കോട്ടയം: ഭാരതീയ ജ്യോതിഷ വിചാരസംഘ് ജില്ലാ പ്രവര്‍ത്തക യോഗം ബിഎംഎസ് ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്തു. തിരുനക്കര വിശ്വഹിന്ദുപരിഷത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ശ്രീകുമാര്‍ പെരിനാട് അദ്ധ്യക്ഷനായി. കല്ലടഷന്മുഖന്‍,ജയശങ്കര്‍ മണക്കാട്, എന്‍.പീതാംബരന്‍, പി.ആര്‍.ജയകൃഷ്ണന്‍, ബാലകൃഷ്ണ ഗണകന്‍,എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി കെ.സി.ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ജ്യോതിഷത്തിന്റെ മഹത്വം തിരിച്ചറിയാതെ അന്ധവിശ്വാസ ജഡിലമെന്ന് അപവാദ പ്രചരണം നടത്തുന്നവരെ വിശ്വാസികള്‍ ഒറ്റപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ബാലകൃഷ്ണ ഗണകന്‍ (പ്രസിഡന്റ്) പി.ബി. സോമന്‍ നായര്‍,ഗീതാ പ്രകാശ്, കെ.ജി. ശങ്കരന്‍ നമ്പൂതിരി (വൈസ് പ്രസിഡന്റുമാര്‍) പി.ആര്‍. ജയകൃഷ്ണന്‍ (സെക്രട്ടറി) രതീഷ് സോമന്‍, സതീഷ്‌കുമാര്‍ (ജോ.സെക്രട്ടറിമാര്‍) ദീപ്തി.കെ (ഖജാന്‍ജി)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
















