യോഗമാര്‍ഗ്ഗം പിന്തുടരുന്ന ഒരു സാധകന് സിദ്ധിക്കുന്ന എട്ടുശക്തികളാണ് അഷ്ടസിദ്ധികള്‍ എന്ന് അറിയപ്പെടുന്നത്. ഹനുമാന്‍ ചാലീസയില്‍ ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്. സീതാദേവി ഹനുമാന് എട്ട് മഹാശക്തിയും ഒമ്പത് നിധികളും നല്‍കും എന്ന അര്‍ത്ഥത്തിലാണ് ഈ പരാമര്‍ശം.
അണിമ , മഹിമ , ലഘിമ , ഗരിമ ,പ്രാപ്തി, പ്രാകമ്യ, വശിത്വം ,ഈശ്വിത്വം എന്നിവയാണ് അഷ്ടസിദ്ധികള്‍. ആഗ്രഹിക്കുന്നതുപോലെ ശരീരത്തെ ചെറുതാക്കാനുള്ള കഴിവാണ് അണിമ. യോഗിയ്‌ക്ക് മനസ്സില്‍ സങ്കല്‍പ്പിക്കുന്ന പോലെ ശരീരത്തെ വലുതാക്കുവാന്‍ സാധിക്കുന്നതാണ് മഹിമ എന്ന സിദ്ധി. ശരീരത്തിന് തൂവല്‍ പോലെ ഭാരമില്ലാത്ത അവസ്ഥ നല്‍കുന്നതാണ് ലഘിമ. പര്‍വതം പോലെ ശരീരത്തിന്റെ ഭാരം വര്‍ധിപ്പിക്കാനുള്ള സിദ്ധിയാണ് ഗരിമ. ഏതൊന്നിനേയും സ്പര്‍ശിക്കാനുള്ള കഴിവാണ് പ്രാപ്തി. യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളും എത്തിപ്പിടിക്കുവാന്‍ സാധിക്കും.സൂര്യനെയും ചന്ദ്രനേയും അനായാസം സ്പര്‍ശിക്കാം.
ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാനുള്ള സിദ്ധിയാണ് പ്രാകാമ്യ. എല്ലാവരേയും വശീകരിച്ചു നിര്‍ത്താനുള്ള കഴിവാണ് വശിത്വം. പഞ്ചഭൂതങ്ങളെപ്പോലും സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിച്ചു നിര്‍ത്താന്‍ വശിത്വ സിദ്ധിയുള്ളവര്‍ക്കാകും. ദിവ്യശക്തിയാണ് ഈശിത്വം. യോഗി വിശ്വത്തിന്റെ അധീശനാകുന്നു.. മരിച്ചവരെപ്പോലും പുനര്‍ജീവിപ്പിക്കുവാന്‍ ഈ സിദ്ധിയുള്ള യോഗിക്ക് സാധിക്കും.
മഹാപത്മം, പത്മം, ശംഖം, മകരം, കച്ഛപം, മുകുന്ദം, കന്ദം, നീലം, ചര്‍ച്ചം എന്നിവയാണ് നവനിധികള്‍.
















