കണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് മൂന്ന് മൊബൈല്‍ ഫോണുകളും പതിനഞ്ചായിരത്തിലേറെ രൂപയും കവര്‍ന്നതായി പരാതി. രാജസ്ഥാന്‍ സ്വദേശികളായ യോഗേന്ദ്രസിങ്ങും സഹപ്രവര്‍ത്തകരും താമസിക്കുന്ന സിറ്റി അണ്ടത്തോടിലെ വാടകവീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. സിറ്റി പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ശുചിത്വ പ്രതിജ്ഞയെടുത്തു
കണ്ണൂര്‍: ഒക്‌ടോബര്‍ 2 വരെ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വച്ഛതയാണ് സേവനം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലും ശുചിത്വ പ്രതിജ്ഞയെടുത്തു. ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, അസി കലക്ടര്‍ ആസിഫ് കെ.യൂസഫ്, പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
















