ന്യൂദല്‍ഹി: ക്ഷേത്ര സന്ദര്‍ശനത്തിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ദൂദി ഷൂ സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് അഴിപ്പിച്ചത് വിവാദമായി. വ്യാഴാഴ്ച ദുദി ചന്ദ്‌ഖേരി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തവേയാണ് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ദൂദി സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് ഷൂവും സോക്‌സും അഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നുണ്ട്.
ഝലവറിലെ കിസാന്‍ ന്യായ് പദ് യാത്രയില്‍ പങ്കെടുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം പോവുകയായിരുന്നു. ഒപ്പം സച്ചിന്‍ പൈലറ്റുമുണ്ടായിരുന്നു. കാര്‍ഷിക വായ്‌പ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ കോണ്‍ഗ്രസ് ചൊവ്വാഴ്ച തുടക്കമിട്ട കര്‍ഷക റാലിയില്‍ പങ്കെടുക്കുന്നതിനായാണ് എത്തിയത്.
മന്ത്രിമാര്‍ സ്ഥാന പദവികള്‍ ദുരുപയോഗം ചെയ്ത സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുസമാജ് പാര്‍ട്ടി നേതാവ് മായാവതി സുരക്ഷാ ഉദ്യോഗസ്ഥനെക്കൊണ്ട് അഴുക്കായ ഷൂ തുടപ്പിച്ച സംഭവങ്ങളും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്.
















