മയ്യഴി: ജാതിമത ചിന്തകള്‍ക്കും കക്ഷിരാഷ്‌ട്രീയഭേദചിന്തകള്‍ക്കും അതീതമായ ഒത്തുചേരലുകള്‍ സമൂഹനന്മ കെട്ടിപ്പടക്കുന്നതിനുതകുമെന്ന് ഡോ.വി.രാമചന്ദന്‍ അഭിപ്രായപ്പെട്ടു. മാഹി ഗവ.ഫ്രഞ്ച് ഹൈസ്‌കൂളില്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഫ്രഞ്ചോണം ഓണം കുടുംബ സംഗമത്തില്‍ സ്‌നഹസന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂക്കളമിടലും കുട്ടികളും രക്ഷിതാക്കളും അധ്യാപകരുമൊന്നിച്ച വിനോദപരിപാടികളും ഉണ്ടായിരുന്നു.രക്ഷിതാക്കള്‍ വീട്ടില്‍ നിന്നു തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സദ്യ കുടുംബ സംഗമത്തിനു മാറ്റുകൂട്ടി. ഫ്രാന്‍സിസ് മെന്‌ഡോസ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും പോള്‍ ഷിബു നന്ദിയും പറഞ്ഞു.
















