കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം മുതല്‍ ഗാന്ധിജയന്തി വരെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി തുടക്കം കുറിച്ചു.സ്വച്ഛ ഭാരത് അഭിയാന്‍ പദ്ധിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പദ്ധതി പ്രദേശമായ അമയന്നൂര്‍ ആറാട്ടുകടവ് ശുചീകരിച്ചാണ് ജില്ലാതലപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു.ജില്ലയിലെ ജലസ്രോതസുകളും തോടുകളും സംരക്ഷിക്കാന്‍ കര്‍മ്മപദ്ധതിക്ക് ബിജെപി രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു
പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.ഹരിപ്രസാദ് അദ്യക്ഷനായി. യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍,ജില്ലാ സെക്രട്ടറി കെ.പി.ഭുവനേശ്,അയര്‍ക്കുന്നം ഗ്രാമ പഞ്ചായത്തംഗം അനീഷ്.കെ.നായര്‍,നേതാക്കളായ പി.എസ്.ചന്ദ്രചൂഢന്‍.ആനന്ദ് ആര്‍ നായര്‍,ഒ.എം. ഐപ്പ് ,കെ.സി.ശശാങ്കന്‍,ഹരികൃഷ്ണന്‍,പ്രശാന്ത് പയ്യപ്പാടി,സജി തോമസ്,സതീഷ്,സജീവ് ആറുമാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എരുമേലി: പ്രാധാന മന്ത്രിയുടെ ജന്മദിനത്തില്‍ സ്വച്ഛ് എരുമേലി പദ്ധതിയുടെ ഭാഗമായി എരുമേലി ശ്രീ ധര്‍മ്മശാസ്താക്ഷേത്രാങ്കണം ശുചീകരിച്ചു. ബിജെപി പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വിസി അജികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അനിയന്‍ എരുമേലി , വെസ്റ്റ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഹരികൃഷ്ണന്‍ കനകപ്പലം, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി മണി , രാജന്‍ കളീയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ചങ്ങനാശ്ശേരി: ബിജെപി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി ശുചീകരണം നടത്തി.സ്വഛ് ഭാരത് അഭിയാന്റ ഭാഗമായി പെരുന്ന മുന്‍സിപ്പല്‍ സ്റ്റാന്റ് ആണ് വൃത്തിയാക്കിയത്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ ബിജെപി മണ്ഡലം പ്രസിഡന്റ് എംഎസ് വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തുസംസ്ഥാന സമിതി അംഗം എം ബി രാജഗോപാല്‍,പി പി ധീരസിംഹന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ മനോജ്,ബി.ആര്‍.മഞ്ജീഷ്,കൗണ്‍സിലര്‍ പ്രസന്ന കുമാരി,അഡ്വ:സോണി ജേക്കബ്,കൃഷ്ണകുമാര്‍ പോറ്റിമഠം,കുമാര്‍ശിബിരം തുടങ്ങിയവര്‍ പങ്കെടുത്തു.
















