ പാതവികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വലിയ പ്രേരകശക്തിയുമാകും. പിന്നാക്ക മേഖലകള്‍, ഗ്രോത്രമേഖലകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങളുള്ള പ്രദേശങ്ങള്‍, മതപരമായും വിനോദസഞ്ചാരപരമായും പ്രാധാന്യമുള്ള പ്രദേശങ്ങള്‍, അതിര്‍ത്തിപ്രദേശങ്ങള്‍, തീരദേശ മേഖലകള്‍, അയല്‍രാജ്യങ്ങളുമായി വ്യാപാര യാത്രയ്‌ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവിടങ്ങളിലെ ബന്ധിപ്പിക്കലിനായിരിക്കും ഭാരത് മാലയില്‍ പ്രത്യേക ഊന്നല്‍ നല്‍കുക.

ഭാരത് മാലയിലൂടെ രാജ്യത്തിന് 50 ദേശീയ ഇടനാഴികള്‍ ലഭിക്കും. ഇപ്പോള്‍ ആറെണ്ണം മാത്രമാണ് ഉള്ളതെന്ന് അറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിയുക. ഇതുമൂലം ഇന്നുള്ള 40 ശതമാനത്തിന് പകരം 70-80 ശതമാനം ചരക്കുകളും ദേശീയപാതകളിലൂടെ കൊണ്ടുപോകാനാകും. നിലവില്‍ 300 ജില്ലകള്‍ക്ക് പകരം രാജ്യത്തെ 550 ജില്ലകളെ ദേശീയപാതകളുമായി ബന്ധിപ്പിക്കാനും കഴിയും. രാജ്യത്തെ ചരക്കുനീക്ക സൂചികയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും കഴിയും. ഇവയ്‌ക്കൊക്കെ പുറമെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ദേശീയപാത സൗകര്യ വികസനം എന്നീ മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സാമ്പത്തികപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. അത് രാജ്യത്തെ റോഡു ബന്ധിപ്പിക്കല്‍ കൂടുതല്‍ മെച്ചമാക്കും

ദേശീയ ഇടനാഴികളില്‍ തിരക്കുകൂടിയ ഭാഗങ്ങളില്‍ പാത വികസനം റിങ് റോഡുകള്‍, ബൈപാസുള്‍, എലവേറ്റര്‍ കോറിഡോറുകള്‍, ചരക്കു പാര്‍ക്കുകള്‍ എന്നിവ നിര്‍മ്മിച്ച് തിരക്ക് കുറയ്‌ക്കാനാണ് ഉദ്ദേശ്യം. രണ്ടു റോഡുകളിലധികം ബന്ധിപ്പിക്കുന്ന പാതകളെയാണ് അന്തര്‍ ഇടനാഴികളായി കണക്കാക്കുന്നത്. ഒന്നോ രണ്ടോ റോഡുകളെ ബന്ധിപ്പിക്കുന്നതിനെ സഹായക (ഫീഡര്‍) റോഡുകളായും പരിഗണിക്കും. നിലവില്‍ പലേടത്തും പശ്ചാത്തല സൗകര്യ വികസനത്തില്‍ നിലനില്‍ക്കുന്ന അസമത്വങ്ങള്‍ പരിഹരിക്കുന്നതരത്തിലായിരിക്കും ഇത് വികസിപ്പിക്കുക. ഭാരത്മാല പദ്ധതിയില്‍പ്പെടുത്തി തന്ത്രപ്രധാനമുള്ള 3300 കിലോമീറ്റര്‍ അന്തര്‍ദേശീയ പ്രാധാന്യമുള്ള റോഡുകളോടൊപ്പം നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2000 കിലോമീറ്റ അന്താരാഷ്‌ട്ര ബന്ധിപ്പിക്കല്‍ റോഡുകളും നിര്‍മ്മിക്കും.

വിശദമായ പഠനത്തിന്റെയും ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുക. സാമ്പത്തിക ഇടനാഴികളെ ഇപ്പോള്‍ നടന്നുവരുന്ന ദേശീയപാത വികസന പദ്ധതിയുമായി ബന്ധിപ്പിക്കാനും, പ്രമുഖ ഇടനാഴികളില്‍ നിലനില്‍ക്കുന്ന പശ്ചാത്തല അസമത്വങ്ങള്‍ ഇല്ലാതാക്കാനും കഴിയും. ഭാരത് മാല പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് പാതയൊരുക്കും. സുവര്‍ണ്ണ ചതുഷ്‌കോണ പാത വികസന പദ്ധതിയുടെ ഗുണഫലം കിട്ടാതിരുന്ന സംസ്ഥാനമാണ് കേരളം. ബിജെപിക്കാരുടെ ഒന്നും വേണ്ട എന്ന മനഃസ്ഥിതി അന്നത്തെ ഇടതു സര്‍ക്കാര്‍ വെച്ചുപുലര്‍ത്തിയതാണ് കാരണം. ഭാരത് മാലയോട് ആ സമീപനം സ്വീകരിക്കില്ലന്ന് വിചാരിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.