Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തിരി കെടുത്തി തീകൊളുത്തുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:26 pm IST
in Vicharam

യാഥാര്‍ത്ഥ്യം പലപ്പോഴും കെട്ടുകഥകളേക്കാള്‍ ഭീകരമാണ്. ആഘോഷിക്കപ്പെടുന്ന കെട്ടുകഥള്‍ക്കുപിന്നിലെ കണ്ണുനീരും ചോരയും ചേര്‍ന്നുണങ്ങിപ്പിടിച്ച യാഥാര്‍ഥ്യങ്ങള്‍ നമ്മുടെ സാമാന്യ ധാരണകളെതന്നെ തകര്‍ത്തുകളയും. കേരളീയ പൊതുസമൂഹ ജീവിതത്തെ അപകടപ്പെടുത്തും വിധം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ലവ് ജിഹാദ് അത്തരത്തില്‍ ഏറെ അപകടമാരായ ഒന്നാണ്.

ആഗോളവ്യാപകമായി ഭീഷണിയുയര്‍ത്തുന്ന ഇസ്ലാമിക ഭീകരവാദത്തിനു മണ്ണൊരുക്കാന്‍, ഒളിഞ്ഞും തെളിഞ്ഞും കൂട്ടുനില്‍ക്കുന്ന മാധ്യമങ്ങളും ബുദ്ധിജീവികളും ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ചുള്ള അത്തരം യാഥാര്‍ഥ്യങ്ങളെ തങ്ങളുടെ ബൗദ്ധികകാപട്യംകൊണ്ട് മറച്ചുവയ്‌ക്കുന്നു. ഇടതുപക്ഷം മാത്രമല്ല ചില മാധ്യമങ്ങളും ഇക്കാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തി അത്ഭുതകരമായിരുന്നു.

കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനു മുകളില്‍ മതഭീകര വാദത്തിന്റെ കൊടുംവിഷാണുക്കളെ വിതറിയ മദനിയെ ഒരിക്കല്‍ ഗാന്ധിജിയോടുപമിച്ചത് മാര്‍ക്‌സിസ്‌റ് ത്വാതിക ആചാര്യനായിരുന്ന ഇ.എം.എസ്.നമ്പൂതിരിപ്പാടാണ്. പിന്നീടൊരിക്കല്‍ ജയില്‍മോചിതനായി വന്ന മദനിക്ക് മൂന്ന് ഇടതു മന്ത്രിമാര്‍ ചേര്‍ന്ന് സ്വീകരണം നല്‍കിയതും പൊതുസമൂഹം നടുക്കത്തോടെ കണ്ടുനിന്നു. അഖിലയെ മതംമാറ്റി ഹാദിയയാക്കി വിവാഹം കഴിച്ച കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്നു ഇടതുസര്‍ക്കാര്‍ നിലപാടെടുത്തതിലൂടെ തെളിയുന്നത് കേരളത്തിലെ ഇടതുപക്ഷം എന്നത് അന്നത്തെപ്പോലെ ഇപ്പോഴും, ഇസ്ലാമിക വര്‍ഗീയതയുടെ ദാസ്യവേല ചെയ്യുന്നവര്‍ തന്നെയാണ് എന്നാണ്. ഇത്തരം നിര്‍ണായകമായ സന്ദര്‍ഭങ്ങളിലെല്ലാം സ്വതസിദ്ധമായ മൗനം പാലിക്കുന്ന, കേരളത്തിലെ ഒരുവിഭാഗം മാധ്യമങ്ങളുടെയും ബുദ്ധിജീവികളുടെയും നിലപാട് ഫലത്തില്‍ അപകടത്തിലാക്കുന്നത് വരുംതലമുറയുടെ ജീവിക്കാനുള്ള അവകാശത്തെ തന്നെയാണ്.

മതംമാറ്റപ്പെട്ട് ഏതോ നരകത്തിലേക്ക് നാടുകടത്തപ്പെട്ട പെണ്‍മക്കളെ ഓര്‍ത്ത് ചാനലുകളില്‍, അമ്മമാര്‍ അലമുറയിട്ടു കരഞ്ഞത് മറക്കാറായിട്ടില്ല. ഇസ്ലാമിക മതമൗലിക വാദികള്‍ക്ക് മേല്‍ക്കയ്യുള്ള സ്ഥാപനങ്ങളില്‍ പഠിക്കാനോ ജോലിക്കായോ എത്തുന്ന ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചു മതംമാറ്റുകയും അന്യരാജ്യങ്ങളിലെ യുദ്ധഭൂമികളിലേക്ക് ഒളിച്ചുകടത്തുകയും ചെയുന്നതിലെ ഭീകര പരിണതികളെക്കുറിച്ച് അല്‍പമെങ്കിലും ബോധ്യമുണ്ടായിരുന്നെങ്കില്‍ ഇടതുസര്‍ക്കാര്‍, അഖില കേസില്‍ ഇത്തരമൊരു നടപടി എടുക്കുമായിരുന്നില്ല.

ഇസ്ലാമിക തീവ്രവാദികള്‍ക്ക് നല്‍കുന്ന ഈ അമിതലാളന, ഫലത്തില്‍ മറ്റുള്ളവരുടെ സൈ്വരജീവിതം തകര്‍ക്കുകയും ജനാധിപത്യസങ്കല്‍പ്പങ്ങള്‍ക്ക് ഭീഷണിയാകുംവിധം സാമുദായിക സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ ശക്തിപ്പെടാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്നുണ്ടെന്നത് മറന്നുകൂടാ. അഞ്ചുവര്‍ഷം മുന്‍പ് ക്ഷേത്ര ദര്‍ശനവും ഗണപതിഹോമം പോലുള്ള ഹൈന്ദവ ആചാരങ്ങളും കമ്മ്യൂണിസ്‌റ് വിരുദ്ധമാണെന്നു മുദ്രകുത്തിയ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ ചിന്താവിഷയങ്ങളിലൊന്ന്, ന്യൂനപക്ഷങ്ങളെ എങ്ങനെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാം എന്നതായിരുന്നു എന്നു നമുക്കിവിടെ ഓര്‍ക്കാം. അന്നവര്‍ അതിനു കണ്ടത്തിയ ന്യായമാകട്ടെ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയും അതുവഴി അവരെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയും ചെയ്യാം എന്നതായിരുന്നു.

സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക എന്നതിനുപകരം, ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ വിപത്സൂചനകളെ വേണ്ടവിധം കാണാതിരുന്നതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോഴും പൊതുസമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മാറാട് കൂട്ടക്കൊല നടന്ന സമയത്ത്, ഭൂരിപക്ഷത്തിന്റെമേല്‍ കുതിരകയറാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ അവരെ കൊലചെയ്യാന്‍പോലുമുള്ള അവകാശമാണ് ന്യൂനപക്ഷ അവകാശം എന്ന ചിന്ത അത്യാപല്‍ക്കരമാണെന്നു അന്നത്തെ മുഖ്യമന്ത്രിക്കു തുറന്നുപറയേണ്ടിവന്നു. എന്നാല്‍ ഇന്ന് അതിനുമാത്രമല്ല, അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയം നടിച്ചു വശത്താക്കി നരകഭൂമികളിലേക്കയക്കാനും മറ അതേ ന്യൂനപക്ഷാവകാശം തന്നെയാണ്!

അഖിലയുടെ കേസില്‍ നടന്നിരിക്കുന്നത് ലൗ ജിഹാദ് തന്നെയാന്നെന്ന് എന്‍ഐഎ മുന്‍പുതന്നെ കണ്ടെത്തിയിയുന്നു. കുടുംബവുമായി അകല്‍ച്ച പാലിക്കുന്ന പെണ്‍കുട്ടികളെ വൈകാരികമായി സ്വാധീനിച്ച് ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016ല്‍ പിതാവിനും, കേരളാ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ച നാല് കത്തുകളില്‍ അഖില ഒപ്പുവച്ചിട്ടുണ്ടെങ്കിലും, കത്ത് എഴുതിയിരിക്കുന്നത് മറ്റാരൊക്കെയോ ആണ്. ഈ കത്തുകളില്‍ ഹാദിയ എന്ന പേരിന്റെ സ്‌പെല്ലിങ് വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്. അഖില അല്ല ഈ കത്തുകള്‍ എഴുതിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നാണ് എന്‍ഐഎയുടെ നിഗമനം.

അഖില കേസിലും ആതിര കേസിലും ആരോപണം നേരിടുന്ന ഒരേ വ്യക്തികളുണ്ട്. ആതിരയെ പ്രലോഭിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് മാറ്റിയ സൈനബ എന്ന വ്യക്തി തന്നെയാണ് ഹാദിയയേയും ഇസ്ലാമിലേക്ക് എത്തിച്ചത്. വിവാഹത്തിന് മുന്‍പ് അഖില സൈനബയുടെ കൂടെയാണ് താമസിച്ചിരുന്നത്. സൈനബയാണ് ഷാഫിനുമായുള്ള അഖിലയുടെ വിവാഹത്തിന് മുന്‍കൈ എടുത്തത്. അഖിലയുടെ മാതാപിതാക്കളേയോ, കേരള ഹൈക്കോടതിയേയോ അറിയിക്കാതെ സൈനബയും ഇവരുടെ ഭര്‍ത്താവും ചേര്‍ന്ന് ഷാഫിനുമായുള്ള അഖിലയുടെ വിവാഹം നടത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.

വൈക്കം സ്വദേശിയായ അഖില കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ച് കൊല്ലം സ്വദേശിയായ ഷഫീന്‍ ജഹാനെ വിവാഹം ചെയ്യുന്നു എന്നതിനു പിന്നിലുള്ള യാഥാര്‍ഥ്യം പുറത്തുവരേണ്ടതുണ്ട്. 2016 ജനുവരി മുതല്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് സൈനബ, അഖിലയെ താമസിപ്പിച്ചത്. അഖിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനും ബന്ധുക്കള്‍ക്കും ലഭിക്കാതിരിക്കാനായിരുന്നു ഇത്. 2016 മെയ് മുതല്‍ സൈനബ ഉള്‍പ്പെടെ 11 പേര്‍ ആതിരയെ മതംമാറ്റുന്നതിനു ശ്രമിച്ചിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ അഖിലയെ മതംമാറ്റി ഹാദിയയാക്കി വിവാഹം കഴിച്ച കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ടെന്നുള്ള ഇടതുസര്‍ക്കാര്‍ നിലപാട് യാദൃശ്ചികമല്ല. ലൗ ജിഹാദിന്റെയും അതിന്റെ മുഖ്യകേന്ദ്രമായ ഇസ്ലാമിക മതമൗലികവാദത്തിന്റെയും ബീഭത്സ മുഖം വെളിവാക്കുന്ന ഈ സംഭവത്തില്‍ സത്യം പുറത്തുവരാതിരിക്കേണ്ടത് ഇസ്ലാമിക ഭീകരവാദികളുടെ എന്നപോലെ സിപിഎമ്മിന്റെയും ലക്ഷ്യമാണ്. മാറാട് കടപ്പുറത്ത് എട്ടുപേരെ ഭീകരര്‍ കൂട്ടക്കൊല ചെയ്ത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഏതാനും മലയാളി യുവാക്കള്‍ ഭീകരപ്രവര്‍ത്തന പരിശീലത്തിനായി പാക്കിസ്ഥാനിലേക്ക് ഒളിച്ചുകടക്കവേ കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.

ഇത്തരം ഭീകരപരാക്രമങ്ങള്‍ക്കുമുന്നില്‍ മൗനം പാലിച്ച ഇടതുവലതു രാഷ്‌ട്രീയകക്ഷികള്‍, കേന്ദ്ര അന്വേഷണ സംഘമായ എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍നിന്ന് അഞ്ചു ഐഎസ് തീവ്രവാദികളെ അറസ്റ്റു ചെയ്തപ്പോഴും ഈ മൗനസഹകരണം തുടരുകയാണ് ചെയ്തത്. അഖിലയെ മതംമാറ്റി ഹാദിയയാക്കി വിവാഹം കഴിച്ച കേസ് എന്‍ഐഎ അന്വേഷിക്കേണ്ടെന്നുള്ള ഇടതുസര്‍ക്കാര്‍ നിലപാട്, ആ സഹകരണം അവര്‍ ഇപ്പോഴും തുടരുന്നു എന്ന് തെളിയിക്കുന്നുണ്ട്. സിപിഎമ്മും മതഭീകര സംഘടനകളും ദേശവിരുദ്ധ സ്വഭാവത്തിലെ സഖ്യകക്ഷികളാണ് എന്നതിന് വേറെ തെളിവുവേണ്ട.

ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിനു ദാസ്യപ്പണി ചെയ്യുക എന്നതു മാത്രമല്ല അവരെ നിരന്തരം പ്രീണിപ്പിച്ചു നിര്‍ത്താനായി ഹൈന്ദവ വിശ്വാസ സങ്കല്‍പ്പങ്ങളെ അപഹസിക്കുക എന്നതുകൂടി സിപിഎം ചെയ്തു വരുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കു കൊളുത്തുന്നതിനെതിരെ ഇടതു മന്ത്രിമാര്‍ രംഗത്തുവന്നത് അതിന്റെ ഭാഗമായാണ് എന്നത് പകല്‍പ്പോലെ സത്യമാണ്. നിലവിളക്കിലെ തിരികെടുത്താന്‍ ആക്രോശിച്ചവര്‍ ഇന്ന് മതഭീകര വാദത്തിന്റെ തീകൊളുത്താന്‍ സഹായിക്കുമ്പോള്‍ തകര്‍ന്നുവീഴുന്നത് കേരളത്തിന്റെ നവോത്ഥാന പൈതൃകം തന്നെയാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ദേവര്‍ഷി നാരദ ജയന്തി: നാരദ ദര്‍ശനം മാധ്യമങ്ങള്‍ക്ക് മാര്‍ഗദര്‍ശി

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Article

ശിവന്‍കുട്ടി താക്കോല്‍ തപ്പി നടക്കട്ടെ

Kerala

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

പുതിയ വാര്‍ത്തകള്‍

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.