ചിത്രം-എഎന്‍ഐ
മീററ്റ്: അദ്ധ്യാപകന്റെ അടിയേറ്റ വിദ്യാര്‍ത്ഥിക്ക് കാഴ്ച നഷ്ടമായി. ഉത്തര്‍പ്രദേശിലെ മീററ്റിലെ ശരദന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് കാഴ്ച നഷ്ടമായത്. സഹപാഠിയുടെ നോട്ട്ബുക്ക് വാങ്ങാന്‍ പോവുകയായിരുന്ന കുട്ടിയെ അദ്ധ്യാപകന്‍ പിന്നില്‍ നിന്നും അടിക്കുകയായിരുന്നു.
പരാതിപ്പെടാന്‍ ചെന്നെങ്കിലും സ്‌കൂള്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് മോശപ്പെട്ട അനുഭവമാണുണ്ടായതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
















