പേട്ട: ജനരക്ഷായാത്രയുടെ ഭാഗമായി പേട്ടയില്‍ സ്വാഗതസംഘം കാര്യാലയം പ്രവര്‍ത്തനം തുടങ്ങി. ഏര്യാപ്രസിഡന്റ് കാരക്കാട് മധു അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പാങ്ങപ്പാറ രാജീവ്, മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരന്‍, വൈസ്പ്രസിഡന്റ് മോഹനന്‍, ഏര്യാസെക്രട്ടറി ബാബു, മിത്രന്‍ എന്നിവര്‍ സംസാരിച്ചു.
പേട്ട: ജനരക്ഷായാത്രയുടെ ഭാഗമായി കടകംപളളി ഏര്യാ കമ്മിയുടെ നേതൃത്വത്തില്‍ ആനയറയില്‍ സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. കഴക്കൂട്ടം മണ്ഡലംപ്രസിഡന്റ് സി. സജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏര്യ പ്രസിഡന്റ് എം.എസ്. ശ്യാം, ജില്ലാ കമ്മറ്റിയംഗങ്ങളായ ജി. അനില്‍, ഡി.ജി. കുമാരന്‍, കൗണ്‍സിലര്‍ ഹിമസിജി, മണ്ഡലംസെക്രട്ടറി കിഴക്കതില്‍ രാജേഷ്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയാ രാജീവ് എന്നിവര്‍ സംസാരിച്ചു.
















