Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിലച്ചു, ആ സിംഹഗര്‍ജ്ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 02:23 pm IST
inThiruvananthapuram

കാട്ടാക്കട: ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്ക്, കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഏക ആണ്‍ സിംഹവും ചത്തതോടെ ഇവിടെ സിംഹഗര്‍ജ്ജനം നിലക്കുന്നു. പ്രായക്കൂടുതലും രോഗങ്ങളും ശൗര്യം കെടുത്തിയ വിശാല്‍ (20) എന്ന ആണ്‍ സിംഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. ഇനിയിവിടെ ശേഷിക്കുന്നത് പ്രായം പതിനെട്ട് കഴിഞ്ഞ രണ്ട് പെണ്‍സിംഹങ്ങള്‍ മാത്രം.

ഭാരതത്തിലെ ഏക സിംഹ സഫാരി പാര്‍ക്കായ നെയ്യാറില്‍ പ്രഖ്യാപനങ്ങളും ഇടപെടലുകളും പാഴ്‌വാക്കായതോടെയാണ് സിംഹങ്ങള്‍ക്ക് കഷ്ടകാലം തുടങ്ങിയത്. മൂന്ന് പെണ്‍ സിംഹങ്ങളും ഒരു ആണ്‍ സിംഹവും കാടുവാണിരുന്ന നെയ്യാര്‍ മരക്കുന്നത്തെ സിംഹ സഫാരി പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഒരു പെണ്‍സിംഹം ചത്തു. ഇതോടെ സിംഹങ്ങളുടെ എണ്ണം മൂന്നായി സങ്കേതത്തില്‍. ഇതില്‍ കാഴ്ച കുറവുമൂലം നടക്കാന്‍ വയ്യാത്ത സ്ഥിതിയില്‍ കഴിഞ്ഞ ആണ്‍ സിംഹമാണ് ഞായറാഴ്ച പുലര്‍ച്ചെ ചത്തത്.

സിംഹങ്ങള്‍ക്ക് സൈ്വര്യമായി വിഹരിക്കാന്‍ ഒരു സങ്കേതമെന്ന നിലയ്‌ക്കാണ് 1984 ല്‍ ജലസംഭരണിയാല്‍ ചുറ്റപ്പെട്ട നെയ്യാര്‍ ഡാം മരക്കുന്നത്തെ ദ്വീപ് പോലുള്ള കാട്ടില്‍ പാര്‍ക്ക് ആരംഭിച്ചത്. 14 സിംഹങ്ങള്‍ തുടക്കകാലത്ത് പാര്‍ക്കിലുണ്ടായിരുന്നു. വംശനാശം തടയുന്നതിനായി 2005 ല്‍ ഇവിടെയുള്ള സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തി. അതോടെ നെയ്യാറിലെ സിംഹസഫാരി പാര്‍ക്കിന്റെ ശനിദിശ ആരംഭിച്ചു. വംശനാശം കുറയ്‌ക്കാനല്ല, ഇവറ്റകളുടെ ചിലവ് കുറയ്‌ക്കാന്‍ വനം വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് വസ്യംകരണമെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഏതായാലും വന്ധ്യംകരണം നടന്നതോടെ സിംഹങ്ങള്‍ ഒരോന്നായി കാലപുരിയിലെത്തി.വര്‍ഷം തോറും സിംഹങ്ങള്‍ക്ക് ശവക്കുഴി ഒരുക്കല്‍ ഇവിടെ പതിവ് കാഴ്ചയായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തിയിരുന്ന പാര്‍ക്കില്‍ സന്ദര്‍ശകരില്ലാതെയായി. പ്രതിവര്‍ഷം അരകോടിയിലേറെ വരുമാനം വനം വകുപ്പിന് നേടികൊടുത്തിരുന്നു ഒരുകാലത്ത് സിംഹ സഫാരി പാര്‍ക്ക്. ഇന്നത് നാമമാത്രമായ സംഖ്യയിലൊതുങ്ങുന്നു.

രണ്ട് വര്‍ഷം മുന്‍പ് സിംഹ സഫാരി പാര്‍ക്കിന്റെ നവീകരണത്തിനും പുതുതായി സിംഹങ്ങളെ ഇവിടേക്ക് എത്തിക്കുന്നതിനും പദ്ധതിയിട്ടു. ഗുജറാത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാന്‍ നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വനം വകുപ്പിലെ ചില ഉന്നതര്‍ ഇതിന് തടസം നിന്നതോടെ പദ്ധതികളെല്ലാം ഫയലിലുറങ്ങി. സിംഹ സഫാരി പാര്‍ക്കും മാന്‍പാര്‍ക്കും ചീങ്കണ്ണിയുമൊക്കെ നെയ്യാര്‍ഡാമിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇവയുടെ നാശം നെയ്യാര്‍ ഡാമിന്റെ ടൂറിസം സാദ്ധ്യതകളെയാണ് മങ്ങലേല്‍പ്പിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുംതലമുറയ്‌ക്ക് നെയ്യാര്‍ ഡാമിലെ വന്യജീവി കാഴ്ചകള്‍ അച്ചടിച്ചുവച്ച പുസ്തകത്തിലെ അക്ഷരങ്ങളായി അവശേഷിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

India

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

വടക്കന്‍ പറവൂരില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് ലാബ് ടെക്നീഷ്യനായ യുവതി മരിച്ചു

പതിനൊന്നാമത് ആയുര്‍വേദ ദിനാഘോഷം 23ന്, രാജ്യത്തും വിദേശ രാജ്യങ്ങളിലും പരിപാടികള്‍, ജനപങ്കാളിത്തം വര്‍ധിക്കുന്നു

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

ചതിച്ചത് രാധ ; ചെക്ക് നൽകി കബളിപ്പിച്ചെന്ന് അംബിക , ഭൂമിയും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോ​ഗിച്ച് കൈക്കലാക്കി

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

എട്ട് വർഷമായി മദ്യപിക്കാറില്ല ; കൂടെയുള്ളത് എത്രാമത്തെ ബോയ്ഫ്രണ്ടാണെന്ന് ചിലർ ചോദിക്കും , പ്രണയത്തിൽ എന്റെ പരാജയങ്ങളുടെ എണ്ണമാണത്

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

എങ്ങിനെയാണ് അമ്മേ ഭാരമുള്ള വീണയുമേന്തി താമരപ്പൂവില്‍ സരസ്വതിദേവിയ്‌ക്ക് ഇരിയ്‌ക്കാന്‍ കഴിയുക? മുഖ്യമന്ത്രി വി.ഡി. സതീശന്‍റ ചോദ്യത്തിന് അമ്മ പറഞ്ഞ മറുപടി

വന്‍കവര്‍ച്ച ലക്ഷ്യമിട്ട ഉത്തരേന്ത്യന്‍സംഘം പിടിയില്‍, വന്നത് വിമാനത്തില്‍, ബൈക്കുകള്‍ എത്തിച്ചത് ട്രെയിനില്‍

മരുന്ന് സുരക്ഷാ നിരീക്ഷണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം വര്‍ഷങ്ങളായി സ്വയംപര്യാപ്തതയുടെ മികച്ച മാതൃക: കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.