ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു. അഞ്ച് വ്യോമ സേനാ ഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് മരിച്ചതെന്നാണ് വിവരം. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
തവാങ്ങില്‍ ഇന്നു പുലര്‍ച്ചെ ആറു മണിയോടെയാണ് വ്യോമസേനയുടെ എംഐ-17 വി5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
















