Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിമാചലും ഗുജറാത്തും വിധിയെഴുതുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 08:53 pm IST
in Vicharam

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്നു. 68 മണ്ഡലങ്ങളുള്ള ഹിമാചലില്‍ നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഗുജറാത്തില്‍ രണ്ട് ഘട്ടമായും. തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 18ന് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

ഹിമാചലിലെ നിയമസഭയുടെ കാലാവധി ജനുവരി ഏഴിനും ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരി 22നും അവസാനിക്കാനിരിക്കെ ഡിസംബറില്‍തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണല്‍ എ.കെ ജ്യോതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിനെതിരെ കോണ്‍ഗ്രസ് വിലകുറഞ്ഞ ആരോപണങ്ങളുമായി പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനെ മാന്യമായാണ് നേരിടേണ്ടതെന്നും, വ്യാജ ആരോപണങ്ങളിലൂടെ അല്ലെന്നും ബിജെപിയും തിരിച്ചടിച്ചു. 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുമായി കുതിപ്പ് തുടങ്ങിയ ബിജെപി 1995 മുതല്‍ ഗുജറാത്തില്‍ ഭരണത്തിലാണ്. 182 അംഗ നിയമസഭയില്‍ 121 സീറ്റുകളുമായാണ് ബിജെപി നേതാവ് കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്ന് അധികാരത്തിലെത്തിയത്. 1998ല്‍ 117 സീറ്റുകളോടെ ബിജെപിക്ക് ഗുജറാത്ത് ജനത രണ്ടാം വട്ടവും അധികാരം നല്‍കി.

2002, 2007,2012 തെരഞ്ഞെടുപ്പുകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഗുജറാത്ത് ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. തുടര്‍ച്ചയായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ഗുജറാത്തില്‍ താമര വിരിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പന്ത്രണ്ട് വര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു. മോദിയോടുള്ള ജനപ്രീതി സംസ്ഥാനത്ത് കൂടുതല്‍ കൂടുതല്‍ ഉയരുന്നതാണ് ഇന്നും കാണുന്നത്. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളും കൈപ്പിടിയിലൊതുക്കി ബിജെപി ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനിപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ സൂചന കൂടിയാണ് ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം.

ഹിമാചല്‍ പ്രദേശിലും സ്ഥിതി വത്യസ്തമല്ല. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങിനെതിരായ അഴിമതി ആരോപണങ്ങളും മറ്റും സംസ്ഥാനത്തെ ബിജെപിയുടെ വിജയം അനായാസമാക്കിത്തീര്‍ത്തിട്ടുണ്ട്. 2012ല്‍ നിസാര സീറ്റുകള്‍ക്ക് കൈവിട്ട ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. 2014ല്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാജ്യത്തു നടന്ന വാര്‍ഡ് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ മോദി ഭരണത്തിന്റെ വിലയിരുത്തലാണെന്ന മാധ്യമങ്ങളുടെ പതിവു പല്ലവികള്‍ ഇത്തവണയും ഉയരുന്നുണ്ട്.

മോദി ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളെന്ന് ബിജെപിയും ഉറപ്പിച്ചു പറയുന്നു. സദ്ഭരണത്തിന്റെ ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രയാണത്തെ നയിക്കുന്നതെന്ന് വ്യക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.