കണ്ണൂര്‍: വിദേശത്ത് കപ്പലില്‍ ജോലിവാഗ്ദാനം ചെയ്ത് ആറ്‌ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതായി പരാതി. ആലുവ സ്വദേശി ജോസി ജോസഫിനെതിരെയാണ് ചാല കൊയ്യോട് പ്രീത നിവാസില്‍ ടി.കെ.വിപിന്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. 2016 ജനുവരി മുതല്‍ രണ്ടുതവണയായി പണം വാങ്ങിയെങ്കിലും വിസയോ പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചതായാണ് പരാതി.
















