Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഇന്ന് മഹാനവമി; നാളെ വിജയദശമി- വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2017, 06:43 am IST
in Malappuram

മലപ്പുറം: ദേവീസ്തുതികളും കീര്‍ത്തനങ്ങളും നിറഞ്ഞ മറ്റൊരു നവരാത്രികാലം കൂടി കടന്നു പോകുന്നു. അക്ഷരോപാസകര്‍ക്കും വിവിധ കലോപാസകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് നവരാത്രികാലം. നവരാത്രി നാളുകളില്‍ വ്രതം നോറ്റ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ പൂജയ്‌ക്ക് വെക്കുന്നു. വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്നു. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ തങ്ങളുടെ പണിയായുധങ്ങളും വിവിധ കലകള്‍ അഭ്യസിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും പൂജയ്‌ക്ക് വെക്കുന്നു. നാവിന്‍ തുമ്പില്‍ ഹരിശ്രീ കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നത് വിജയദശമി നാളിലാണ്.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളിലും ആദ്ധ്യാത്മിക കേന്ദ്രങ്ങളിലും സ്‌കൂളുകളിലും വായനശാലകളിലും ഇന്നലെ പുസ്തകങ്ങള്‍ പൂജയ്‌ക്ക് വെച്ചു. ഫാക്ടറികളിലും തൊഴിലിടങ്ങളിലും പൂജ നടന്നു. മഹാനവമി ദിനമായ ഇന്നും പൂജകള്‍ നടക്കും. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ക്ക് പുറമെ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും നടക്കും.

നാളെയാണ് വിജയദശമി. മിക്ക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ തന്നെ പ്രധാനകേന്ദ്രമായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നാളെ നൂറുകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിക്കും. രാവിലെ അഞ്ച് മണിക്ക് കുട്ടികളുടെ വിദ്യാരംഭവും 9.30ന് കവികളുടെ വിദ്യാരംഭവും നടക്കും.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.

മലപ്പുറം താമരക്കുഴി ശ്രീമാരിയമ്മന്‍ കോവിലില്‍ നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. മുണ്ടുപറമ്പ് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നാളെ രാവിലെ പൂജയെടുപ്പും തുടര്‍ന്ന് വിദ്യാരംഭവും നടക്കും. ഒതുക്കുങ്ങല്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരീ ഇന്ന് മഹാനവമി പൂജ നടക്കും. നാളെ രാവിലെ ഒന്‍പത് മണിക്ക് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

ഇന്ത്യനൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ഇന്ന് മഹാനവമി പൂജ നടക്കും. വിജയദശമി ദിനത്തില്‍ രാവിലെ എട്ട് മണിക്ക് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും.

വേങ്ങര ശ്രീഅമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തില്‍ ഇന്ന് മഹാനവമിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും വൈകിട്ട് ആയുധപൂജയും നടക്കും. നാളെ രാവിലെ ഏഴു മുതല്‍ സരസ്വതി പൂജയും എട്ട് മണിക്ക് വിദ്യാരംഭവും നടക്കും.

നറുകര നറുമധുര ഭഗവതി ക്ഷേത്രം, താനൂര്‍ ശ്രീചിറക്കല്‍ ഭഗവതീക്ഷേത്രം, പൊന്നാനി ഓംതൃക്കാവ് ശിവക്ഷേത്രം, വളാഞ്ചേരി തൊഴു വാനൂര്‍ ഭഗവതി ക്ഷേത്രം, പുലാമന്തോള്‍ പാലൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കാരക്കുന്ന് മണ്ണന്തല ശ്രീമഹാവിഷ്ണു ക്ഷേത്രം, എളയൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, നിലമ്പൂര്‍, നടുവിലകളം സുബ്രഹ്മണ്യ ക്ഷേത്രം,വീരാഡപുരിക്ഷേത്രം, വില്വാത്ത്മഹാദേവ ക്ഷേത്രം,അമരമ്പലം ശിവക്ഷേത്രം, ചമ്മന്തിട്ട ഭഗവതി ക്ഷേത്രം, എടക്കര ശ്രീദുര്‍ഗ്ഗക്ഷേത്രം,

ശ്രീകൃഷ്ണക്ഷേത്രം, കുറത്തിമല ശ്രീകുറത്തിയമ്മ ക്ഷേത്രം, പാലേമാട് ശ്രീധര്‍മ്മശാസ്തക്ഷേത്രം, വള്ളിക്കാട് മഹാദേവക്ഷേത്രം, കാരക്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.