കൂത്തുപറമ്പ്: മമ്പറം പൊയനാട് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഡ്രൈവര്‍ തലമുണ്ടയിലെ അനീഷ്, ക്ലീനര്‍ ബൈജു എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















