Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനരക്ഷാ യാത്ര: കൊല്ലാം കൊലവിളിക്കാം മന്ത്രിയുമാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 09:46 pm IST
in Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്ക് അതീവ ഗുരുതര പ്രശ്‌നക്കാര്‍ക്കുള്ളതാണ്. ഈ ബ്ലോക്കിലാണ് തീവ്രവാദക്കേസുകളിലേര്‍പ്പെട്ട് ജയിലിലെത്തിയാല്‍ പാര്‍പ്പിക്കുന്നത്. നല്ല കാവലും കരുതലുമുണ്ടെന്നാണ് വയ്‌പ്. ഈ ബ്ലോക്കിലല്ലാത്തവരുപോലും ഫോണ്‍ ചെയ്യാന്‍ ഇവിടെ എത്തുന്നു. തീവ്രവാദക്കേസുകളില്‍പ്പെട്ട ഫൈസല്‍, ഹമീദ് എന്നിവര്‍ ഫോണ്‍ ചെയ്യുന്നത് കണ്ടതായി ഒരു തടവുകാരന്‍ അറിയിച്ചത് 2010 ജൂണ്‍ 18ന് ‘മാധ്യമം’ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചപ്പോള്‍ കണ്ടില്ലെന്ന് നടിക്കുന്നതാണ് നല്ലതെന്ന മറുപടിയാണ് ലഭിച്ചത്.

തടവുകാര്‍ക്ക് ജോലിയും കൂലിയുമുണ്ട്. സിപിഎംകാരായ പുള്ളികള്‍ക്ക് ജോലി ചെയ്യാതെ തന്നെ കൂലി കിട്ടും. നല്‍കാന്‍ വൈമനസ്യം കാണിച്ചാല്‍ ജിവനക്കാര്‍ക്ക് പണി കിട്ടും. ഒന്നുകില്‍ സ്ഥലംമാറ്റം അല്ലെങ്കില്‍ ഭീഷണി. കൊന്നും കൊലക്കേസില്‍പ്പെട്ടും രാഷ്‌ട്രീയത്തില്‍ നിന്നാല്‍ മുഖ്യമന്ത്രിയും മന്ത്രിയുമെല്ലാം ആകാമെന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ തല്ലാനും കൊല്ലാനൂം എന്തിനു മടിക്കണം. തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണനെ കൊല്ലുന്നതിന് ദൃക്‌സാക്ഷികളായ രണ്ടുപേര്‍ ‘ജനം’ ടിവിയില്‍ വെളിപ്പെടുത്തിയത് ആരെയും ഞെട്ടിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ പിതാവ് എം.വി. രാജുമാസ്റ്ററുടെ നേതൃത്വത്തില്‍ ജാഥയായാണ് രാമകൃഷ്ണനെ കൊല്ലാന്‍ വന്നതെന്ന പറയുന്നു. ജാഥയില്‍ പിണറായി വിജയനുമുണ്ടായിരുന്നു.

ഈ കൊലക്കേസില്‍ അന്ന് കെഎസ്‌വൈഎഫ് പ്രാദേശിക നേതാവായിരുന്ന വിജയനും പ്രതിയായിരുന്നു എന്ന് സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിനുശേഷം പടിപടിയായി പിണറായി വളര്‍ന്നു. എംഎല്‍എ ആയി. ജില്ലാ സെക്രട്ടറിയും പിബി മെമ്പറും ഇപ്പോള്‍ മുഖ്യമന്ത്രിയും.

ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കെ എം.എം. മണി നടത്തിയ വെളിപ്പെടുത്തല്‍ രാജ്യത്തെ ആകെ അത്ഭുതപ്പെടുത്തിയതാണ്. പാര്‍ട്ടി നിശ്ചയപ്രകാരം കൊന്നവരുടെ പട്ടിക പൊതുസമ്മേളനത്തില്‍ വിവരിച്ചതാണ് മണിക്ക് വിനയായത്. സംഭവം വിവാദമായി.

കേസെടുത്തപ്പോള്‍ ആദ്യം പാര്‍ട്ടി ലൈന്‍ പ്രകാരം പോലീസ് പുല്ലാണെന്ന നിലപാടിലായിരുന്നു മണി. മൂന്നു തവണ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അനുസരിച്ചില്ല. മണിയുടെ കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഹൈക്കോടതി പോലും നിര്‍ദ്ദേശിച്ചു. ഒടുവിലാണ് കീഴടങ്ങിയത്. ഇടക്ക് ഒളിവിലും കഴിഞ്ഞു. കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്ന മണിക്ക് പ്രമോഷന്‍ പാര്‍ട്ടിയില്‍ മാത്രമല്ല സര്‍ക്കാറിലും. ഇപ്പോള്‍ വൈദ്യുതി മന്ത്രിയായി നാടുവാഴുന്നു. പാര്‍ട്ടി ഒരാളെ ഒളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഒരുത്തനും കണ്ടുപിടിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി പ്രസ്താവിച്ചത്. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും അണികള്‍ക്ക് ആവേശവും കൊലയ്‌ക്ക് പ്രേരണയും നല്‍കിയതായി കാണാം.

സംഘര്‍ഷം നിലനിന്ന പയ്യന്നൂരില്‍ ചെന്ന പാര്‍ട്ടി സെക്രട്ടറി സമാധാനം പാലിക്കാനല്ല ആഹ്വാനം ചെയ്തത്. ‘വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി’ പ്രഖ്യാപിച്ച കോടിയേരി തന്നെയാണ് ”പോലീസ് സ്റ്റേഷനകത്തുവച്ചും ബോംബുണ്ടാക്കു”മെന്ന് പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവന്‍ പോലീസുകാരും വിചാരിച്ചാലും സിപിഎമ്മിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ച സിപിഎം സെക്രട്ടറി കേരളത്തില്‍ ആര്‍എസ്എസിനെ ഇല്ലായ്‌മ ചെയ്യാനാണ് ഒരുങ്ങി പുറപ്പെട്ടിരിക്കുന്നത്. ”കേരളത്തിലെ ബിജെപിയേയും ആര്‍എസ്എസിനേയും ഇല്ലാതാക്കാന്‍ ഇന്ത്യയിലെ മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും കേരളത്തിലെ മുഴുവന്‍ പോലീസുകാരും വിചാരിച്ചാലും വിചാരിച്ചാലും സാധിക്കില്ലെന്ന്” അദ്ദേഹം തിരിച്ചറിയണമായിരുന്നു.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയേ ഭയക്കുന്നില്ലെന്നാണ് കോടിയേരി പറയുന്നത്. ആരെയും ഭയപ്പെടുത്താനോ അധികാരം പിടിച്ചെടുക്കാനോ അല്ല ജനരക്ഷായാത്ര. ഭയമില്ലാത്ത അന്തരീക്ഷം കേരളത്തിലുണ്ടാക്കാനാണ്. രാജ്യത്തെ 80 ശതമാനം പ്രദേശത്തും ബിജെപി ഭരണത്തിലാണ്. അതില്ലാതാക്കാന്‍ കോടിയേരിയെപ്പോലുള്ള സഖാക്കള്‍ ആയിരം ജന്മമെടുത്താലും നടക്കുന്ന കാര്യമില്ല. അവിടങ്ങളിലൊന്നും രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നില്ല. കണ്ണൂരില്‍ ‘ആര്‍എസ്എസ് നിരോധിത മേഖല’ എന്ന് എഴുതിവച്ച പോലെ കമ്മ്യൂണിസ്റ്റ് നിരോധിത മേഖല എന്നെഴുതി വച്ചിട്ടില്ല. എല്ലായിടത്തും എല്ലാവര്‍ക്കും ജീവിക്കണം.

സ്വതന്ത്രമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയണം. കേരളത്തില്‍ അതില്ലാതാക്കുന്നത് സിപിഎമ്മാണ്. ജിഹാദികളെ സംരക്ഷിക്കുന്നതും അവര്‍ തന്നെ. കേരളത്തിലെ ജിഹാദി പ്രവര്‍ത്തനത്തിന്റെ വിപത്തുപാകിയ മദനിയെ സഹായിക്കുന്നതും മദനിയുടെ സഹായം സ്വീകരിച്ചതും അവരാണല്ലോ. സിപിഎം ഗ്രാമമായ കനകമലയില്‍ ഭീകരപരിശീലനത്തിന് ഒത്താശ ചെയ്തതും പിടിക്കപ്പെട്ടതിനെ അപലപിക്കാനും സിപിഎം മുന്നിലായിരുന്നു.

പിടിച്ച ഡിവൈഎസ്പിയെ അജ്ഞാതവാസത്തിലുമാക്കി. പുരോഗതിയുടെ വക്താക്കളും മനുഷ്യാവകാശത്തിന്റേയും ബുദ്ധി ജീവികളുടെയും സംരക്ഷകരാണെന്ന് രാജ്യമാകെ പാടി നടക്കുകയും ചെയ്യും. എത്രയോ ബുദ്ധിജീവികളെ സിപിഎം അടിച്ചുവീഴ്‌ത്തിയില്ലെ.

(അവസാനിക്കുന്നില്ല…)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

India

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

Samskriti

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

Varadyam

വാരാഹി നവരാത്രി വിശേഷം

World

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

പുതിയ വാര്‍ത്തകള്‍

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.