Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഓക്കിലൂടെ താജ്‌മഹലിനെ നോക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 08:08 pm IST
inVicharam

താജ്‌മഹല്‍ ജാതിമതഭേദമെന്യേ ഓരോ ഭാരതീയന്റെയും സ്വകാര്യഅഹങ്കാരം തന്നെയാണ്. ഇതിന്റെ ചരിത്രത്തെ സംബന്ധിച്ച് അടുത്തകാലത്ത് ചില രാഷ്‌ട്രീയനേതാക്കള്‍ ചില പ്രസ്താവനകള്‍ നടത്തി. പതിവുപോലെ ന്യൂനപക്ഷകാര്‍ഡ് ഉയര്‍ത്തി മാധ്യമങ്ങളും രംഗത്തുവന്നു. സാധാരണഗതിയില്‍ മറച്ചുവയ്‌ക്കാന്‍ ശ്രമിക്കുന്ന, മൂടിവയ്‌ക്കപ്പെടുന്ന വിഷയം പുറത്തുകൊണ്ടുവരാനാണ് ബഹളംവയ്‌ക്കുന്നത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്ന ചരിത്രവുമുണ്ട്. പക്ഷേ താജ്മഹലിന്റെ കാര്യത്തില്‍ വസ്തുത പുറത്തുവരരുതെന്ന അജണ്ടയാണ് കാണാന്‍ കഴിയുന്നത്. നിഷ്പക്ഷമായി ചരിത്രം പരിശോധിക്കാന്‍ ആവശ്യപ്പെട്ടാലോ ശ്രമിച്ചാലോ അത് ഭരണകൂടഭീകരതയും ഹൈന്ദവവത്കരണവുമാകും! പ്രത്യേകിച്ചും ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍.

താജ്‌മഹല്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ചരിത്രഗവേഷകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പുരുഷോത്തമ നാഗേഷ് ഓക്ക് ഉന്നയിച്ച ഒരുപിടി ചോദ്യങ്ങളുണ്ട്. അവയ്‌ക്ക് തൃപ്തികരമായ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും പ്രൊഫ.പി.എന്‍.ഒക്ക് നിറഞ്ഞിരിക്കുകയാണ്. പ്രൊഫ.ഓക്ക്. തന്റെ ഗവേഷണപുസ്തകമായ ‘താജ് മഹല്‍-ദി ട്രൂ സ്റ്റോറി’യില്‍ താജ് ശിവക്ഷേത്രമാണെന്ന് സമര്‍ഥിക്കുന്നു. 2009-ല്‍ അവസാന പതിപ്പിറങ്ങിയ ‘ദി താജ്മഹല്‍ ഈസ് തേജോ മഹാലയ, എ ശിവ ടെമ്പിള്‍’ എന്ന പുസ്തകം നിരവധിപേര്‍ ഗവേഷണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. താജ്മഹലിനെ സംബന്ധിച്ച സംശയം ദൂരീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓക്ക് നല്‍കിയ ഹര്‍ജി 2000 ല്‍ സുപ്രീംകോടതി തള്ളി.

2007 ല്‍ ഓക്ക് അന്തരിച്ചെങ്കിലും അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങള്‍ സമൂഹത്തില്‍ ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ തെളിവാണ് വര്‍ത്തമാനകാല സംഭവങ്ങള്‍. ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിലെ സായുധവിപ്ലവത്തിന് നേതൃത്വം നല്‍കിയ സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ചുള്ള സര്‍ക്കാര്‍ രേഖകള്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷമായിട്ടും പുറത്തുവിടാതെ സര്‍ക്കാരുകള്‍ മൂടിവച്ചപ്പോള്‍ മോദി അതു പുറത്തുവിട്ടു. ചരിത്രസത്യങ്ങള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും പുറത്തുവരും. പുതുതലമുറയ്‌ക്ക് അറിയാനുള്ള അവകാശം നിഷേധിക്കലാണ് താത്കാലിക മൂടിവയ്‌പ്പിലൂടെ സംഭവിക്കുന്നത്.

താജ്മഹല്‍ മുസ്ലിം ശവകുടീരം അല്ലെന്നും, ഷാജഹാന്‍ അന്നത്തെ ജയ്‌പൂര്‍ മഹാരാജാവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്തത് മഹാദേവക്ഷേത്രമായ തേജോമഹല്‍ ആണെന്ന് ഓക്ക് തെളിവുസഹിതം സമര്‍ഥിക്കുന്നു. മനോഹര ശവകുടീരം മാത്രമായിരുന്നു ഷാജഹാന്‍ വിഭാവനം ചെയ്തതെങ്കില്‍ എന്തിന് ‘മഹല്‍’, ‘കൊട്ടാരം’ എന്നര്‍ഥം വരുന്ന പേര് നിര്‍ദേശിച്ചെന്ന ഓക്കിന്റെ ചോദ്യത്തിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല. മഹല്‍ എന്ന വാക്ക് ഒരു മുസ്ലിം രാജ്യത്തും ഉപയോഗിച്ചിട്ടില്ല. മുംതാസ് മഹല്‍ എന്ന വാക്കില്‍ നിന്നാണ് താജ്മഹല്‍ ഉണ്ടായതെന്ന വാദത്തെയും ഓക്ക് തള്ളിക്കളയുന്നു. തന്റെ പത്നിയുടെ പേരിനോട് സാമ്യം വേണമായിരുന്നു എങ്കില്‍ പേരിന്റെ ആദ്യാക്ഷരമായ ‘മും’, അല്ലെങ്കില്‍ മുംതാസ് അല്‍ സമാനി എന്ന മുഴുവന്‍ പേരിനു സമാനമായ എന്തെങ്കിലും ശബ്ദം വരുന്ന പദമായിരിക്കണം ഷാജഹാന്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല.

പ്രശസ്ത പാശ്ചാത്യ ആര്‍കിടെക്റ്റുമാരായ ഏണസ്റ്റ് ബിന്‍ഫീല്‍ഡ് ഹാവേല്‍, കെനോയര്‍, വില്യം വില്‍സണ്‍ ഹണ്‍ടര്‍ എന്നിവര്‍ താജ്മഹല്‍ ഹിന്ദുക്ഷേത്രശൈലിയില്‍ നിര്‍മിച്ച കെട്ടിടമാണെന്നും, ഇന്തോനേഷ്യയിലെ ജാവാദ്വീപിലുള്ള ഹിന്ദുക്ഷേത്രങ്ങളുടെ ആകൃതിയാണ് താജിനുള്ളതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ലിഖിതങ്ങളുടെ ചുവടുപിടിച്ചാണ് ഓക്ക് തന്റെ വാദഗതികള്‍ സമര്‍ഥിക്കുന്നത്. ഹൈന്ദവ ക്ഷേത്രങ്ങളിലേതുപോലെ ക്ഷേത്രത്തിന്റെ വാസ്തുശാസ്ത്രം അനുസരിച്ചുള്ള നാലുവാതിലുകളാണ് താജ്മഹലിലും ഉള്ളത്. ഹിന്ദുക്ഷേത്രത്തിലേതുപോലെ കിഴക്കോട്ടാണ് താജ്മഹലിന്റെ ദര്‍ശനം. മുസ്ലിം മതപ്രകാരമാണെങ്കില്‍ മക്കയെ നോക്കിയാകണം താജിന്റെ ദര്‍ശനം. ലോകത്തെ എല്ലാ മുസ്ലിം ദേവാലയങ്ങളും കെട്ടിടങ്ങളും മക്കയെ ദര്‍ശനമാക്കുംവിധമാണ് നിര്‍മിച്ചിരിക്കുന്നത്.

ഹൈന്ദവചിഹ്നങ്ങളായ പൂര്‍ണകുംഭം, കൂവള ഇല, ത്രിശൂലം, ഓം, നാഗങ്ങള്‍ എന്നിങ്ങനെയുള്ള ഒട്ടേറെ രൂപങ്ങള്‍ താജ്മഹലിന്റെ പലയിടത്തും കാണാം. താജ്മഹലിന്റെ പ്രധാന മകുടത്തിനു മുകളിലെ ലോഹചിഹ്നം കുടത്തിനു മുകളിലെ നാളികേരവും താമരമൊട്ടുമാണ്. താജ്മഹലിന്റേത് അഷ്ടകോണാകൃതിയാണ്. ഹൈന്ദവ ക്ഷേത്രങ്ങളുടെ നിര്‍മിതിയും അഷ്ടകോണ്‍ ആകൃതിയിലാണ്. അഷ്ടദിക്പാലകരെ ആരാധിക്കുന്ന ഹിന്ദുവിശ്വാസത്തിന് അനുസരിച്ചാണ് ക്ഷേത്രങ്ങള്‍ക്ക് എട്ട് കോണുകകള്‍ നല്‍കിവരുന്നത്.

താജ്മഹലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെ വസ്തുതകള്‍ നിരത്തിയാണ് ഓക്ക് എതിര്‍ക്കുന്നത്. താജ്മഹലിന്റെ മുഖ്യകവാടത്തില്‍ അമേരിക്കന്‍ ലബോറട്ടറി നടത്തിയ കാലപ്പഴക്കം നിര്‍ണയിക്കുന്ന കാര്‍ബണ്‍ പരിശോധനയില്‍ 1150 കളില്‍ പണിതതാണെന്ന് തെളിയിക്കപ്പെട്ടു. അതായത് താജ്മഹല്‍ പണിതത് ഷാജഹാന്‍ ജീവിച്ചിരുന്നതിനെക്കാള്‍ 500 വര്‍ഷം മുമ്പ്. മുംതാസ് മരിക്കുന്നത് 1631 ലാണ്. തുടര്‍ന്ന് നീണ്ട 22 വര്‍ഷമെടുത്തു മുംതാസിന്റെ ശവകുടീരം നിര്‍മിക്കാന്‍. അതായത് 1653 ല്‍ പണി പൂര്‍ത്തിയായി. എന്നാല്‍ 1652 ല്‍ ഔറംഗസീബ് ഷാജഹാന് എഴുതിയ കത്തില്‍ മുംതാസിന്റെ ശവകുടീരത്തിന്റെ താഴികക്കുടത്തിനും വാതിലിനും കേടുപാടുകള്‍ വന്നതായും, ചില ഇടങ്ങളില്‍ വിള്ളലുകള്‍ വീണതായും ഇത് എത്രയും വേഗം ശരിയാക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പണി പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ പുതിയ വാതിലുകള്‍ക്കും താഴികക്കുടത്തിനും അറ്റകുറ്റപ്പണി നടത്തുന്ന തരത്തില്‍ കേടുപാടു സംഭവിച്ചോ എന്ന ഓക്കിന്റെ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ മുഴങ്ങുന്നു.

താജ്മഹലിന്റെ നിര്‍മാണത്തെ സംബന്ധിച്ചുള്ള ഒരു വിവരവും ഷാജഹാന്റെയോ ഔറംഗസീബിന്റെയോ ഔദ്യോഗികചരിത്രരേഖകളില്‍ ഇല്ലത്രെ. രേഖകളിലൊന്നും താജ്മഹല്‍ എന്നൊരു പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നീണ്ട 22 വര്‍ഷം വിദേശരാജ്യങ്ങളായ ബുഖാറ, സിറിയ, പേര്‍ഷ്യ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ ശില്‍പികളുടെ നേതൃത്വത്തില്‍ 22,000 പേരുചേര്‍ന്ന് നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന ചരിത്രം എവിടെയും എഴുതിവയ്‌ക്കപ്പെട്ടിട്ടില്ല. ഇത് കഥകളായാണ് പ്രചരിക്കുന്നത്. കഥകള്‍ സത്യമാകണമെന്നില്ല. എന്നാല്‍ ഷാജഹാന്റെതന്നെ പുരാവൃത്തമായ ബാദ്ഷാനാമയില്‍ ജയ്‌പൂര്‍ രാജാവായ ജയസിങ്ങില്‍ നിന്ന് മുംതാസിന്റെ ശവകുടീരത്തിനായി വലിയ താഴികക്കുടമുള്ള കെട്ടിടം പിടിച്ചെടുത്തെന്ന് ലിഖിതമുണ്ടെന്നും ഓക്ക് പറയുന്നു.

മുംതാസിന്റെ ശവകുടീരത്തിനു മുകളിലായി ജലം ധാരയായി വീഴുന്നു. ശിവക്ഷേത്രങ്ങളില്‍ ശിവലിംഗത്തില്‍ ജലധാരയ്‌ക്ക് സമാനമാണ് ഇത്. തേജോമഹല്‍ ക്ഷേത്രത്തില്‍ അറ്റകുറ്റപ്പണി നടത്തി താജ്മഹലാക്കുന്നതിന്റെ ഭാഗമായി മൂലവിഗ്രഹം തല്‍സ്ഥാനത്തുനിന്ന് മാറ്റി അവിടെ ശവകുടീരം പണിതതാകാം. മുംതാസിന്റെ ശരീരം അടക്കിയിരിക്കുന്നെന്ന് പറഞ്ഞിട്ടുള്ള കല്ലറയ്‌ക്കുസമീപം വെറുതെ കിടക്കുന്ന ഒരിടം കല്ലറയ്‌ക്കുവേണ്ടി ഒഴിച്ചുവച്ചതുപോലെയാണ്. താജിന്റെ അറ്റകുറ്റപ്പണിക്കെത്തിയ പലരും ശിവലിംഗമടക്കമുള്ള പല രൂപങ്ങള്‍ താജ്മഹലില്‍ ഇന്നും അടച്ചിട്ടിരിക്കുന്ന മുറികളില്‍ കണ്ടിട്ടുണ്ടെന്ന് തന്നോട് വെളിപ്പെടുത്തിയതായും ഓക്ക് പറയുന്നു.

നൂറില്‍പരം തെളിവുകളാണ് താജ്മഹല്‍ ശിവക്ഷേത്രമാണെന്ന വാദത്തിനായി ഓക്ക് നിരത്തുന്നത്. താജ്മഹലില്‍ സീല്‍ ചെയ്ത് അടച്ചിട്ടിരിക്കുന്ന മുറികള്‍ തുറന്നു പരിശോധിച്ച് സത്യം ലോകത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍ ഏക്കാലവും മാതൃകയായിരിക്കും. ഇതിനുവേണ്ട സാഹചര്യം ഒരുക്കുകയാണ് സമൂഹം ചെയ്യേണ്ടത്. പി.എന്‍. ഓക്ക് എന്ന ചരിത്രഗവേഷകന്‍ നമുക്ക് മുന്നില്‍ ഉയര്‍ത്തിയ ചോദ്യങ്ങളുടെ ചുരുള്‍ അഴിയേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.