Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രദോഷവ്രതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 09:09 pm IST
inSamskriti

ശിവപ്രീതിയ്‌ക്കുവേണ്ടിയുള്ള വ്രതമാണ് പ്രദോഷവ്രതം. ശിവന്‍ നടരാജനായി നൃത്തം ചെയ്യുന്ന ദിവസമാണ് പ്രദോഷം എന്നാണ് വിശ്വാസം. അന്ന് കൂവളത്തിലകൊണ്ട് ശിവഭഗവാനെ അര്‍ച്ചിച്ചാല്‍ സായൂജ്യം കൈവരുമെന്നാണ് വിശ്വാസം. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികംവ്രതം’ എന്നാണ് ശിവപുരാണത്തില്‍ പറയുന്നത്.

സ്ത്രീകളാണ് പ്രദോഷവ്രതം പ്രധാനമായും അനുഷ്ഠിക്കുന്നത്. പ്രദോഷമെന്നാല്‍ രാത്രിയുടെ ആഗമനം എന്നാണര്‍ത്ഥം. ഈ സമയത്ത് പൂജ നടക്കുന്നതിനാല്‍ പ്രദോഷമെന്ന പേര് ലഭിച്ചു. പ്രത്യേക പക്ഷത്തുവരുന്ന ത്രയോദശിദിവസത്തെ പ്രദോഷത്തിന് വളരെയേറെ സവിശേഷതകളുണ്ട്. സന്താനകാംക്ഷികള്‍ക്ക് ഇത് വളരെ അനുയോജ്യമാണ്.

സന്ധ്യാസമയത്ത് പ്രദോഷവ്രതമനുഷ്ഠിക്കുന്നവര്‍ ശിവദര്‍ശനവും പൂജയും നടത്തി അല്‍പഭക്ഷണം കഴിക്കണം. കൃഷ്ണപക്ഷവും ശനിയാഴ്ചയും ചേര്‍ന്നുവരുന്ന പ്രദോഷം ഏറെ പുണ്യദായകമാണ്. ശിവന് തിങ്കളാഴ്ചയും പ്രധാനമാണ്. അതിനാല്‍ അന്നുവരുന്ന പ്രദോഷത്തിന് സോമപ്രദോഷമെന്ന് പറയുന്നു.

പ്രദോഷവ്രതത്തിന്റെ മഹിമ ഉദാഹരിക്കുന്ന ഒരു കഥയിങ്ങനെ. പണ്ട് വിധവയായ ഒരു ബ്രാഹ്മിണി ദാരിദ്ര്യം കാരണം ഭിക്ഷയെടുത്ത് ജീവിച്ചിരുന്നു. മകനേയും കൂട്ടിയാണ് ഭിക്ഷാടനം. ഒരു ദിവസം അവര്‍ വിദര്‍ഭയിലെ രാജകുമാരനെ കണ്ടുമുട്ടി. പിതാവ് മരിച്ചതിനാല്‍ ദുഃഖിതനായി ദേശം തോറും അലഞ്ഞുനടക്കുകയായിരുന്നു, രാജകുമാരന്‍. വിധവയ്‌ക്ക് രാജകുമാരന്റെ അവസ്ഥയില്‍ ദയ തോന്നി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രദോഷവ്രതം ആരംഭിച്ചു.

ഒരുദിവസം രാജകുമാരന്‍ കാട്ടില്‍ സഞ്ചരിക്കവേ അംശുമതിയെന്ന കന്യകയെ കണ്ടെത്തി. രാജകുമാരനെ കണ്ട് അംശുമതിയുടെ പിതാവ് പറഞ്ഞു: നിങ്ങള്‍ വിദര്‍ഭ നഗരത്തിലെ രാജകുമാരനാണ്. പേര് ധര്‍മ ഗുപ്തന്‍. ശിവഭഗവാന്റെ ആജ്ഞയനുസരിച്ച് എന്റെ മകള്‍ അംശുമതിയുമായി നിങ്ങളുടെ വിവാഹം നടത്താം. രാജകുമാരന്‍ അംശുമതിയെ വിവാഹം ചെയ്തു. പിന്നീട് അംശുമതിയുടെ പിതാവിന്റെ സഹായത്തോടെ യുദ്ധം ചെയ്ത് വിദര്‍ഭരാജ്യം പിടിച്ചടക്കി. ബ്രാഹ്മണയെയും പുത്രനെയും രാജകൊട്ടാരത്തില്‍ വരുത്തി താമസിപ്പിച്ചു. അങ്ങനെ അവരുടെ ദുഃഖം ശമിച്ചു.

ഒരിക്കല്‍ അംശുമതി രാജകുമാരനോട് ചോദിച്ചു: ഇതെല്ലാം എങ്ങനെ നടന്നു? രാജകുമാരന്‍ പറഞ്ഞു, ഇതെല്ലാം പ്രദോഷവ്രതത്തിന്റെ പുണ്യമാണ്. അന്നുമുതലാണ് പ്രദോഷവ്രതത്തിന് ഇത്രയും മാഹാത്മ്യം സിദ്ധിച്ചതത്രേ. ദാരിദ്ര്യമുക്തി, കീര്‍ത്തി, സദ്‌സന്താനലബ്ധി, ശത്രുനാശം, ആയുസ്സ്, ഐശ്വര്യം, സര്‍വ്വ പാപനാശം എന്നീ ഫലങ്ങള്‍ വരുമെന്നാണ് വിശ്വാസം. പ്രദോഷ വ്രതമെടുക്കുന്നവര്‍ ആ ദിനത്തില്‍ ഉപവാസം അനുഷ്ഠിക്കണം.

രാവിലെ കുളി കഴിഞ്ഞ് വെളുത്ത വസ്ത്രം ധരിച്ച് ഭസ്മം തൊട്ട് ശിവക്ഷേത്ര ദര്‍ശനം നടത്താം. പകല്‍ ഉപവസിക്കുകയും ‘ഓം നമഃശിവായ’ മന്ത്രം ജപിക്കുകയും വേണം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നമായിരിക്കുന്ന പ്രദോഷ സന്ധ്യയിലെ ശിവക്ഷേത്ര ദര്‍ശനം ഉത്തമം. ഈ ദിവസം കൂവളത്തില കൊണ്ടുള്ള അര്‍ച്ചന, കൂവളമാല എന്നീ വഴിപാടുകള്‍ വിശേഷ ഫലം നല്‍കുമെന്നാണ് വിശ്വാസം. ക്ഷേത്ര ദര്‍ശനത്തിനു ശേഷം ഉപവാസം അവസാനിപ്പിക്കാം. കറുത്ത പക്ഷത്തിലെ ശനിയാഴ്ച വരുന്ന പ്രദോഷം വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ച വരുന്ന പ്രദോഷം സമ്പത്ത്, സദ്‌സന്താന ലബ്ധി ഇവയ്‌ക്കായുളള പ്രാര്‍ഥന വിശേഷകരമെന്ന് വിശ്വാസം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

News

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.