ഇരിട്ടി: വിശ്വകര്‍മ്മ ദിനാഘോഷത്തോടനുബന്ധിച്ച് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി ഇരിട്ടി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കൊട്ടിയൂരില്‍ ശോഭായാത്രയും സാംസ്കാരിക സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് നടക്കുന്ന കൊട്ടിയൂര്‍ വിശ്വകര്‍മ്മ മന്ദിരത്തിന്റെ ഉദ്ഘാടനം സംഘടനയുടെ ജില്ലാ പ്രസിഡന്റ് പി.വി.ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. കൊട്ടിയൂര്‍ ശാഖാ പ്രസിഡന്റ് വി.കെ.പ്രകാശന് അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്നു് 10.30 ന് കണ്ടപ്പുനത്തു നിന്നും ശോഭായാത്ര ആരംഭിക്കും . 11.30 ന് കൊട്ടിയൂര്‍ എന്‍എസ് എസ് യുപി സ്കൂളില്‍ പി.ആര്.രാമകൃഷ്ണന് ആചാരി നഗറില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനം അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിററി ചെയര്മാന് എന്‍.പി.സുധാകരന് അദ്ധ്യക്ഷത വഹിക്കും. കെ.കെ.ചൂളിയാട് മുഖ്യഭാഷണം നടത്തും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.വി.ഉണ്ണികൃഷ്ണന്, എന്‍.പി.സുധാകരന്, എസ്.ഓമനക്കുട്ടന്, പി.ആര്.ജയന്, കെ.എന്‍.ദാമോദരന്‍, സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: